കവിതയേയും സരിതയേയുയല്ല, പണം കൊടുക്കുന്നവരെയാണ് പിടിക്കേണ്ടത്

തല്‍ക്കാലം സരിതക്കു ആശ്വസിക്കാം. ഇനി മലയാളികള്‍ കവിതക്കു പുറകിലായിരിക്കും. സരിതകേരളത്തിനു പകരം കവിതകേരളം. വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് പോലീസ് പിടികൂടിയതോടെ കുറച്ചു ദിവസത്തേക്ക് നമുക്കുള്ള വാര്‍ത്തയായി. വയനാട്ടില്‍ നിന്നാണ് അറസ്റ്റ്. പോലീസ് വിവിധ പത്രങ്ങളില്‍ നല്‍കിയ ലുക്ക് ഔട്ട് നോട്ടീസ് പരസ്യം ശ്രദ്ധയില്‍പ്പെട്ടവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം കാരിക്കാമുറി ക്രോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന […]

doctorതല്‍ക്കാലം സരിതക്കു ആശ്വസിക്കാം. ഇനി മലയാളികള്‍ കവിതക്കു പുറകിലായിരിക്കും. സരിതകേരളത്തിനു പകരം കവിതകേരളം. വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് പോലീസ് പിടികൂടിയതോടെ കുറച്ചു ദിവസത്തേക്ക് നമുക്കുള്ള വാര്‍ത്തയായി. വയനാട്ടില്‍ നിന്നാണ് അറസ്റ്റ്. പോലീസ് വിവിധ പത്രങ്ങളില്‍ നല്‍കിയ ലുക്ക് ഔട്ട് നോട്ടീസ് പരസ്യം ശ്രദ്ധയില്‍പ്പെട്ടവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം കാരിക്കാമുറി ക്രോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ജി.കെ ഗ്രൂപ്പ് എന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ മറവിലാണ് ഇവര്‍ തട്ടിപ്പു നടത്തിയതത്രെ. തട്ടിപ്പില്‍ നിരവധി പ്രമുഖരുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. പോരേ പൂരം. ഇനി അതിന്റെ പുറകെ.

സത്യത്തില്‍ ഇവരെയാണോ അറസ്റ്റ് ചെയ്യേണ്ടത്? സീറ്റിനായി പണം കൊടുത്തവരേയല്ലേ? സമാനമായ എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടും പഠിക്കാതെ, കാര്യങ്ങളന്വേഷിക്കാതെ ആര്‍ക്കെങ്കിലും പണം കൊടുക്കുക, പിന്നീട് എന്നെ പറ്റിച്ചു എന്നു പറഞ്ഞ് കേസു കൊടുക്കുക. എത്രകാലമായി ഇതു തുടരുന്നു. ബാങ്കിലും റെയില്‍വേയിലും കോളേജിലുമൊക്കെ ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞുപോലും പണം വാങ്ങിയവര്‍ കേരളത്തിലുണ്ട്. സത്യത്തില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. പണം കൊടുത്തവര്‍ക്കാണ് രണ്ടെണ്ണം കൊടുക്കേണ്ടത്. ഗള്‍ഫില്‍ പോകാന്‍ മുതല്‍ ആട്, തേക്ക്, മാഞ്ചിയമൊക്കെ കഴിഞ്ഞാണ് നമ്മള്‍ സരിതയിലും കവിതയിലുമൊക്കെ എത്തി നില്‍ക്കുന്നത്. എന്നിട്ടും കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു.
വാസ്തവത്തില്‍ അര്‍ഹതയില്ലാത്തതു ലഭിക്കാനാണല്ലോ ഇത്തരത്തില്‍ പണം കൊടുക്കുന്നത്. ഈ സംഭവത്തിലാണെങ്കില്‍ അര്‍ഹതയില്ലെങ്കിലും തങ്ങളുടെ മക്കളെ ഡോക്ടറാക്കാന്‍. എന്നിട്ടെന്തിനാണെന്നും നമുക്കറിയാം. ജനങ്ങളെ പിഴിയാന്‍. ഈ കൊടുത്ത പണമൊക്കെ രോഗികളില്‍ നിന്നവര്‍ ഊറ്റിയെടുക്കും. അതിനായാണ് ഇവര്‍ കവിതക്ക് പണം കൊടുത്തത്. കൈക്കൂലി വാങ്ങുന്നതുമാത്രമല്ല, കൊടുക്കുന്നതും കുറ്റകരമാണല്ലോ. പിന്നെങ്ങിനെ ഞങ്ങളെ വഞ്ചിച്ചു എന്നു പറയുന്നവര്‍ നല്ല പിള്ളമാരാകുന്നു……?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply