കള്ളപ്പണം – സത്യം പുറത്തുവരണം

വിദേശബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ രാഷ്ട്രീയ തര്‍ക്കത്തിലേക്ക് നീങ്ങുകയാണല്ലോ. തര്‍ക്കം മുറുകുമ്പോള്‍ വിഷയം മറക്കാനുള്ള നീക്കമാണിതെന്നു സംശയിക്കണം. ‘ചില’ പേരുകള്‍ പുറത്തുവിടുമെന്ന ധനമന്ത്രിയുടെ പ്രസ്താവന മറ്റുചിലരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണം ശരിയാണ്. അമ്പതോളം പേരുടെ വിവരങ്ങളാണത്രെ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ യു.പി. എ. സര്‍ക്കാറിലെ ഒരു മന്ത്രിയുടെ പേരും വിദേശത്ത് കള്ളപ്പണമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. അതടക്കം എല്ലവരുടേയും പേരുകള്‍ പുറത്തുവരണം. എന്തിന് അമ്പതില്‍ ഒതുക്കുന്നു? ബിജെപിയുടെ വാഗ്ദാനമായിരുന്നു ഇതെന്നതും […]

Swiss banksവിദേശബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ രാഷ്ട്രീയ തര്‍ക്കത്തിലേക്ക് നീങ്ങുകയാണല്ലോ. തര്‍ക്കം മുറുകുമ്പോള്‍ വിഷയം മറക്കാനുള്ള നീക്കമാണിതെന്നു സംശയിക്കണം.
‘ചില’ പേരുകള്‍ പുറത്തുവിടുമെന്ന ധനമന്ത്രിയുടെ പ്രസ്താവന മറ്റുചിലരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണം ശരിയാണ്. അമ്പതോളം പേരുടെ വിവരങ്ങളാണത്രെ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ യു.പി. എ. സര്‍ക്കാറിലെ ഒരു മന്ത്രിയുടെ പേരും വിദേശത്ത് കള്ളപ്പണമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. അതടക്കം എല്ലവരുടേയും പേരുകള്‍ പുറത്തുവരണം. എന്തിന് അമ്പതില്‍ ഒതുക്കുന്നു? ബിജെപിയുടെ വാഗ്ദാനമായിരുന്നു ഇതെന്നതും മറക്കരുത്.
കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ്സിനാണ് നാണക്കേടെന്നാണ് ജെയ്റ്റ്‌ലിയുടെ വാദം. അപ്പോഴെന്താ പുറത്തുവിട്ടാലെന്ന ചോദ്യം പ്രസക്തമല്ലേ? എന്തിന് ഏതാനും പേരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പറയുന്നു? ബിജെപിയും ഭയപ്പെടുന്നു എന്നല്ലേ അതിനര്ത്ഥം?  കള്ളപ്പണം സംബന്ധിച്ച് എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിനെ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. അതേറ്റെടുക്കുകയാണ് കേന്ദ്രം ചെയേണ്ടത്.
കള്ളപ്പണം തിരികെകൊണ്ടുവന്നാല്‍, ഓരോ പൗരനും 15 ലക്ഷം രൂപ വീതം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പുസമയത്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അത് മറക്കരുത്. ആ തുക പോരെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിപരിക്കാന്‍? പക്ഷെ  ഭരണം കിട്ടി 150 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടില്ല’
കള്ളപ്പണവിഷയത്തില്‍ അന്വേഷണത്തെ കോണ്‍ഗ്രസ് എന്തിനാണ് ഭയക്കുന്നതെന്ന് ബി.ജെ.പി. ജനറല്‍സെക്രട്ടറി ശ്രീകാന്ത് ശര്‍മ ചോദിച്ചു. എന്തിനാണ് ബിജെപിയും ഭയപ്പെടുന്നത്? എത്രയും വേഗം സത്യം പുറത്തുവരട്ടെ…….. അതറിയാനുള്ള അവകാശം എതൊരു പൗരനുമുണ്ടെന്നത് മറക്കരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply