കുടിയേറ്റവും കയ്യേറ്റവും ഐസക്കും

മലയോരമേഖലയില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് അടിത്തറപാകിയ കര്‍ഷക കുടിയേറ്റത്തെ ചിലര്‍ ഭൂമി കൈയേറ്റമായി ചിത്രീകരിക്കുകയാണെന്ന മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക്ക് എം.എല്‍.എയുടെ പ്രസ്താവന വിശദമായ പഠനം അര്‍ഹിക്കുന്നതുതന്നെ. കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ സംഘടിപ്പിച്ച ‘മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ. പൊറ്റെക്കാട്, തിക്കോടിയന്‍, കാക്കനാടന്‍, തകഴി തുടങ്ങി പല സാഹിത്യകാരന്‍മാരും കുടിയേറ്റത്തിന്റെ ആത്മാവും അന്ത:സത്തയും ചോര്‍ന്നുപോവാതെ ചരിത്രപരമായ വസ്തുതകള്‍ […]

thomas-isaac

മലയോരമേഖലയില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് അടിത്തറപാകിയ കര്‍ഷക കുടിയേറ്റത്തെ ചിലര്‍ ഭൂമി കൈയേറ്റമായി ചിത്രീകരിക്കുകയാണെന്ന മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക്ക് എം.എല്‍.എയുടെ പ്രസ്താവന വിശദമായ പഠനം അര്‍ഹിക്കുന്നതുതന്നെ. കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ സംഘടിപ്പിച്ച ‘മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രവും വികസനവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.കെ. പൊറ്റെക്കാട്, തിക്കോടിയന്‍, കാക്കനാടന്‍, തകഴി തുടങ്ങി പല സാഹിത്യകാരന്‍മാരും കുടിയേറ്റത്തിന്റെ ആത്മാവും അന്ത:സത്തയും ചോര്‍ന്നുപോവാതെ ചരിത്രപരമായ വസ്തുതകള്‍ തങ്ങളുടെ നോവലുകളിലൂടെ ജനങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്ന് ഐസക്കിന്‍എറ വാക്കുകള്‍ ശരിയാണ്. കുടിയേറ്റമെന്നാല്‍ വനഭൂമിയോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ പടപ്പുറപ്പാടാണെന്ന പ്രചാരണങ്ങള്‍ നടത്തിയാണ് അധ്വാനവര്‍ഗത്തിന്റെ കാര്‍ഷിക ഭൂമി തേടിയുള്ള മുന്നേറ്റത്തെ കൈയേറ്റമായി ചിലര്‍ ചിത്രീകരിക്കുന്നതെന്ന് ഐസക്ക് പറയുന്നു. പില്‍ക്കാലത്തു കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം സാമൂഹിക, സാസ്‌കാരിക,വിദ്യാഭ്യാസ മേഖലയില്‍കൂടി നിക്ഷേപിക്കുകയും വിദ്യാഭ്യാസ, ആതുരസേവന സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതിലൂടെ ചരിത്രപരമായ പങ്കുവഹിക്കലാണു നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏതൊരുനിലപാടിനും കാലവും സ്ഥലവും വളരെ പ്രസക്തമാണ്. അന്നത്തെ കാലത്തെ കുറിച്ച് ഐസക് പറഞ്ഞത് ശരിയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവനാണ് മനുഷ്യനെന്ന ഒരു ധാരണപോലും അന്നുണ്ടായിരുന്നു. മനുഷ്യനായിരുന്നു എല്ലാറ്റിന്റേയും കേന്ദ്രസ്ഥാനത്ത്. കാടും മലയും ഇടിച്ചുനിരത്തിയുള്ള മനുഷ്യാധ്വാനം ഏറെപ്രകീര്‍ത്തിക്കപ്പെട്ടു. തെക്കുനിന്നുള്ള കൃസ്ത്യന്‍ കര്‍ഷകരാണ് മുഖ്യമായും കേരളത്തിന്റെ മലയോരമേഖലയിലെമ്പാടും ഇത്തരത്തില്‍ കുടിയേറിയത്. അവിടങ്ങലില്‍ മലകളുടേയും വൃക്ഷങ്ങളുടേയുമെല്ലാം ഉയരത്തില്‍ പള്ളികളും കുരിശുകളും നൂറുകണക്കിനാണ്താനും.
എന്നാല്‍ പുതിയ സാഹചര്യങ്ങളെ ഈ കാഴ്ചപ്പാടുവെച്ച് ന്യായീകരിക്കുന്നതാണ് തെറ്റ്. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നേറെ പ്രകടമാണ്. അത് ആദിവാസികളോട് ചെയ്തത് എന്താണെന്ന് ഇന്ന് നമുക്കറിയാം. പ്രകൃതിയോട് ചെയ്തതെന്താണെന്നും വ്യക്തം. അതിന്റെ മറവില്‍ ക്വാറി മാഫിയകള്‍ പ്രകൃതിയെ വെട്ടിക്കീറുന്നതിന്റെ കണക്കുകളും ഇന്നു നമുക്കു മുന്നിലുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ളതല്ല എന്നും സമരസ്വപ്പെട്ട് ജീവിക്കാനുള്ളതുമാണെന്ന അവബോധവും പൊതുവില്‍ മനുഷ്യന്‍ നേടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭാവിതലമുറക്കുവേണ്ടി അവശേഷിക്കുന്ന പച്ചപ്പുകളെങ്കിലും രക്ഷിക്കാനായി ഗാഡ്ഗില്‍ ആവശ്യപ്പെടുന്നത്. അതിനെ അട്ടിമറിക്കാനായി പഴയ ചരിത്രവും എസ്.കെ. പൊറ്റെക്കാട്, തിക്കോടിയന്‍, കാക്കനാടന്‍, തകഴി എന്നിവരേയും ഉദ്ധരിക്കുന്നതിന്റെ ഉദ്ദേശശുദ്ധി അംഗീകരിക്കാനാവില്ല. ലോകസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ഐസക്കിന്റെ ഈ തന്ത്രം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply