കുഞ്ഞന്‍ പുലയനും അലംകൃതമേനോനും

1957ലെ പ്രശസ്തമായ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നമ്പൂതിരിപ്പാടുണ്ടായിരുന്നു, അയ്യരുണ്ടായിരുന്നു, മേനോനുണ്ടായിരുന്നു, നായരുണ്ടായിരുന്നു….. അവരെല്ലാം പേരിനു പിന്നില്‍ വാലുവെച്ചിരുന്നു. എന്നാല്‍ അതേ മന്ത്രിസഭയില്‍ ഒരു പുലയനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വാല്‍ വെച്ചിരുന്നില്ല, അല്ലെങ്കില്‍ അതിനു കഴിയുമായിരുന്നില്ല. ചാത്തന്‍ മാസ്റ്റര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നാരായണഗുരുവിന്റേയും അയ്യങ്കാളിയുടേയും വിടിയുടേയും നാട്ടില്‍ ഈ അവസ്ഥക്ക് മാറ്റമില്ല എന്നതാണ് യാഥാര്‍്ത്ഥ്യം. പേരിനുപുറകില്‍ ചില വാലുകള്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന മാന്യത, അംഗീകാരം.. അതിപ്പോഴും ശക്തമായി നിലനില്ക്കുന്നു. അതില്‍ കക്ഷിരാഷ്ട്രീയഭേദമില്ല. അതിനാല്‍ അതിനുപുറകെ നാം […]

ayya1957ലെ പ്രശസ്തമായ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നമ്പൂതിരിപ്പാടുണ്ടായിരുന്നു, അയ്യരുണ്ടായിരുന്നു, മേനോനുണ്ടായിരുന്നു, നായരുണ്ടായിരുന്നു….. അവരെല്ലാം പേരിനു പിന്നില്‍ വാലുവെച്ചിരുന്നു. എന്നാല്‍ അതേ മന്ത്രിസഭയില്‍ ഒരു പുലയനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വാല്‍ വെച്ചിരുന്നില്ല, അല്ലെങ്കില്‍ അതിനു കഴിയുമായിരുന്നില്ല. ചാത്തന്‍ മാസ്റ്റര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നാരായണഗുരുവിന്റേയും അയ്യങ്കാളിയുടേയും വിടിയുടേയും നാട്ടില്‍ ഈ അവസ്ഥക്ക് മാറ്റമില്ല എന്നതാണ് യാഥാര്‍്ത്ഥ്യം. പേരിനുപുറകില്‍ ചില വാലുകള്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന മാന്യത, അംഗീകാരം.. അതിപ്പോഴും ശക്തമായി നിലനില്ക്കുന്നു. അതില്‍ കക്ഷിരാഷ്ട്രീയഭേദമില്ല. അതിനാല്‍ അതിനുപുറകെ നാം പായുന്നു. സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം എന്താകുമെന്നറിയാവുന്നതിനാല്‍ മറ്റുള്ളവര്‍ അതിനു തയ്യാറാകുന്നില്ല. മുളയന്‍ മജിസ്‌ട്രേട്ടായാല്‍ എന്ന മൊഴി ഇപ്പോഴും ശക്തമായി നിലനില്ക്കുന്ന നാടാണല്ലോ പ്രബുദ്ധ കേരളം.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനു മുമ്പത്തെ തവണ തൃശൂരില്‍ നിന്നൊരു സ്വതന്ത്രസ്ഥാനാര്‍്ത്ഥിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര്‍് കുഞ്ഞന്‍ പുലയന്‍്. പിറന്ന ജാതിയുടെ പേരില്‍ അനുഭവിച്ച അപമാനങ്ങളായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അവ വിളിച്ചുപറയാന്‍ അദ്ദേഹത്തിനു പ്രേരണയായത്.
ജാതി മത ചിന്തകളില്ലെന്നു വിളിച്ചുപറയുകയും അവയെ നിലനിര്‍ത്തുന്ന സ്വകാര്യജീവിതത്തിലുടനീളം അവ കാത്തുസൂക്ഷിക്കുകയും ചെയുന്നവരാണ് പൊതുവില്‍ നാം.
ജാതി ഒരു യാഥാര്‍ത്ഥ്യമാണ്.  എന്നാല്‍ സഹസ്രാബ്ദങ്ങളായി അതിന്റെ ഗുണം അനുഭവിക്കുന്നവര് അതിലൂറ്റം കൊള്ളുന്നത് ആധുനികകാലത്ത് അംഗീകരിക്കാനാവില്ല. അതിനവര്‍ക്ക് പല കാരണങ്ങളും പറയാനുണ്ടാകും. അതേസമയം ജാതിയുടെ പേരില്‍ സഹസ്രാബ്ദങ്ങളായി പീഡനങ്ങളും അപമാനവും സഹിക്കുന്നവരുടെ പോരാട്ടത്തിന്റെ ഊര്ജ്ജമാണ് ജാതിയെന്ന സ്വത്വബോധം. അവിടെ കുഞ്ഞന്‍ പുലയനെന്ന നാമം പുരോഗമനപരവും അലംകൃതമേനോന്‍ എന്ന നാമം പിന്തിരിപ്പനുമാകുന്നു. ഇത്തരം സംവാദം ശക്തമായപ്പോഴാണ് അതംഗീകരിച്ച്  വരഷങ്ങള്‍ക്കുമുമ്പ് സി ആര് നീലകണ്ഠന്‍ നമ്പൂതിരി തന്റെ പേരിനു പുറകിലെ വാല്‍ മുറിച്ചുകളഞ്ഞത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply