കഷ്ടം സാനുമാഷ്….

താന്‍ ജീവിതത്തില്‍ ഇന്നേ വരെ കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്നും അതില്‍ ഇന്നേവരെ നിരാശ തോന്നിയിട്ടില്ലെന്നും സൈബര്‍ വിപഌം നമ്മെ യന്ത്രങ്ങളുടെ അടിമകളാക്കി മാറ്റുമെന്നും ഇതിനെ പ്രതിരോധിക്കാന്‍ വായനയിലൂടെയുള്ള അറിവ് നേടലാണ് അഭികാമ്യമെന്നുമുള്ള പ്രഫ എം കെ സാനുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. ഒരാള്‍ എല്ലാം അറിയണമെന്നോ ഈ പ്രായത്തില്‍ സാനുമാഷ് കമ്പ്യൂട്ടര്‍ പഠിക്കണമെന്നോ അല്ല പറയുന്നത്. എന്നാല്‍ മനുഷ്യന്‍ എത്തിപിടിക്കുന്ന പുതിയ ലോകത്തേയോ പുതുതലമുറയേയോ തള്ളിക്കളയരുതെന്ന് മാത്രമാണ്. പ്രായത്തെ ബഹുമാനിച്ചുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. സംസ്ഥാന സര്‍വവിജ്ഞാന […]

SAHITYA_AKADEMI_AW_1217446e

താന്‍ ജീവിതത്തില്‍ ഇന്നേ വരെ കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്നും അതില്‍ ഇന്നേവരെ നിരാശ തോന്നിയിട്ടില്ലെന്നും സൈബര്‍ വിപഌം നമ്മെ യന്ത്രങ്ങളുടെ അടിമകളാക്കി മാറ്റുമെന്നും ഇതിനെ പ്രതിരോധിക്കാന്‍ വായനയിലൂടെയുള്ള അറിവ് നേടലാണ് അഭികാമ്യമെന്നുമുള്ള പ്രഫ എം കെ സാനുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. ഒരാള്‍ എല്ലാം അറിയണമെന്നോ ഈ പ്രായത്തില്‍ സാനുമാഷ് കമ്പ്യൂട്ടര്‍ പഠിക്കണമെന്നോ അല്ല പറയുന്നത്. എന്നാല്‍ മനുഷ്യന്‍ എത്തിപിടിക്കുന്ന പുതിയ ലോകത്തേയോ പുതുതലമുറയേയോ തള്ളിക്കളയരുതെന്ന് മാത്രമാണ്. പ്രായത്തെ ബഹുമാനിച്ചുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്.
സംസ്ഥാന സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിട്യൂട്ട് സാഹിത്യ അക്കാദമിയില്‍ നടത്തിയ ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോഴായിരുന്നു കമ്പ്യൂട്ടര്‍ നിരക്ഷരനായി തുടരുന്നതില്‍ ഏറെ സംതൃപ്തനാണെന്ന് മാഷ് പറഞ്ഞത്. റോബോട്ടുകളെ സൃഷ്ടിക്കുന്ന ലോകമാണ് സൈബറിന്റേത്. അവിടെ സഹജാപബോധത്തിനോ വായനയ്‌ക്കോ പ്രാധാന്യമില്ല. മനുഷ്യന്‍ അറിവ് നേടുന്നത് കഠനാധ്വാനത്തിലൂടെയോ സഹജാവബോധത്തിലൂടെയോ ആണ്. ഇന്ന് ഇന്‍ര്‍നെറ്റ് പോലുള്ള യന്ത്രസംവിധാനങ്ങളെയാണ് അറിവ് നേടാനുള്ള അഭയകേന്ദ്രമായി കാണുന്നത്. ഇത് യന്ത്രങ്ങളുടെ ലോകത്തേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കും. വിജ്ഞാനം എന്നത് നമ്മിലുള്ള അജ്ഞതയെ പടിപടിയായി തിരിച്ചറിയുകയെന്നതാണെന്നും മാഷ് കൂട്ടിചേര്‍ത്തു.
സ്വന്തം കാലത്തെ മഹത്വവല്‍ക്കരിക്കുകയും വരും തലമുറകളെ ആക്ഷേപിക്കുകയും ചെയ്യുന്നത് മലയാളികളുടെ സ്ഥിരം ശൈലിയാണ്. പൊതുവില്‍ നാം മാറ്റങ്ങളെ ഭയപ്പെടുന്നവരാണ്. അവയുള്‍ക്കൊള്ളാന്‍ ഒരിക്കലും ശ്രമിക്കാറില്ല. ആ നിഷേധാത്മകമായ സമീപനം തന്നെയാണ് സാനുമാഷ്‌ടെ വാക്കുകളിലും കാണുന്നത്. മനുഷ്യന്‍ അറിവ് നേടുന്നത് കഠനാധ്വാനത്തിലൂടെയോ സഹജാവബോധത്തിലൂടെയോ ആണെന്നു പറയുമ്പോള്‍ മാഷ് അറിവു നേടിയത് എവിടെനിന്നാണ്? പുസ്തകത്തില്‍ നിന്ന്. പുതിയതലമുറ ഇന്റര്‍നെറ്റിലൂടെ നേടുന്നു. അതില്‍ എന്താണ് വ്യത്യാസമുള്ളത്. രണ്ടിടത്തും നമുക്ക് ലഭിക്കുന്നത് മനുഷ്യന്‍ കാലങ്ങളിലൂടെ നേടിയ വിജ്ഞാനമല്ലാതെ മറ്റെന്താണ്? മുന്‍തലമുറ അത് പുസ്തകത്തിലാക്കി. ഇപ്പോഴത് നെറ്റിലാക്കുന്നു. എന്താണ് അതിലിത്ര കാര്യമായ വ്യത്യാസം? യന്ത്രമൊന്നുമല്ല ഇവിടേയും അറിവ് നല്‍കുന്നത്. ഇനി കുറെകൂടി പിന്നോട്ടുപോയാലോ? പ്രിന്റിംഗിനു മുമ്പ് കൈയഴുത്ത്. അതിനുമുമ്പ് ഓലയിലെഴുത്തും മറ്റും. അതിനുമുമ്പ് വാമൊഴി മാത്രം. അതിനും മുമ്പ് ആംഗ്യം…… അതങ്ങനെ പോകുന്നു. ഇതില്‍ മാഷ് ചെയ്തത് എന്താണ്? മാഷുടെ ബാല്യത്തില്‍ പുസ്തകങ്ങള്‍ ലഭ്യമായി. അവ വായിച്ചു. സ്‌കൂളില്‍ പോയി. കോളേജില്‍ പോയി. പ്രൊഫസറായി… മാഷ് ഒരിക്കലും പുറകോട്ടുപോയാന്‍ തയ്യാറായില്ലല്ലോ. പിന്നെങ്ങനെ ഇപ്പോഴത്തെ തലമുറയോട് പുറകോട്ടുപോകാന്‍ പറയാന്‍ കഴിയുന്നു?
മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരാണ് മുഖ്യമായും ഇത്തരത്തില്‍ മാറ്റങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്നത്. മാത്രമല്ല, പല പ്രസ്ഥാനങ്ങളും ഇതേ രീതി തന്നെ തുടരുന്നു. കേരളത്തില്‍ കമ്പ്യൂട്ടറിനെ തന്നെ തടയാന്‍ ശ്രമിച്ച കാലം മറക്കാറായിട്ടില്ലല്ലോ. പുതുതലമുറയെ എന്തിനും ഏതിനും കുറ്റപ്പെടുത്താനും തങ്ങളുടെ കാലത്തിന്റെ ഉപാസകര്‍ മറക്കാറുമില്ല. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍?
പ്രിയമുള്ള പ്രൊഫസര്‍, കമ്പ്യൂട്ടര്‍ നിരക്ഷരനായി തുടരുന്നതില്‍ താങ്കള്‍ക്ക് സംതൃപ്തനായി തുടരാം. തെറ്റില്ല. താങ്കളുടെ സ്വാതന്ത്ര്യം. എന്നാല്‍ അതു പൊതുതത്വമായി വ്യാഖ്യാനിക്കുന്നതും മറ്റുള്ളവരെല്ലാം അടിമകളാണെന്നു പ്രഖ്യാപിക്കുന്നതും എത്രമാത്രം ശരിയാണ്……??? ഒരാള്‍ക്ക് അറിയാത്തതെല്ലാം തെറ്റാവുന്നില്ലല്ലോ…….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കഷ്ടം സാനുമാഷ്….

  1. Avatar for Critic Editor

    ഇ.എ.സജിം തട്ടത്തുമല

    ഇത് വായിച്ച് അല്പം വിവരമുങ്ങാക്കുവാൻ സാനു മാഷിന് കമ്പ്യൂട്ടർ അറിയില്ലല്ലോ എന്നത് സങ്കടകരം തന്നെ!

Leave a Reply