കാവിവല്‍ക്കരണത്തെ തടയാന്‍…

വിശാല ഹിന്ദു ഐക്യമെന്ന മുദ്രാവാക്യം കേരളത്തിലും നടപ്പാക്കാനുള്ള നീക്കം ബിജെപി ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെയാണ് അതിനായി രംഗത്തിറങ്ങിയിരിക്കുന്നതെന്നത് എത്രമാത്രം ഗൗരവത്തോടെയാണ് ബിജെപി ഈ മുദ്രാവാക്യമുയര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്നു. തീര്‍ച്ചയായും ഗൗരവപരമായ സ്ഥിതിവിശേഷമാണ് ഇതുവഴി സംജാതമാകാന്‍ പോകുക എന്നത് വ്യക്തം. കേരളത്തിലെ പിന്നോക്ക, ദളിത് സംഘടനാ നേതാക്കളുമായി കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ ചര്‍ച്ച ഈ ദിശയിലൊരു പ്രധാന കാല്‍വെപ്പാണെന്ന് ബിജെപി അവകാശപ്പെടുന്നു. കെ പി എം എസ്, വേലന്‍ പരവര്‍ സഭ […]

kavi

വിശാല ഹിന്ദു ഐക്യമെന്ന മുദ്രാവാക്യം കേരളത്തിലും നടപ്പാക്കാനുള്ള നീക്കം ബിജെപി ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെയാണ് അതിനായി രംഗത്തിറങ്ങിയിരിക്കുന്നതെന്നത് എത്രമാത്രം ഗൗരവത്തോടെയാണ് ബിജെപി ഈ മുദ്രാവാക്യമുയര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്നു. തീര്‍ച്ചയായും ഗൗരവപരമായ സ്ഥിതിവിശേഷമാണ് ഇതുവഴി സംജാതമാകാന്‍ പോകുക എന്നത് വ്യക്തം.
കേരളത്തിലെ പിന്നോക്ക, ദളിത് സംഘടനാ നേതാക്കളുമായി കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ ചര്‍ച്ച ഈ ദിശയിലൊരു പ്രധാന കാല്‍വെപ്പാണെന്ന് ബിജെപി അവകാശപ്പെടുന്നു. കെ പി എം എസ്, വേലന്‍ പരവര്‍ സഭ എന്നിവരുമായാണ് അമിത് ഷാ പ്രധാനമായും ചര്‍ച്ച നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകളുമായി ചര്‍ച്ച നടക്കും. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശനുമായുള്ള ചര്‍ച്ചക്കുശേഷമാണ് കൂടുതല്‍ സംഘടനകളുമായുള്ള ചര്‍ച്ച നടക്കുന്നതെന്ന് ശ്രദ്ധേയമാണ്. മറുവശത്ത് മന്നം ശതാബ്ദി മന്ദിരത്തിലെത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് എന്‍ എസ് എസ് നേതൃത്വുമായുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരുന്ന നിയമസഭാതെരഞ്ഞടുപ്പില്‍ അക്കൗണ്ട് തുറക്കല്‍ അടിയന്തിരലക്ഷ്യവും കേരളത്തില്‍ പാര്‍ട്ടി നിര്‍ണ്ണായകശക്തിയാകല്‍ ദീര്‍ഘകാലലക്ഷ്യവുമായെടുത്താണ് കുശാഗ്രബുദ്ധിക്കാരനായ അമിത് ഷായുടെ നീക്കം.
ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവെക്കുമ്പോള്‍ അഖിലേന്ത്യാതലത്തില്‍ നിനന്് വ്യത്യസ്ഥമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അമിത് ഷാക്കറിയാം. അതാകട്ടെ ഗുണകരമാക്കി മാറ്റാനാണ് നീക്കം. ഹിന്ദുമതവുമായോ ഏതെങ്കിലും ജാതിയുമായോ ബന്ധപ്പെട്ട് ഒരു സാമുദായികപാര്‍ട്ടി നിലവിലില്ല എന്നതുതന്നെ പ്രധാനകാര്യം. മറ്റുപല സംസ്ഥാനങ്ങൡും പല ജാതികളുമായി ബന്ധപ്പെട്ട പാര്‍ട്ടികളുണ്ട്. അവയാണ് പൊതുവില്‍ സവര്‍ണ്ണ പാര്‍ട്ടിയെന്നു മുദ്രയടിക്കപ്പെട്ടിട്ടുള്ള ബിജെപിക്ക് ഭീഷണിയുയര്‍ത്താറുള്ളത്. മാത്രമല്ല, ജാതീയമായ വിവേചനം അവിടങ്ങൡ കേരളത്തേക്കാള്‍ പ്രകടവുമാണ്. ശരിയായ രീതിയില്‍ പോയാല്‍ വിശാലഹിന്ദുഐക്യം എന്ന മുദ്രാവാക്യം അവിടങ്ങളില്‍ പ്രായോഗികമാക്കുക എളുപ്പമല്ല എന്ന തിരിച്ചറിവിലായിരുന്നു ബിജെപി പലയിടത്തും വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് രൂപം കൊടുത്തത്. ബാബറിയില്‍ നിന്നാരംഭിച്ച ആ നീക്കം മുസാഫര്‍ നഗറിലെത്തിയതോടെ കേന്ദ്രത്തില്‍ ഒറ്റക്കുതന്നെ ബിജെപി അധികാരത്തിലെത്തി. എന്നാല്‍ ഇനിയൊരു വര്‍ഗ്ഗീയകലാപം തങ്ങള്‍്കകത്ര ഗുണകരമല്ല എന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അതിനു മുതിരാതെ, ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും കാവിവല്‍ക്കരണത്തില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായിരിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുക എന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്.
മറുവശത്ത് വിശാല ഹിന്ദു ഐക്യമെന്ന മുദ്രാവാക്യത്തിന് ഭീഷണി സംവരണമാണെന്നും നേതൃത്വത്തിനറിയാം. അതാനാലാണ് മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സംവരണം എന്ന നിലപാട് പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്. സത്യത്തില്‍ സാമൂഹ്യനീതിയാണ് സംവരണത്തിന്റെ ലക്ഷ്യമെന്ന കാഴ്ചപ്പാടിനെയാണ് ഇതുവഴി് അട്ടിമറിക്കുന്നത്. പക്ഷെ മുന്നോക്ക, പിന്നോക്ക, ദളിത് വിഭാഗങ്ങലെ ഒന്നിച്ചു നിര്‍ത്താന്‍ ഇതാവശ്യമാണെന്ന് അമിത് ഷാക്കും കൂട്ടര്‍ക്കും കൃത്യമായി അറിയാം.
അഖിലേന്ത്യാതലത്തില്‍ നിന്നു വ്യത്യസ്ഥമായ അവസ്ഥ നിലനില്‍ക്കുന്ന കേരളത്തിലെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ഏറെ കാലമായി ബിജെപി. ജാതിയിലധിഷ്ഠിതമായ പാര്‍ട്ടികളില്ലെങ്കിലും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടികള്‍ ഇവിടെ ശക്തമാണല്ലോ. അവയാകട്ടെ ഏറെകാലമായി യുഡിഎഫിലുമാണ്. വാസ്തവത്തില്‍ ഇത്തരമൊരു സാഹചര്യം ഒരു ഹൈന്ദവപാര്‍ട്ടിക്ക് ഗുണകരമാകേണ്ടതാണ്. പക്ഷെ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുണ്ടായ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളും അതിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സൃഷ്ടിച്ച മണ്ണ് അതിന് അനുഗുണമായിരുന്നില്ല. സംസ്ഥാനത്തെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും കാലങ്ങലായി സിപിഎമ്മിനൊപ്പമാണ്. സംവരണമത്തിലടക്കമുള്ള വൈരുദ്ധ്യങ്ങളെ വിദഗ്ധമായി മറച്ചുവെക്കാന്‍ അവര്‍ക്കാവുന്നുമുണ്ട്. ഒരിക്കല്‍ ഇ എം എസ് സാമ്പത്തിക സംവരണത്തിന് അനുകൂലമായി നിലപാടെടുക്കുക കൂടി ചെയ്തു. പലപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘടിതമായ പ്രചരണങ്ങളും സിപിഎം നടത്തിയിട്ടുണ്ട്. അതിലൂടെ ഒരു സാമുദായിക പാര്‍ട്ടിയുടേയും സഹായം കൂടാതെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ സിപിഎം സ്വയം സാമുദായികപാര്‍ട്ടിയാകുകയായിരുന്നു എന്നതാണ് വാസ്തവം. എങ്കിലും ആ ധാര മുന്നോട്ടുകൊണ്ടുപോകാനവര്‍ക്കായില്ല. പാര്‍്ട്ടിയിലെ ഗ്രൂപ്പിസവും ബാബറി മസ്ജിദിനു ശേഷം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ശ്രമവുമായപ്പോള്‍ ബിജെപി പതുക്കെ പതുക്കെ കേരളത്തില്‍ വളരുകയായിരുന്നു. പതുക്കെ പതുക്കെ സ്വന്തം വോട്ടുകള്‍ അവര്‍ വര്‍ദ്ധിപ്പിച്ചു. ആര്‍ എസ് എസിനാകട്ടെ ഇന്ന് കേരളത്തില്‍ 4500 ശാഖകളാണ്. എന്നിട്ടും കേരളമെമ്പാടും പരന്നു കിടക്കുന്നതിനാല്‍ സീറ്റൊന്നും നേടാന്‍ അവര്‍ക്കായില്ല. ആ കുറവ് നികത്താനാണ് അമിത്ഷായുടെ ശ്രമം. കെ പി എം എസിന്റെ കായല്‍ സമ്മേളനത്തില്‍ നരേന്ദ്രമോഡി പങ്കെടുത്തതുമുതല്‍ ആ നീക്കം ശക്തമായി. സിപിഎം അണികളില്‍ ഭൂരിപക്ഷവും പിന്നോക്കക്കാരായാട്ടും നേതൃത്വത്തിന്റെ സവര്‍ണ്ണാനുകൂലമന്ന് ആരോപിക്കപ്പെടുന്ന പല നിലപാടുകളും അവരെ ബിജെപിയിലേക്കടുപ്പിക്കാന്‍ തുടങ്ങി. ആഗോള സാഹചര്യങ്ങളും അഖിലേന്ത്യാ രാഷ്ട്രീയവും ബിജെപിക്ക് ഗുണകരമായിരിക്കുകയാണ്. ഇപ്പോഴത്തെ ശക്തമായ നിക്കങ്ങള്‍ക്കുപുറകില്‍ ഇതെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്.
തീര്‍ച്ചയായും എങ്ങനെയാണ് ഇത്തരമൊരു നീക്കത്തെ തടയുക എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ഹിന്ദു പാര്‍ട്ടിയെന്ന ആരോപണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ന്യൂനപക്ഷാനുകൂല നിലപാട് സ്വീകരിക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ ഗുണ ംചെയ്യുന്നത് ബിജെപിക്കാണ്. പക്ഷെ അതിനെ ചെറുക്കാന്‍ ഹിന്ദുപാര്‍ട്ടിയാകാന്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാകുകയുമില്ലല്ലോ എന്ന ഗതികേടിലാണ് സിപിഎം. അക്രമിച്ചും സ്‌നേഹിച്ചും ചരിത്രമോര്‍മ്മി്പ്പിച്ചും വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്താനുള്ള നീക്കത്തിലാണവര്‍. എന്നാല്‍ വെള്ളാപ്പള്ളിക്ക് വലിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നതെന്നു വേണം അനുമാനിക്കാന്‍. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പറഞ്ഞാല്‍ എല്ലാ ഈഴവരും നായന്മാരും വോട്ടുചെയ്യില്ലെങ്കിലും ചെറിയ ഒരു മാറ്റം പോലും ഫലത്തെ സ്വാധീനിക്കുന്ന കേരളത്തില്‍ അതിന്റെ അപകടം ഇടതുപാര്‍ട്ടികള്‍ക്കറിയാം. കോണ്‍ഗ്രസ്സാകട്ടെ കേന്ദ്രത്തില്‍ എത്ര ശത്രുവാണെങ്കിലും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയില്‍ ഊറിചിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞു എന്നു തീരുമാനിച്ച പോലെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍.
തീര്‍ച്ചയായും ഗൗരവമായ ഒരവസ്ഥ തന്നെയാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പെട്ടന്നതിനെ തടയുക എളുപ്പമല്ലെങ്കിലും ഈ അവസ്ഥയെ ഗുണകരമായി വികസിപ്പിക്കാനാണ് സാധ്യമാകേണ്ടത്. അതിനു അല്‍പ്പം ചരിത്രത്തിനു പിന്നിലേക്ക് സഞ്ചരിക്കണം. ഇടക്കാലത്ത് നാം കൈവിട്ടുകളഞ്ഞ സാമൂഹ്യ നവോത്ഥാനത്തിന്റെ പാത തിരിച്ചു പിടിക്കണം. സമൂഹത്തിന്റ അടിത്തട്ടില്‍ നിന്നുള്ള നവോത്ഥാനം ഇനിയും അനിവാര്യമായിരിക്കുന്നു. ആ ദിശയില്‍ ചിന്തിക്കാതെ കാലത്തിന്‍രെ കാവിവല്‍ക്കരണത്തെ തടയാനാകില്ല. വിശാലഹിന്ദു എന്ന സങ്കല്‍പ്പത്തേയും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply