കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍

കെ.എം. അനില്‍കുമാര്‍, കണ്‍വീനര്‍ കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍നിന്നു മത്സരിക്കുകയാണ്. നിറ്റാജലാറ്റിന്‍ കമ്പനി അടച്ചു പൂട്ടാനാവശ്യപ്പെട്ട് അന്തിമ സമരം നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി ജയ്‌സന്‍ പാനിക്കുളങ്ങരയാണു മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം വളരെ സജീവമായിതന്നെ നടക്കുന്നു. കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കതീതമായി കാതിക്കുടത്തേയും സമീപപ്രദേശങ്ങളിലേയും ജനം പ്രചാരണരംഗത്തുണ്ട്. കാതിക്കുടം സമരം ഏറെ ശക്തമായതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളിലെ ഒരുവിഭാഗം നേതാക്കള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വി.എസും സുധീരനും വി. മുരളീധരനും പി.സി. ജോര്‍ജും […]

kathകെ.എം. അനില്‍കുമാര്‍, കണ്‍വീനര്‍

കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍നിന്നു മത്സരിക്കുകയാണ്.
നിറ്റാജലാറ്റിന്‍ കമ്പനി അടച്ചു പൂട്ടാനാവശ്യപ്പെട്ട് അന്തിമ സമരം നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി ജയ്‌സന്‍ പാനിക്കുളങ്ങരയാണു മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം വളരെ സജീവമായിതന്നെ നടക്കുന്നു. കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കതീതമായി കാതിക്കുടത്തേയും സമീപപ്രദേശങ്ങളിലേയും ജനം പ്രചാരണരംഗത്തുണ്ട്.
കാതിക്കുടം സമരം ഏറെ ശക്തമായതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളിലെ ഒരുവിഭാഗം നേതാക്കള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വി.എസും സുധീരനും വി. മുരളീധരനും പി.സി. ജോര്‍ജും തുടങ്ങി നിരവധിപേര്‍ സമരപ്പന്തലിലെത്തി സമരത്തിന് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ടി. എന്‍. പ്രതാപന്‍ എം.എല്‍.എ. സജീവമായി സമരമുഖത്തുണ്ട്. എന്നാല്‍ ഇതുവരേയും ഒരു പാര്‍ട്ടിയും ആത്മാര്‍ഥമായി വിഷയം ഏറ്റെടുക്കുകയോ സമരരംഗത്തിറങ്ങുകയോ ചെയ്തില്ല. മലിനീകരണവും രോഗങ്ങളും മരണവും വിതയ്ക്കുന്ന വിനാശകാരികളായ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരേ രാഷ്ട്രീയക്കാര്‍ രംഗത്തുവരുന്നില്ല. ഇതുമായി ബന്ധപ്പെട്ട സമീപനത്തില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. അതുപോലെ പ്രതിപക്ഷം സമ്മര്‍ദവും ചെലുത്തുന്നില്ല. തെരഞ്ഞെടുപ്പുവേളയില്‍പോലും ജനത്തിന്റെ നീറുന്ന വിഷയത്തെ അവഗണിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. നിറ്റാ ജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടുക, കമ്പനി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പാരിസ്ഥിതിക വിഷയങ്ങളില്‍ സര്‍ക്കാര്‍ നയം മാറ്റുക എന്നീ ആവശ്യങ്ങളാണ് തെരഞ്ഞെടുപ്പു പോരാട്ടത്തിലൂടെ ഞങ്ങള്‍ ഉന്നയിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply