കീഴാറ്റൂര്‍ : സിപിഎം തങ്ങളുടെ പരിസ്ഥിതി വിരുദ്ധ നയം വ്യക്തമാക്കുന്നു

എം.കെ.ദാസന്‍ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന വയല്‍ സംരക്ഷണ സമരത്തോട് സഹകരിച്ച 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയത് വഴി സി പി എം ഒരിക്കല്‍ക്കൂടി തങ്ങളുടെ പരിസ്ഥിതി വിരുദ്ധമായ നയമാണ് വ്യക്തമാക്കുന്നത്. മൂലധന വികസനത്തിന്റെ നടത്തിപ്പുകാരായി ജീര്‍ണ്ണിച്ച സി പി ഐ (എം) ന് ‘മുതലാളിത്തം മനുഷ്യരെ എന്ന പോലെ പ്രകൃതിയേയും ചൂഷണം ചെയ്യുന്നുവെന്നതിനാല്‍ പരിസ്ഥിതി വിനാശത്തിനെതിരായ സമരമെന്നത് മുതലാളിത്ത വിരുദ്ധ സമരത്തിന്റെ ഭാഗമാണ് ” എന്ന അടിസ്ഥാന മാര്‍ക്‌സിസ്റ്റ് ധാരണ ഇനിയും അംഗീകരിക്കാന്‍ കഴിയുന്നില്ല. […]

KKഎം.കെ.ദാസന്‍

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന വയല്‍ സംരക്ഷണ സമരത്തോട് സഹകരിച്ച 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയത് വഴി സി പി എം ഒരിക്കല്‍ക്കൂടി തങ്ങളുടെ പരിസ്ഥിതി വിരുദ്ധമായ നയമാണ് വ്യക്തമാക്കുന്നത്. മൂലധന വികസനത്തിന്റെ നടത്തിപ്പുകാരായി ജീര്‍ണ്ണിച്ച സി പി ഐ (എം) ന് ‘മുതലാളിത്തം മനുഷ്യരെ എന്ന പോലെ പ്രകൃതിയേയും ചൂഷണം ചെയ്യുന്നുവെന്നതിനാല്‍ പരിസ്ഥിതി വിനാശത്തിനെതിരായ സമരമെന്നത് മുതലാളിത്ത വിരുദ്ധ സമരത്തിന്റെ ഭാഗമാണ് ” എന്ന അടിസ്ഥാന മാര്‍ക്‌സിസ്റ്റ് ധാരണ ഇനിയും അംഗീകരിക്കാന്‍ കഴിയുന്നില്ല. അശാസ്ത്രീയമായ ദേശീയപാതാ വികസനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു കീഴാറ്റൂര്‍ സമരം. പരിസ്ഥിതി സംരക്ഷണത്തിനായി പാര്‍ട്ടി ഗ്രാമത്തില്‍ ചെങ്കൊടി ഉയര്‍ത്തി സി പി എം അംഗ ങ്ങളും അനുഭാവികളും നടത്തിയ സമരത്തെ സി പി എം നേതൃത്വം ശത്രുതാപരമായാണ് തുടക്കം മുതല്‍ നേരിട്ടത്. എങ്കിലും രണ്ടാഴ്ച നീണ്ടു നിന്ന നിരാഹാര സമരത്തെ തുടര്‍ന്ന് സമരം താല്കാലിക വിജയം നേടുകയായിരുന്നു.വയല്‍ നശിപ്പിക്കാതെ മറ്റൊരു അലൈന്‍മെന്റ് സാദ്ധ്യമാകുമോ എന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തില്‍ വിളിച്ചു ചേര്‍ത്ത സമരസമിതിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.എന്നാല്‍ വിദഗ്ദ്ധ സമിതി പേരിന് നടത്തിയ പരിശോധനയെ തുടര്‍ന്ന് മുന്നോട്ടുവെച്ച പുതിയ അലൈന്‍മെന്റ്റും ജനങ്ങള്‍ തള്ളിക്കളഞ്ഞു. കീഴാറ്റൂര്‍ വയലിന്റെ ഒരു ഭാഗവും എതിര്‍വശത്തെ വയലും ഉള്‍പ്പെടുന്ന പുതിയ അലൈന്‍മെന്റാണ് വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചത്. അതോടെ കീഴാറ്റൂരിന്റെ മറുഭാഗത്തുള്ളവരും രംഗത്തു വരികയും ഇരുഭാഗത്തെയും ജനങ്ങള്‍ യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയുമാണ്.ഈ ഘട്ടത്തിലാണ് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ സമരത്തിന്റെ ഒന്നാം വാര്‍ഷികം ഡിസം: 31 ന് നടത്താന്‍ തീരുമാനിച്ചത്. അതിന് നല്‍കിയിരുന്ന മൈക്ക് അനുമതി ഉന്നതാധികാര ഇടപെടലുകളെ തുടര്‍ന്ന് തലേന്ന് പോലീസ് പിന്‍വലിച്ചു .രാത്രിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് ചെയ്തു പ്രതിഷേധിച്ചു .
മൈക്ക് ഇല്ലാതെ തന്നെ വാര്‍ഷിക പരിപാടികള്‍ നടക്കുകയും അതിന്റെ ഭാഗമായ പരിസ്ഥിതി സെമിനാറില്‍ മാര്‍ക്ലിസ്റ്റ് സമീപനത്തില്‍ നിന്നു കൊണ്ടുള്ള പരിസ്ഥിതി സമരത്തിന്റെ പ്രാധാന്യം വെളിവാക്കപ്പെടുകയും ചെയ്തു. ലാഭക്കൊതിയില്‍ അധിഷ്ഠിതമായ മുതലാളിത്ത വികസനവും കുടിവെള്ളവും പ്രകൃതിയും സംരക്ഷിച്ചു കൊണ്ടുള്ള ജനകീയ വികസന സമീപനവും തമ്മിലുള്ള സമരമായി കീഴാറ്റൂര്‍ സമരം വികസിക്കുമ്പോഴാണ് സമര പങ്കാളിത്തത്തിന്റെ പേരില്‍ അംഗങ്ങളെ പുറത്താക്കി സിപിഐ (എം) തങ്ങളുടെ പരിസ്ഥിതി വിരുദ്ധ നയം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്.

CPI(ML) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply