കുഞ്ഞാലി മരയ്ക്കാറെ സ്മരിക്കുമ്പോള്‍

കാശ്മീര്‍ റിക്രൂട്ട് മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ തങ്ങള്‍ കുഞ്ഞാലി മരക്കാറുടെ പിന്‍ഗാമികളാണെന്നും പറങ്കികളുടെ പിന്‍ഗാമികള്‍ തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട എന്നും വിളിച്ചു പറയുകയുണ്ടായി. അതിലെന്തങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറയുന്നു. എം.ജിഎസ് നാരായണന്‍ രാജ്യസ്‌നേഹമോ ഇസ്ലാമിക ചിന്തയോ കച്ചവടതാല്‍പ്പരേമോ? എന്തായിരുന്നു കുഞ്ഞാലി മരക്കാറുടെ ധീരമായ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത്. പലരും പലപ്പോഴായി ചര്‍ച്ച ചെയ്യുന്ന വിഷയം. തീര്‍ച്ചയായും ഈ മൂന്നു ഘടകങ്ങളും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നാണ് എന്റെ നിഗമനം. ഏതെങ്കിലും ഒന്നു മാത്രമാണ് […]

kunjali

കാശ്മീര്‍ റിക്രൂട്ട് മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ തങ്ങള്‍ കുഞ്ഞാലി മരക്കാറുടെ പിന്‍ഗാമികളാണെന്നും പറങ്കികളുടെ പിന്‍ഗാമികള്‍ തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട എന്നും വിളിച്ചു പറയുകയുണ്ടായി. അതിലെന്തങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറയുന്നു.
എം.ജിഎസ് നാരായണന്‍

രാജ്യസ്‌നേഹമോ ഇസ്ലാമിക ചിന്തയോ കച്ചവടതാല്‍പ്പരേമോ? എന്തായിരുന്നു കുഞ്ഞാലി മരക്കാറുടെ ധീരമായ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത്. പലരും പലപ്പോഴായി ചര്‍ച്ച ചെയ്യുന്ന വിഷയം. തീര്‍ച്ചയായും ഈ മൂന്നു ഘടകങ്ങളും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നാണ് എന്റെ നിഗമനം. ഏതെങ്കിലും ഒന്നു മാത്രമാണ് കാരണമെന്നു പറയുന്നത് ചരിത്ര നിഷേധമായിരിക്കും.
പോപ്പിന്റെ ഉത്തരവുള്ളതിനാല്‍ ഈ മേഖല മുഴുവന്‍ തങ്ങള്‍ക്ക് ദൈവികമായി അവകാശപ്പെട്ടതാണെന്ന നിലപാടില്‍ നിന്നായിരുന്നു പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ കച്ചവടം ഊര്‍ജ്ജിതമാക്കികൊണ്ടിരിക്കുന്നത്. കൊച്ചിയിലിരുന്ന് അവരോട് ഏറ്റുമുട്ടി കച്ചവടം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്നു മനസ്സിലാക്കിയ മരയ്ക്കാര്‍ കുടുംബം കോഴിക്കോട്ടെത്തുകയായിരുന്നു. പോര്‍ച്ചുഗീസുകാരോട് പോരാടി കൊണ്ടിരുന്ന സാമൂതിരിയുടെ വലം കൈയായി മാറുകയായിരുന്നു മരയ്ക്കാര്‍മാര്‍. പിന്നീടേറെ കാലത്തെ ചരിത്രം കച്ചവടത്തിന്റേയും യുദ്ധങ്ങളുടേതുമായിരുന്നു. അതിനിടയില്‍ കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചയുടെ അലയൊലികള്‍ ഇവിടേയും പ്രതിഫലിക്കാന്‍ തുടങ്ങിയിരുന്നു. ദൈവികമായ തങ്ങളുടെ ്അവകാശമെന്ന പോര്‍ച്ചുഗീസ് നിലപാടിനെതിരെ ഇസ്ലാമിനെ ഉയര്‍ത്തിപിടിക്കാനുള്ള പ്രവണത മരയ്ക്കാര്‍മാരില്‍ നിന്ന് ഉയര്‍ന്നു വരാന്‍ തുടങ്ങി. ഒപ്പം വൈദേശിക ചൂഷണത്തിനെതിരായ ജനകായ സമര ഐക്യവും ഉയര്‍ന്നുവന്നു. ഹിന്ദു – മുസ്ലിം ഐക്യമായിരുന്നു അതിന്റെ അടിത്തറ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പതുക്കെ പതുക്കെ സാമൂതിരിയും കുഞ്ഞാലി മരയ്ക്കാറുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ആരംഭിച്ചു. അഞ്ചാം കുഞ്ഞാലി മരയ്ക്കാറുടെ കാലത്ത് ഇത് രൂക്ഷമായി. തന്നെ മരയാക്കാര്‍ മറികടക്കുമോ എന്ന ഭയം സാമൂതിരിക്കുണ്ടായി. ഈ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ശക്തരായ പോര്‍ച്ചുഗീസുകാര്‍ ആഞ്ഞടിച്ചു. തുടര്‍ന്നാണ് കുഞ്ഞാലി സാമൂതിരിക്കുമുന്നില്‍ കീഴടങ്ങിയതും സാമൂതിരി അദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ക്ക് കൈമാറിയതും. അവരദ്ദേഹത്തെ ഗോവിയല്‍ കൊണ്ടുപോയി വധിക്കുകയും തല കൊണ്ടുവന്ന് കോഴിക്കോടും തലശ്ശേരിയിലുമെല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
തീര്‍ച്ചയായും കുഞ്ഞാലി മരയ്ക്കാര്‍ പോരാട്ടത്തിന്റെ പ്രതീകമാണ്. മറ്റൊരു പ്രധാനപ്പെട്ട വസ്തുത കൂടി ചൂണ്ടികാട്ടട്ടെ. കുഞ്ഞാലിയുടെ തല ഉടനീളം പ്രദര്‍ശിപ്പിച്ചിട്ടും അദ്ദേഹത്തെ സാമൂതിരി ഒറ്റികൊടുക്കുകയായിരുന്നു എന്ന പ്രചരണം ശക്തമായിട്ടും ഇവിടെ ഹിന്ദു – മുസ്ലിം കലാപം നടന്നില്ല എന്നതാണത്. മറിച്ച് അവരുടെ ഐക്യം ശക്തിപ്പെടുകയായിരുന്നു. അതായിരുന്നു പിന്നീട് ബ്രിട്ടീഷുകാര്‍ക്കെതിരായ ശക്തമായ സമരത്തിന്റെ ഉല്‍പ്രേരകമായി മാറിയത്. ആ ചരിത്രപാഠമാണ് മലയാളി എന്നും ഓര്‍ക്കണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കുഞ്ഞാലി മരയ്ക്കാറെ സ്മരിക്കുമ്പോള്‍

  1. ഇസ്ലാമിക താൽപര്യത്തിൽ ഊന്നിയ രാജ്യസ്നേഹം ?

Leave a Reply