കിരണ്‍ ബേദി, നിങ്ങള്‍ ഈ മനുഷ്യന്റെ മുന്നില്‍ നടുവളച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത വേദന തോന്നുന്നു

ശബ്‌നം ഹശ്മി. ന്യൂനപക്ഷ വിഭാഗങ്ങള്‍കെതിരെ നടക്കുന്ന ഭരണകൂടഭീകരത്തയില്‍ പ്രതീക്ഷധിച്ച് തന്നിക്ക് ലഭിച്ച അവാര്‍ഡ് തിരിച്ചുനല്‍കിയ ഷബ്‌നം ഹാഷ്മി കിരണ്‍ ബേദിക്കയച്ച തുറന്ന കത്തിന്റെ പ്രസക്ത ഭാഗം പ്രിയപ്പെട്ട കിരണ്‍ ബേദി : ഞാന്‍ ഈയടുത്ത് നിങ്ങളുടെ ഒരു ഫോട്ടോ ശ്രദ്ധിക്കാന്‍ ഇടയായി. അതില്‍ നിങ്ങള്‍ മോഡിക്ക് മുന്നില് കുനിഞ്ഞു നില്ക്കുന്നു. മോഡിയോടു നിങ്ങള്‍ ഏതോ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മുഖത്ത് നിസ്സഹായ ഭാവമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ക്ക് എന്തോ കാര്യത്തിന് അയാളില്‍ നിന്ന് അനുമതി വേണമെന്ന പോലെ. അതെന്നെ വല്ലാതെ […]

sss

ശബ്‌നം ഹശ്മി.

ന്യൂനപക്ഷ വിഭാഗങ്ങള്‍കെതിരെ നടക്കുന്ന ഭരണകൂടഭീകരത്തയില്‍ പ്രതീക്ഷധിച്ച് തന്നിക്ക് ലഭിച്ച അവാര്‍ഡ് തിരിച്ചുനല്‍കിയ ഷബ്‌നം ഹാഷ്മി
കിരണ്‍ ബേദിക്കയച്ച തുറന്ന കത്തിന്റെ പ്രസക്ത ഭാഗം

പ്രിയപ്പെട്ട കിരണ്‍ ബേദി :

ഞാന്‍ ഈയടുത്ത് നിങ്ങളുടെ ഒരു ഫോട്ടോ ശ്രദ്ധിക്കാന്‍ ഇടയായി. അതില്‍ നിങ്ങള്‍ മോഡിക്ക് മുന്നില് കുനിഞ്ഞു നില്ക്കുന്നു. മോഡിയോടു നിങ്ങള്‍ ഏതോ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മുഖത്ത് നിസ്സഹായ ഭാവമാണ് ഉണ്ടായിരുന്നത്. നിങ്ങള്‍ക്ക് എന്തോ കാര്യത്തിന് അയാളില്‍ നിന്ന് അനുമതി വേണമെന്ന പോലെ. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് നിങ്ങളോട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ, ഒരു പൊതുപ്രവര്ത്തക എന്ന നിലയിലും ഒരു മനുഷ്യന്‍ എന്ന നിലയിലും നിങ്ങളോ ഔദ്യോഗിക സ്ഥാനത്തുള്ള മറ്റേതെങ്കിലും ഒരു സ്ത്രീയോ അത്തരം ഒരു സാഹചര്യത്തില്‍ നില്‍ക്കുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
കിരണ്‍ ബേദി, നിങ്ങള്ക്ക് അറിയുമായിരിക്കില്ല. പക്ഷെ, 2002ല്‍ ഗുജറാത്ത് കത്തിയെരിഞ്ഞു കൊണ്ടേയിരിക്കുമ്പോള്‍, കൂട്ടബലാത്സംഗത്തിന്റെ ഇരകളായവരില്‍ നിന്ന് സാക്ഷിമൊഴികള്‍ ശേഖരിച്ച അനുഭവം ഉള്ള ആളാണ് ഞാന്‍. പത്തു ജില്ലകളിലായി അമ്പത് ഗ്രാമങ്ങളില്‍ ഞാന്‍ യാത്ര ചെയ്തു. ഗ്രാമങ്ങളിലെ ചെറിയ ഡിസ്‌പെന്‍സറികളില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരെ കാണുകയുണ്ടായി. അവര്‍ കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തവരായിരുന്നു. അംഗഭംഗം വന്ന അനേകം സ്ത്രീകളുടെ ഫോടോകല്‍ ഞാന്‍ അവരുടെ കയ്യില്‍ കാണുകയുണ്ടായി. വെട്ടിമുറിച്ച വയറോടു കൂടിയവര്‍. അവരുടെ ശരീരങ്ങളോട് ഒട്ടിചേര്‍ന്ന് പ്രാണന്‍ പോയ മരിച്ച ഗര്‍ഭസ്ഥ ശിശുക്കള്‍. എല്ലാവര്‍ക്കും അറിയാവുന്ന നരോദ പാടിയായിലെ കൌസര്‍ ബാനൂ മാത്രമായിരുന്നില്ല, അവിടെ ധാരാളം കൌസര്‍ ബാനൂമാര്‍ ഉണ്ടായിരുന്നു. കിരണ്‍ ബേദി, മാസങ്ങളോളം കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്ക്കാന്‍ സാധിക്കാതിരുന്ന സ്ത്രീകളെ ഞാന്‍ അവിടെ കനിട്ടുണ്ട്. കാരണം, അവര്‍ പതിനഞ്ചും ഇരുപതും പുരുഷന്മാരാല്‍ കൂട്ടബലാത്സംഗത്തിന് വിധേയരായിരുന്നു. അവരുടെ ജനനെന്ദ്രിയങ്ങള്‍ പിളര്‍ന്നു പോയിരുന്നു.
കിരണ്‍ ബേദി, 2002 കൂട്ടക്കൊലകള്‍ക്കു ശേഷം, മോദി ‘ഗൌരവ് യാത്ര’ നടത്തിയിരുന്നു. അതിനിടയില്‍ നടത്തിയ പ്രസംഗങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളെ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ താമസിപ്പിച്ച അഭയ താവളങ്ങളെ അയാള്‍ വിളിച്ചത് സന്താനോത്പാദന ഫാക്ടറികള്‍ എന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി, മോദിയുടെ വിഷം വമിക്കുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ ദൃശ്യങ്ങള്‍ യൂ ട്യുബില്‍ നിന്ന് നീക്കം ചെയ്തിടുണ്ട്. മോദിയുടെ മുന്നില് സാക്ഷി മഹാരാജും സാധ്വി പ്രാചിയും ഒന്നുമല്ല.അയാള്‍ അക്കാലത്ത് പറഞ്ഞ കാര്യങ്ങള്‍ അത്രമേല്‍ വിഷം നിറഞ്ഞതായിരുന്നു.
കിരണ്‍ ബേദി, ബില്‍ക്കിസ് കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അവര്‍ അവളുടെ കുഞ്ഞുമകളുടെ തല കല്ലില്‍ ഇടിച്ചു പൊട്ടിച്ചു. ആ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. മകളും മരുമകളും കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നത് മെദിനയെ അക്രമികള്‍ കാണിക്കുകയാണ് ചെയ്തത്.
കിരണ്‍ ബേദി, നിങ്ങള്‍ ഈ മനുഷ്യന്റെ മുന്നില്‍ നടുവളച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത വേദന തോന്നി. കുറ്റ വിമുക്തിയെ കുറിച്ച് നിങ്ങള്‍ക്കെന്നോട് പറയാം. കുറ്റ വിമുക്തിയുടെ കഥകളെ അംഗീകരിക്കാന്‍ കഴിയാത്ത തരത്തില്‍ കുറച്ചധികം കാര്യങ്ങള്‍ എനിക്കറിയാം.
കിരണ്‍ ബേദി, പ്രധാനമന്ത്രിപദത്തിനായി ഈ മനുഷ്യന്‍ ഉപജാപങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ പലരും എന്നോട് സൂക്ഷിക്കണം എന്ന് പറയുകയുണ്ടായി. അത്തരം സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞത് അവര്‍ക്കെന്നോട് ചെയ്യാനാവുന്നതില്‍ വച്ചേറ്റവും വലുത് തടവിലാക്കുകയോ കൊല്ലുകയോ ആണ്. ധാര്‍മികമായി കൊലചെയ്യപ്പെടുന്നതിനേക്കാള്‍ ശാരീരികമായി കൊലചെയ്യപ്പെടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
കിരണ്‍ ബേദി, നിങ്ങള്‍ മാത്രമാവുന്ന സന്ദര്‍ഭത്തില്‍, അവര്‍ നിങ്ങളുടെ ആത്മാഭിമാനത്തോട് എന്താണ് ചെയ്തതെന്ന് ഒന്നാലോചിക്കു. ഒരു സ്ത്രീയായി, ഒരു അമ്മയായി ആലോചിക്കു. തല ഉയര്‍ത്തിപ്പിടിച്ച് ഔദ്യോഗിക ജീവിതം നയിച്ച ഒരു സ്ത്രീയെന്ന നിലയില്‍ ആലോചിക്കു.
സ്വന്തം മനസ്സാക്ഷിയെ വിശകലനം ചെയ്യാനും സ്വന്തം മനസ്സാക്ഷിയോട് കരുണാരഹിതമായി സത്യം പറയാനും ധൈര്യം ആര്ജ്ജിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. നിങ്ങളുടെ തന്നെ നന്മയ്ക്ക് ദയവായി അത് ചെയ്യൂ.
നിങ്ങള്‍ക്കെന്റെ ശുഭാശംസകള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply