കാര്‍ഷിക സര്‍വ്വകലാശാല, മുന്‍ജീവനക്കാരനെ പീഡിപ്പിക്കുന്നു.

കവിയും എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ സി.ടി. വില്യമിനെ അദ്ദേഹം 26 വര്‍ഷം ജോലി ചെയ്തിരുന്ന കാര്‍ഷിക സര്‍വ്വകലാശാല അധികൃതര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സി.ടി. വില്യം സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ട് ഒരുവര്‍ഷത്തിലേറെ കാലമായി. അദ്ദേഹത്തിന്റെ എല്ലാ വിരമിക്കല്‍ ആനുകൂല്യങ്ങളും അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച പരാതികള്‍ സര്‍വ്വകലാശാല ചാന്‍സിലറായ സംസ്ഥാന ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൊടുത്തതായുള്ള വിവരങ്ങള്‍ സി.ടി. വില്യമിന്റെ ഫേസ് ബുക്ക് പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും […]

kau

കവിയും എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ സി.ടി. വില്യമിനെ അദ്ദേഹം 26 വര്‍ഷം ജോലി ചെയ്തിരുന്ന കാര്‍ഷിക സര്‍വ്വകലാശാല അധികൃതര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
സി.ടി. വില്യം സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ട് ഒരുവര്‍ഷത്തിലേറെ കാലമായി. അദ്ദേഹത്തിന്റെ എല്ലാ വിരമിക്കല്‍ ആനുകൂല്യങ്ങളും അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണ്.
ഇത് സംബന്ധിച്ച പരാതികള്‍ സര്‍വ്വകലാശാല ചാന്‍സിലറായ സംസ്ഥാന ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൊടുത്തതായുള്ള വിവരങ്ങള്‍ സി.ടി. വില്യമിന്റെ ഫേസ് ബുക്ക് പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സി.ടി. വില്യമിന് നീതി നിഷേധിക്കുന്നത് എന്നറിയാന്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ധാര്‍മ്മികമായ അധികാരവും അവകാശവും ഉണ്ട്.
ഈ വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയ വസ്തുതകള്‍ താഴെ പറയുന്നു.
ഒന്ന്. പെന്‍ഗ്വിന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പ്രസിദ്ധമായ KAUTILYA UNLEASHED എന്ന വൈജ്ഞാനിക ഗ്രന്ഥം അടക്കം മലയാളത്തില്‍ പ്രസിദ്ധീകൃതമായ ശ്രദ്ധേയമായ ഏഴോളം പുസ്തകങ്ങള്‍ സി.ടി. വില്യമിന്റെതായുണ്ട്. അദ്ദേഹത്തിന്റെ ‘വിലാപത്തിന്റെ ഇലകള്‍’ എന്ന പുസ്തകം കേരള സര്‍വ്വകലാശാലയില്‍ ബി.എ. മലയാളത്തിന് റഫറന്‍സ് ഗ്രന്ഥമായി പഠിപ്പിച്ചുപോരുന്നു. ഈ പുസ്തകം കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ണിലെ കരടാണ്.
രണ്ട്. സി.ടി. വില്യം 1989 ജൂണ്‍ മുതല്‍ 2015 മേയ് വരെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍വ്വകലാശാലക്ക് അകത്തും പുറത്തും അഴിമതിക്കെതിരെ എക്കാലത്തും പ്രതികരിച്ചിട്ടുള്ള സി.ടി.വില്യം ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. ഏക്കര്‍ കണക്കിനു സ്ഥലത്തെ മരങ്ങള്‍ വെട്ടിയൊതുക്കിയ സര്‍വ്വകലാശാലക്ക് വില്യം അനഭിമതനാവാന്‍ ഏക കാരണവും ഇതുതന്നെ.
മൂന്ന്. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള റബ്ബര്‍ എസ്‌റെറ്റിലെ ഒരു കോടി മുപ്പത്തേഴു ലക്ഷത്തിന്റെ അഴിമതി പുറത്തുകൊണ്ടുവന്നത് സി.ടി. വില്യമാണ്. പിന്നീട് തൃശൂര്‍ വിജിലന്‍സ് അന്വേഷണം ഏറ്റെടുത്ത ഈ വിഷയത്തില്‍ അഴിമതി ശരിവച്ചുകൊണ്ടുള്ള ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളതാണ്.(Quick verification Report B/606/15 dated 16.3.2015 Signed by Dy. Supdt. of police, VACB,Thrissur) കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഒന്നാം പ്രതി സ്ഥാനത്തും മുന്‍ എസ്‌റേറ്റ് ആപ്പീസറും ഇപ്പോഴത്തെ റജിസ്ട്രാറുമായ കെ. അരവിന്ദാക്ഷന്‍ രണ്ടാം പ്രതിസ്ഥാനത്തും മുന്‍ റജിസ്ട്രാര്‍ മൂന്നാം പ്രതിസ്ഥാനത്തുമായി കേസ് ഫ്രെയിം ചെയ്യുന്നതിനായുള്ള നടപടികള്‍ വിജിലന്‍സ് വകുപ്പില്‍ പുരോഗമിച്ചു വരികയാണ്.
നാല്. അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ടി. വില്യം വിജിലന്‍സില്‍ മൊഴി കൊടുത്തു എന്നതാണ് സര്‍വ്വകലാശാലക്ക് വില്യമിനോട് വിരോധവും വൈരാ ഗ്യവും ഉണ്ടാവാന്‍ കാരണം. അതേത്തുടര്‍ന്ന് സി.ടി. വില്യമിന് ഇപ്പോഴത്തെ റജിസ്ട്രാര്‍ കെ. അരവിന്ദാക്ഷനില്‍ നിന്ന് വധഭീഷണി നേരിടേണ്ടിവന്നു. ഇത് സംബന്ധിച്ച് വില്യം സാക്ഷ്യപ്പെടുത്തുന്ന ഏഷ്യാനെറ്റ് പുറത്തുവിട്ട ദൃശ്യങ്ങള്‍ യു ടുബില്‍ സമൂഹ മാധ്യമം കണ്ടുവരുന്നു. ഈ സംഭവം തൃശൂര്‍ അസി. പോലീസ് കമ്മീഷണരുടെ കാര്യാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.
അഞ്ച്. കെ. അരവിന്ദാക്ഷന്റെ വില്യമിനെ വധിക്കാനുള്ള തന്ത്രം പാളി പ്പോയപ്പോള്‍ അയാള്‍ അദ്ദേഹത്തെ ഒരു സ്ത്രീപീഡന കേസ്സില്‍ കുരുക്കാന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ ഞങ്ങള്‍ കേട്ടതാണ്. യാതൊരു അര്‍ത്ഥശങ്കക്കിടനല്‍കാത്ത ഈ ശബ്ദരേഖ സാംസ്‌കാരിക കേരളത്തിന് അപമാന മാണ്.
സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ റജിസ്ട്രാര്‍ കെ. അരവിന്ദാക്ഷന്‍ അദ്ദേഹത്തിന്റെ തന്നെ കീഴില്‍ ജോലിക്കാരനായ മറ്റൊരു സര്‍വ്വകലാശാല ജീവനക്കാരന്റെ സഹധര്‍മ്മണിയെ വില്യമിനെതിരെ പീഡന കുരുക്ക് തയ്യാറാക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയാണ് ഞങ്ങള്‍ അറപ്പോടെ കേട്ടത്.
മേല്‍സൂചിപ്പിച്ച എല്ലാ തെളിവുകളും വളരെ വ്യക്തമായും രേഖാപരമായും ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ട് അഴിമതി ആരോപിതനും ക്രിമിനല്‍ സ്വഭാവവുമുള്ള ഒരാളെ കാര്‍ഷിക സര്‍വ്വകലാശാല റജിസ്ട്രാര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നു എന്നത് രാഷ്ട്രീയ കേരളത്തെ മാത്രമല്ല സാംസ്‌കാരിക കേരളത്തെയും അമ്പരപ്പിക്കുന്നുണ്ട്.
അഴിമതിക്കെതിരെ വോട്ടുവാങ്ങി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷം ഇവിടെ എന്തിന്, ആര്‍ക്കുവേണ്ടി കോമ്പ്രോമൈസ് ചെയ്യണം?
നിയമം പഠിച്ച കൃഷിമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. എന്തുകൊണ്ട്, എന്നിട്ടും കൃഷിമന്ത്രി യുടെ സമ്മതത്തോടെ ഈ അഴിമതിക്കാരനായ, ക്രിമിനല്‍ സ്വഭാവമുള്ള സര്‍വ്വകലാശാല റജിസ്ട്രാറെ കേരളം ചുമക്കണം?
അതുകൊണ്ട് ഈ വിഷയത്തില്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തണം. സി.ടി. വില്യം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അയാള്‍ക്ക് നീതി ഉറപ്പുവരുത്തണം. അല്ലെങ്കില്‍ അയാള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളണം. മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിനും നിവേദനം നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് വില്ല്യംസ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply