കശാപ്പ് നിരോധനം കോര്‍പ്പറേറ്റ് താല്പര്യത്തിനു വേണ്ടി

അശോകന്‍ രാജ്യത്ത് ഗോവധനിരോധനവും കശാപ്പ് നിരോധനവും നടപ്പിലാക്കുന്നത് ഗോസംരക്ഷണത്തിന്റെ ഭാഗാമായോ വിശ്വാസങ്ങളുടെ ഭാഗമായിട്ടല്ല, പശു എന്നതിനെ ഒരു വിശ്വാസത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടി വലിയൊരു ബിസ്സിനെസ്സ് തന്ത്രം രാജ്യത്തു നടക്കുന്നുണ്ട്.ഹൈന്ദവ പുരാണങ്ങളിലോ ചരിത്രത്തിലോ ഗോവധ നിരോധനമോ, ഗോമാംസം കഴിക്കരുതെന്നോ പറയുന്നില്ല, പകരം അതുപയോഗിച്ചതായി സൂചിപ്പിക്കുന്നതും ഉണ്ട്, പിന്നെ എന്താണീ രാജ്യത്തു പശുമാംസം ഇങ്ങനെ നിരോധിക്കപെടുന്നത്. അവിടെയാണ് കോര്‍പ്പറേറ്റ്കള്‍ക്ക് സഹായകരമാകുന്ന ചിലകാര്യങ്ങള്‍ വെളിച്ചത്തു വരുന്നത്, ഇതിലെ വ്യവസായമാണ് കാണേണ്ടത്, നമ്മുടെ രാജ്യത്തു ഏകദേശം അറുപതിനായിരം കോടി രൂപയുടെ ബിസിനസ് ആണ് […]

ccഅശോകന്‍

രാജ്യത്ത് ഗോവധനിരോധനവും കശാപ്പ് നിരോധനവും നടപ്പിലാക്കുന്നത് ഗോസംരക്ഷണത്തിന്റെ ഭാഗാമായോ വിശ്വാസങ്ങളുടെ ഭാഗമായിട്ടല്ല, പശു എന്നതിനെ ഒരു വിശ്വാസത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടി വലിയൊരു ബിസ്സിനെസ്സ് തന്ത്രം രാജ്യത്തു നടക്കുന്നുണ്ട്.ഹൈന്ദവ പുരാണങ്ങളിലോ ചരിത്രത്തിലോ ഗോവധ നിരോധനമോ, ഗോമാംസം കഴിക്കരുതെന്നോ പറയുന്നില്ല, പകരം അതുപയോഗിച്ചതായി സൂചിപ്പിക്കുന്നതും ഉണ്ട്, പിന്നെ എന്താണീ രാജ്യത്തു പശുമാംസം ഇങ്ങനെ നിരോധിക്കപെടുന്നത്.
അവിടെയാണ് കോര്‍പ്പറേറ്റ്കള്‍ക്ക് സഹായകരമാകുന്ന ചിലകാര്യങ്ങള്‍ വെളിച്ചത്തു വരുന്നത്, ഇതിലെ വ്യവസായമാണ് കാണേണ്ടത്, നമ്മുടെ രാജ്യത്തു ഏകദേശം അറുപതിനായിരം കോടി രൂപയുടെ ബിസിനസ് ആണ് മാംസ വിപണനാവുമായി ബന്ധപെട്ടു ഉള്ളത്, ഇവിടെ ഈ നിരോധനത്തില്‍ BJP യുടെ ന്യായീകരണ തൊഴിലാളികള്‍ ചോദിക്കുന്നത് കാര്‍ഷികാവശ്യത്തിനല്ലാതെ കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്നും, കശാപ്പ് ആവശ്യത്തിനായി മൃഗങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും ആണ് നിരോധിച്ചത്.. ഇത് ഇന്ത്യന്‍ സുപ്രീം കോടതി നിര്‍ദേശം കൂടി ആണ്… സര്‍ക്കാര്‍ അംഗീകൃതവും നിബന്ധനകള്‍ പാലിക്കുന്നതും ആയ അറവുശാലകള്‍ക്ക് പഴയത് പോലെ തന്നെ കശാപ്പ് തുടരാം.. പക്ഷെ ചന്തയില്‍ കൊണ്ടു പോയി അറവു ആവശ്യത്തിനായി മൃഗങ്ങളെ വില്‍ക്കാന്‍ സാധിക്കില്ല. ഇതാണ് സംഘികള്‍ പറയുന്നത് പക്ഷെ ഈ നിബന്ധനകള്‍ പാലിക്കുന്ന ആംഗീകാരമുള്ള അറവുശാലകള്‍ക്കു മാടുകളെ എവിടെ നിന്ന് കിട്ടും? കാര്‍ഷിക ആവശ്യത്തിനല്ലാതെ ഒരാള്‍ക്കും മാടുകളെ വില്‍ക്കാന്‍ കഴിയില്ലല്ലോ. കൂടാതെ കശാപ്പ് നിരോധിച്ചാലും നിങ്ങള്‍ക്ക് ബീഫ് ലഭിക്കുന്നുണ്ടല്ലോ ഭക്ഷണ ആവിശ്യത്തിനുള്ള ബീഫ് നിരോധിച്ചില്ല എന്നും പറയുന്നുണ്ടല്ലോ. അപ്പോള്‍ എവിടെ നിന്ന് ഈ ബീഫ് ഭക്ഷണ ആവിശ്യത്തിന് ലഭിക്കും, ആര് വില്‍ക്കും ഏത് വിലയ്ക്ക് വില്‍ക്കും ഇവിടെയാണ് ഇതിലെ കോര്‍പ്പറേറ്റ് താല്‍പ്പര്യം വെളിച്ചത്തു വരുന്നത് . ബീഫ് കച്ചവടത്തിന്റെ കുത്തകാവകാശം വന്‍കിട കോര്‍പ്പറേറ്റുള്‍ക്ക് ലഭിക്കും.
മുകളില്‍ പറഞ്ഞ പോലെ അറുപതിനായിരം കോടി രൂപയുടെ മാംസ കച്ചവടം ഇന്ത്യയില്‍ നടത്തുന്നത് പ്രധാനമായും നോര്‍ത്ത് ഇന്ത്യന്‍ ലോബി ആണ് അതില്‍ ഒന്ന് പരിശോധിച്ചാല്‍ BJP MP മാരും MLA മാരും എല്ലാം ഇതിന്റെ കച്ചവടക്കാരായി ഉണ്ട്. ഇന്ത്യയിലെ ബീഫ് വിപണത്തിന്റെ സിംഹഭാഗവും പ്രധാനമായി ആറ് കമ്പനികളാണ് നടത്തുന്നത്. അതില്‍ മൂന്നും വടക്കേ ഇന്ത്യന്‍ ബ്രാഹ്മണന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്. ബി ജെ പി നേതാവും ഗോവധ നിരോധന പ്രചാരകനുമായ സംഗീത് സോമിനും, യോഗേഷ് റാവത്തിനും കൂടി അല്‍ ഖ്‌വാ എന്ന കമ്പനിയുണ്ട്. മുംബൈയിലുള്ള സുനില്‍ കപൂറിന്റെ അറേബ്യന്‍ എക്‌സ്‌പോര്‍ട്ട് കമ്പനി,
മദന്‍ അബോട്ടിന്റെ ഡല്‍ഹിയിലുള്ള എം കെ ആര്‍ ഫ്രോസണ്‍ കമ്പനി, എ എസ്. ബിന്ദ്ര നടത്തുന്ന ഛണ്ഡീഗര്‍ഗിലെ പി എം എല്‍ ഇന്‍ഡസ്ട്രീസ്, അഗര്‍വാള്‍ നടത്തുന്ന മുംബൈയിലെ അല്‍ കബീര്‍ കമ്പനി തുടങ്ങി ചെറുതും വലുതുമായ നിരവധി ബീഫ് കയറ്റുമതി കമ്പനികള്‍ സവര്‍ണ്ണ ഹിന്ദുക്കളും ഗോവധ നിരോധനക്കാരുമായവര്‍ നടത്തി വരുന്നു. മാംസവിപണത്തിന്റെ ലോകനിലവാരം എടുത്താല്‍ കന്നുകാലികളുടെ എണ്ണത്തിലും മാംസ കയറ്റുമതിയിലും ഇന്ത്യയാണ് രണ്ടാമത് ഉള്ളത്, ഒന്നാം സ്ഥാനത്തു ബ്രസ്സീലും
ഇത്രയും വലിയ ഒരു മാംസ വിപണി ഒറ്റയടിക്ക് കൈക്കലാക്കുവാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമാണ് ഇവിടെ നരേന്ദ്രമോഡി ഉണ്ടാക്കി കൊടുത്തിട്ടുള്ളത്.
ഇവിടെ നമ്മള്‍ അറിയേണ്ട മറ്റൊരു കാര്യം ഈ ആറായിരം കോടി രൂപയുടെ മാംസവിപണിയില്‍ മഹാഭൂരിപക്ഷവും സമൂഹത്തിലെ ഇടത്തട്ടുകാരും അതില്‍ താഴെയുള്ള സാധാരണക്കാരും ആണ്. നമുക്ക് നാട്ടില്‍ സാധാരണ ചെറുകിട കച്ചവടക്കാരാണ് മാംസ വിതരണം നടത്തുന്നത് അവര്‍ തന്നെ കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കശാപ്പു ചെയ്യുന്നതും അത് അവരുടെ വരുമാനവുമാണ്, കേരളത്തില്‍ മാത്രം 2% ആളുകള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടു അതിലൂടെ ജീവിക്കുന്നുണ്ട്, ഇതുമൂലം അത് വാങ്ങുന്നവര്‍ക്ക് അമിത വിലകൊടുക്കേണ്ടിയും വരുന്നില്ല, ഈ നിരോധനം മൂലം ഉണ്ടാക്കുന്നത് ഈ ചെറുകിട വിപണി മുഴുവനായി കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കുവാനുള്ള പരുപാടി ആണ് ലക്ഷ്യം വെക്കുന്നത്
കുത്തക മുതലാളിമാര്‍ അവരുടെ നൂറു കണക്കിന് ഏക്കര്‍ സ്ഥലങ്ങളില്‍ പുതിയ കന്നുകാലി ഫാം തുടങ്ങും, കുറെ സ്ഥലത്തു പുല്‍ കൃഷിയും നടത്തും. അവിടെ തന്നെ മാംസ സംസ്‌കരണ പ്ലാന്റ്റും തുടങ്ങും. പൊതു സ്ഥലത്തു കാലികളെ കച്ചവടം ചെയ്യാതെ, പൊതു സ്ഥലത്തിട്ടു അറവു നടത്താതെ, പൊതു സ്ഥലത്തു കെട്ടി തൂക്കാതെ. ഫാക്റ്ററിയില്‍ അത്യാധുനിക മെഷീനില്‍ പാക് ചെയ്യപ്പെട്ട ശീതീകരിച്ച ,ഹലാല്‍ സ്റ്റിക്കര്‍ ഉള്ള ,ബീഫ് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി കിട്ടും, ഗള്‍ഫില്‍ പിന്നെ പണ്ടുമുതലേ അവരുടെ കുത്തകയാണല്ലോ. രണ്ടു വര്‍ഷത്തിനകം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ റിലയന്‍സ് ഹലാല്‍ ഫ്രഷ് ബീഫ് ഇറങ്ങിയില്ലെങ്കില്‍ നിങ്ങളെന്നെ സുരേന്ദ്രാ എന്നു വിളിച്ചോളൂ.. ലക്ഷക്കണക്കിന് കര്‍ഷകരും, കാലി കച്ചവടക്കാരും, ഇറച്ചി വില്പനക്കാരും വഴിയാധാരമാകും. ഈ മേഖലയിലെ കാശ് മുഴുവന്‍ കുത്തകകള്‍ കൊണ്ടു പോകും. നമ്മളപ്പോഴും ഇതു എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലലോ ബീഫ് ഇല്ലേല്‍ ചിക്കന്‍ കഴിക്കാം എന്നും പറഞ്ഞിരിക്കും..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply