കഷ്ടം ധീവരസഭ…

കേരളത്തിലെ തീരദേശം ഒന്നടങ്കം മാതാ അമൃതാനന്ദമയിക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ 14ന്‌ ഹര്‍ത്താല്‍ എന്ന ധീവരസഭയുടെ പത്രപരസ്യം (വാര്‍ത്തയല്ല) കണ്ടപ്പോള്‍ സഹതാപം തോന്നി. പാര്‍ലിമെന്ററി വ്യാമോഹത്തിനായി അവര്‍ സൃഷ്ടിക്കുന്ന മതവൈരവും കുത്സിതവുമായ പ്രീണനം പ്രബുദ്ധകേരളം തിരിച്ചറിയുന്നു എന്നു പറഞ്ഞാണ്‌ പരസ്യം. ഈ ഒറ്റവാചകത്തില്‍തന്നെ എത്രയോ തെറ്റുകള്‍ ഉണ്ട്‌. ഒന്നാമത്‌ ഇപ്പോള്‍ ഈ പ്രശ്‌നം ഉയര്‍ത്തിയത്‌ 20 വര്‍ഷം മഠത്തിലേ അന്തേവാസിയും അമ്മയുടെ ശിഷ്യയുമായിരുന്ന ആസ്‌ത്രേലിയക്കാരി ഗെയിലാണ്‌. അവര്‍ക്കെന്താണ്‌ പാര്‍ലിമെന്ററി മോഹമെന്നറിയില്ല. മിക്കവാറും മാധ്യമങ്ങള്‍ അവര്‍ പുസ്‌തകമെഴുതിയ വാര്‍ത്ത മുക്കുകയായിരുന്നു. […]

ammaകേരളത്തിലെ തീരദേശം ഒന്നടങ്കം മാതാ അമൃതാനന്ദമയിക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ 14ന്‌ ഹര്‍ത്താല്‍ എന്ന ധീവരസഭയുടെ പത്രപരസ്യം (വാര്‍ത്തയല്ല) കണ്ടപ്പോള്‍ സഹതാപം തോന്നി. പാര്‍ലിമെന്ററി വ്യാമോഹത്തിനായി അവര്‍ സൃഷ്ടിക്കുന്ന മതവൈരവും കുത്സിതവുമായ പ്രീണനം പ്രബുദ്ധകേരളം തിരിച്ചറിയുന്നു എന്നു പറഞ്ഞാണ്‌ പരസ്യം. ഈ ഒറ്റവാചകത്തില്‍തന്നെ എത്രയോ തെറ്റുകള്‍ ഉണ്ട്‌. ഒന്നാമത്‌ ഇപ്പോള്‍ ഈ പ്രശ്‌നം ഉയര്‍ത്തിയത്‌ 20 വര്‍ഷം മഠത്തിലേ അന്തേവാസിയും അമ്മയുടെ ശിഷ്യയുമായിരുന്ന ആസ്‌ത്രേലിയക്കാരി ഗെയിലാണ്‌. അവര്‍ക്കെന്താണ്‌ പാര്‍ലിമെന്ററി മോഹമെന്നറിയില്ല. മിക്കവാറും മാധ്യമങ്ങള്‍ അവര്‍ പുസ്‌തകമെഴുതിയ വാര്‍ത്ത മുക്കുകയായിരുന്നു. ഒറ്റ രാഷ്ട്രീയപാര്‍ട്ടിയോ യുവജനസംഘടനയോ ഈ വിഷയത്തെ ഏറ്റുപിടിച്ചില്ല. പിന്നെ കൈരളിയില ബ്രിട്ടാസ്‌ ചെയ്‌ത ഇന്റര്‍വ്യൂ. അതൊരു മാധ്യമപ്രവര്‍ത്തകന്റെ താല്‍പ്പര്യം മാത്രം. എന്നാല്‍ കൈരളിയുടെ ഉടമകളെന്നു പറയപ്പെടുന്ന പ്രസ്ഥാനത്തില്‍നിന്ന്‌ ഒരു പിന്തുണയും കൈരളിക്കു ലഭിച്ചില്ല എന്നു മാത്രമല്ല, അതില്‍ വലിയൊരുവിഭാഗം തിരഞ്ഞെടുപ്പുവേളയില്‍ ബ്രിട്ടാസ്‌ ചെയ്‌തത്‌ ശരിയായില്ല എന്ന നിലപാടുകാരാണ്‌. പിന്നെയാരെയാണ്‌ ധീവര മഹാസഭ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമല്ല.
മുകളില്‍ പറഞ്ഞ വാചകത്തിലെ മറ്റൊരു തെറ്റ്‌ കേരള പ്രബുദ്ധമാണെന്നാണ്‌. അതല്ല എന്നതിനു ഉദാഹരണം മേല്‍പറഞ്ഞ കാര്യങ്ങള്‍ തന്നെ. ഈ പരസ്യവും. 20 വര്‍ഷം കൂടെയുണ്ടായിരുന്ന ഒരു വിദേശി വനിത ഇത്തരത്തിലൊരു വിഷയം ഉന്നയിക്കുമ്പോള്‍ അതേകുറിച്ച്‌ അന്വേഷിക്കാനാണ്‌ ആരായാലും തയ്യാറാകേണ്ടത്‌. ധീവരസഭയും ചെയ്യേണ്ടത്‌ അതാണ്‌. അന്ധമായ വിശ്വാസം ഒരു കാര്യ്‌തതിലും നന്നല്ല – രാഷ്ട്രീയത്തിലടക്കം.
അമൃതാനന്ദമയീമഠത്തെ കുറ്‌ച്ച്‌ ഇത്‌ ആദ്യത്തെ ആരോപണമല്ല. എത്രയോ സംഭവങ്ങള്‍ മഠത്തിനെതിരായും മറ്റു ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ക്കെതിരായും ഉയര്‍ന്നിട്ടുണ്ട്‌. സമാനമായ സംഭവങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്‌. എന്നാല്‍ എല്ലാ അന്വേഷണവും അട്ടിമറിക്കാനുള്ള സ്വാധീനം ഇവര്‍ക്കണ്ടല്ലോ. ഇക്കാര്യത്തിലും അതുതന്നെ സംഭവിക്കാമാണിട. ഒപ്പം വാദി പ്രതിയുമാകുന്നു. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply