കാതിക്കുടം ജനകീയ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ ഒന്നിന്

മനുഷ്യന്റെയും പ്രകൃതിയുടെയും തന്നെ നിലനില്‍പ്പിനു ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ മലിനീകരണം സൃഷ്ടിച്ചുകൊണ്ട് തൃശൂര്‍ ജില്ലയിലെ കാതികൂടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ കഴിഞ്ഞ അഞ്ചര വര്‍ഷങ്ങളായി ജനങ്ങള്‍ നടത്തിവരുന്ന സമരം അങ്ങേയറ്റം ശക്തമായിരിക്കുകയാണ്. തികച്ചും സമാധാനപരമായി ജനങ്ങള്‍ നടത്തുന്ന ഈ സമരത്തെ പക്ഷേ, മൂലധന ശക്തികളുടെ പിണിയാളുകള്‍ മാത്രമായ ഭരണകൂടം ഉരുക്ക് മുഷ്ടിയുപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാതികൂടമെന്നത് കേരളത്തില്‍ തന്നെയാണെന്നും മലയാളികള്‍ക്കെന്നല്ല ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നുമുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ കാതികൂടത്തു പുറത്തു നിന്നും […]

1146467_418428621600780_1966839852_n

മനുഷ്യന്റെയും പ്രകൃതിയുടെയും തന്നെ നിലനില്‍പ്പിനു ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ മലിനീകരണം സൃഷ്ടിച്ചുകൊണ്ട് തൃശൂര്‍ ജില്ലയിലെ കാതികൂടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ കഴിഞ്ഞ അഞ്ചര വര്‍ഷങ്ങളായി ജനങ്ങള്‍ നടത്തിവരുന്ന സമരം അങ്ങേയറ്റം ശക്തമായിരിക്കുകയാണ്. തികച്ചും സമാധാനപരമായി ജനങ്ങള്‍ നടത്തുന്ന ഈ സമരത്തെ പക്ഷേ, മൂലധന ശക്തികളുടെ പിണിയാളുകള്‍ മാത്രമായ ഭരണകൂടം ഉരുക്ക് മുഷ്ടിയുപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാതികൂടമെന്നത് കേരളത്തില്‍ തന്നെയാണെന്നും മലയാളികള്‍ക്കെന്നല്ല ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നുമുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ കാതികൂടത്തു പുറത്തു നിന്നും വരുന്നവര്‍ സമരത്തില്‍ പങ്കെടുക്കുന്നുവെന്ന വിചിത്രമായ പ്രചാരണങ്ങളും ഭരണകൂടം നടത്തിപോരുന്നു. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയുയര്‍ത്തുന്ന മൂലധന ശക്തികള്‍ ഇന്നാട്ടിലെ ജനങ്ങളെ വിഷം തീറ്റിച്ച് നടത്തുന്ന കൊള്ളയാണ് കാതികൂടത്ത് അരങ്ങേറുന്നത്.

കൊക്കകോള അടച്ചുപൂട്ടേണ്ടി വന്നതിനുശേഷം കേരളം നിഷേപക സൗഹാര്‍ദ്ദ സംസ്ഥാനമല്ലെന്ന ‘പേര് ദോഷം’ ഇനിയും ഉണ്ടാക്കാനാഗ്രഹിക്കാത്ത ഭരണകൂടം കമ്പനിയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കാതികൂടം സമരസമിതിയുടെ മുന്‍കൈയില്‍ നടക്കുന്ന സമരത്തോട് ഐക്യപ്പെടാനും സമരം വിജയിപ്പിക്കാനും മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും ബാധ്യതയുണ്ട്. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കി നിറ്റാ ജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടണമെന്നമെന്നാവശ്യപ്പെട്ട്, കാതികൂടം സമര ഐക്യദാര്‍ഡ്യ സമിതിയുടെ (എറണാകുളം, തൃശൂര്‍) മുന്‍കൈയില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 1 നു (ഞായര്‍ ) കാതികൂടത്ത് നടത്തുന്ന ജനകീയ കണ്‍വെന്‍ഷന്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള നാന്ദി കുറിക്കുകയാണ്.

അന്വേഷണങ്ങള്‍ക്ക്
തുഷാര്‍ നിര്‍മല്‍ സാരഥി (ചെയര്‍മാന്‍ ) : 9495218579
യാമിനി (ജനറല്‍ കണ്‍വീനര്‍ ) : 9400323871

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply