കാശ്മീര്‍ : പിന്‍വലിക്കണം പട്ടാള നിയമം

കാശ്മീര്‍ വീണ്ടും അശാന്തമാകുന്നു. പോയവാരത്തില്‍ സൈനിക വ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏതാനും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പ്രതികാരമെന്നവണ്ണം സൈന്യം വെടിവെച്ചുകൊന്നത് രണ്ടു നിരപരാധികളെ. അതേതുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് ആചരിച്ച ബന്ദ് അക്രമാസക്തമായി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ ബന്ദിപൂര ജില്ലയിലാണ് കഴിഞ്ഞ ദിവസം നിരപരാധിയായ യുവാവിനെ സൈന്യം വെടിവെച്ച് കൊന്നത്. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലാണ് മറ്റൊരു യുവാവും സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ സൈന്യത്തിനു തന്നെ വ്യത്യസ്ത ഭാഷ്യങ്ങളാണുള്ളത്. ആദ്യയുവാവിനെ തങ്ങളല്ല വധിച്ചതെന്നും അതില്‍ […]

images

കാശ്മീര്‍ വീണ്ടും അശാന്തമാകുന്നു. പോയവാരത്തില്‍ സൈനിക വ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏതാനും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പ്രതികാരമെന്നവണ്ണം സൈന്യം വെടിവെച്ചുകൊന്നത് രണ്ടു നിരപരാധികളെ. അതേതുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് ആചരിച്ച ബന്ദ് അക്രമാസക്തമായി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.
കാശ്മീരിലെ ബന്ദിപൂര ജില്ലയിലാണ് കഴിഞ്ഞ ദിവസം നിരപരാധിയായ യുവാവിനെ സൈന്യം വെടിവെച്ച് കൊന്നത്. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലാണ് മറ്റൊരു യുവാവും സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ സൈന്യത്തിനു തന്നെ വ്യത്യസ്ത ഭാഷ്യങ്ങളാണുള്ളത്. ആദ്യയുവാവിനെ തങ്ങളല്ല വധിച്ചതെന്നും അതില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനം അക്രമാസക്തമായപ്പോള്‍ നടത്തിയ വെടിവെപ്പിലാണ് രണ്ടാമത്തെ യുവാവ് മരിച്ചതെന്നുമാണ് സൈനികവക്താക്കള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് സൈന്യം ജനങ്ങളോട് മാപ്പു ചോദിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഭവത്തെ അപലപിക്കുകയും സൈന്യത്തിന്റെ നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
നിരപരാധികള്‍ കൊല ചെയ്യപ്പെടുന്നത് കാശ്മീരില്‍ പുതിയ സംഭവമല്ല. വര്‍ഷങ്ങളായി ഇതാവര്‍ത്തിക്കുന്നു. ഭീകരാക്രമങ്ങള്‍ നടക്കുമ്പോള്‍ തടുക്കാനാവാത്ത സൈന്യം പിന്നീട് നിരപരാധികളെ കൊന്നു കളയുന്ന സംഭവങ്ങള്‍ പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പോലും ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്.
മുകളില്‍ നിന്നു ഉത്തരവില്ലാതെ സംശയത്തിന്റെ പേരില്‍ ആരേയും വെടിവെക്കാന്‍ പട്ടാളത്തിനു അധികാരം നല്‍കുന്ന അൃാലറ ളീൃരല െുെലരശമഹ ജീംലൃ െമര േആണ് വാസ്തവത്തില്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുള്ളത്. 1958ല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു ഈ നിയമം ആദ്യം നടപ്പാക്കിയത്. നിരവധി നിരപരാധികള്‍ അവിടങ്ങളില്‍ കൊല ചെയ്യപ്പെട്ടു. പട്ടാളം നടത്തിയ കൂട്ടകൊല നേരില്‍ കണ്ടതിനെ തുടര്‍ന്ന്, നിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് മണിപ്പൂരില്‍ ഇറോം ഷര്‍മിള ആരംഭിച്ച നിരാഹാര സമരം 13 വര്‍ഷം പിന്നിടുകയാണ്. അതിനിടയില്‍ മനോരമ എന്ന സ്ത്രീയെ പട്ടാളം കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നുകളഞ്ഞതും അതിനെതിരെ സ്ത്രീകള്‍ പട്ടാളത്തിനുമുന്നില്‍ നഗ്നരായി സമരം ചെയ്തതും ലോകശ്രദ്ധയാര്‍ജ്ജിച്ചിരുന്നു.
1990ലാണ് ഈ നിയമം കാശ്മീരില്‍ നടപ്പാക്കിയത്. കാശ്മീര്‍ ഗവണ്മന്റടക്കം നിരവധി പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടും നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഭീകരാക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ സൈന്യം അതിന്റെ പേരില്‍ നിരപരാധികളെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറല്ല. കുറച്ചുകാലമായി താരതമ്യേന ശാന്തമായ കാശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനേ ഈ നിയമം ഉപകരിക്കൂ. പട്ടാളത്തിനു അമിതാധികാരം നല്‍കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒട്ടും ഭൂഷണമല്ല. ഭീകരരെ നേരിടാന്‍ ഇപ്പോള്‍തന്നെ നിരവധി നിയമങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം ഈ കരിനിയമം പിന്‍വലിച്ച് കാശ്മീരിലും വടക്കു കിഴക്കന്‍ മേഖലകളിലും സമാധാനശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് കേന്ദ്രം ചെയ്യേണ്ടത്.

 

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply