കല്ല്യാണ്‍ സമരം വിജയിക്കണം

സൈമണ്‍ ബ്രിട്ടോ ആത്മവീര്യം ചോരാതെ പോരാട്ടത്തിന്റെ പാതയിലാണ് കല്ല്യാണ്‍ സാരീസിലെ വനിതാ ജീവനക്കാര്‍. ധീരരായ വനിതാ തൊഴിലാളി സഖാക്കള്‍. ഈ സമരത്തെ കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ടാകാം. ഇത്രയും വലിയ മുതലാളിയോട് തളരാത്ത മനസ്സും ശരീരവും മാത്രമുള്ള ഏതാനും സ്ത്രീകള്‍ക്ക് എത്രകാലം സമരം ചെയ്യാനാകുമെന്ന ചോദ്യം സ്വാഭാവികം തന്നെ. സമരം ആരും ആഗ്രഹിക്കുന്നതല്ല, സൃഷ്ടിക്കുന്നതല്ല. അത് ഉണ്ടാകുന്നതാണ്. ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നവരാണ് സമരം സൃഷ്ടിക്കുന്നത്. ന്യായമായ കൂലിക്കും ജീവിതസൗകര്യങ്ങള്‍ക്കും ആത്മാഭിമാനം സംരക്ഷിക്കാനുമായി എന്നും തൊഴിലാളികള്‍ സമരം ചെയ്തിട്ടുണ്ട്. മുതലാളിത്തത്തിന് […]

brittoസൈമണ്‍ ബ്രിട്ടോ
ആത്മവീര്യം ചോരാതെ പോരാട്ടത്തിന്റെ പാതയിലാണ് കല്ല്യാണ്‍ സാരീസിലെ വനിതാ ജീവനക്കാര്‍. ധീരരായ വനിതാ തൊഴിലാളി സഖാക്കള്‍. ഈ സമരത്തെ കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ടാകാം. ഇത്രയും വലിയ മുതലാളിയോട് തളരാത്ത മനസ്സും ശരീരവും മാത്രമുള്ള ഏതാനും സ്ത്രീകള്‍ക്ക് എത്രകാലം സമരം ചെയ്യാനാകുമെന്ന ചോദ്യം സ്വാഭാവികം തന്നെ. സമരം ആരും ആഗ്രഹിക്കുന്നതല്ല, സൃഷ്ടിക്കുന്നതല്ല. അത് ഉണ്ടാകുന്നതാണ്. ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നവരാണ് സമരം സൃഷ്ടിക്കുന്നത്. ന്യായമായ കൂലിക്കും ജീവിതസൗകര്യങ്ങള്‍ക്കും ആത്മാഭിമാനം സംരക്ഷിക്കാനുമായി എന്നും തൊഴിലാളികള്‍ സമരം ചെയ്തിട്ടുണ്ട്. മുതലാളിത്തത്തിന് നിലനില്‍ക്കാന്‍് തൊഴിലാളികളെ ചൂഷണം ചെയ്യാതെ കഴിയില്ല എന്ന് എല്ലാവര്‍ക്കുമറിയാം. മിച്ചമൂല്യമുണ്ടാകുന്നത് അങ്ങനെയാണല്ലോ.
ഈ സഹോദരിമാര്‍ നടത്തുന്ന സമരം കല്ല്യാണ്‍ മുതലാളിയെ മോശപ്പെടുത്താനോ ചീത്ത വിളിക്കാനോ അല്ല. ന്യായമായ അവകാശങ്ങള്‍ക്കാണ്. അതുകൊണ്ടാണല്ലോ അവകാശസമരം എന്നു പറയുന്നത്. ആരോഗ്യം പോലും പരിഗണിക്കാതെ തൊഴില്‍ ശാലയില്‍ തൊഴിലാളി എങ്ങനെ തൊഴില്‍ ചെയ്യണമെന്ന് മുതലാളി അടിച്ചേല്‍പ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യവസായ വിപ്ലവകാലത്ത് 20 മണിക്കൂര്‍ വരെ തൊഴില്‍ ചെയ്യേണ്ട അവസ്ഥയിലായിരുന്നു തൊഴിലാളികള്‍. ചിക്കാഗോ തെരുവില്‍ നടന്ന ഐതിഹാസിക പോരാട്ടമാണ് എട്ടുമണിക്കൂര്‍ തൊഴില്‍ എന്ന അവകാശം നേടിക്കൊടുത്തത്. എന്നാല്‍ അതു നിഷേധിക്കപ്പെടുന്നവരാണ് ഇന്നും ഭൂരിഭാഗം തൊഴിലാളികളും. ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ 10 മണിക്കൂറോളം ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതവരുടെ രക്തചംക്രമണത്തെ തടയുമെന്നും രോഗിയാക്കുമെന്നും ആര്‍ക്കാണറിയാത്തത്. വാരണാസിയില്‍ പട്ടുനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിനു സമാനമാണിത്. വാരണാസി യുപിയിലാണെങ്കില്‍ ഇത് കേരളമാണ്. നിരവധി തൊഴിലാളി പോരാട്ടങ്ങളുടെ ചരിത്രമുള്ള കേരളം. എന്നിട്ടും ഇങ്ങനെ നടക്കുന്നത് എത്രയോ ലജ്ജാകരമാണ്. അതിനാല്‍തന്നെ ഇതൊരു ധര്‍മ്മസമരമാണ്. ധര്‍മ്മസമരങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല. സമരം ചെയ്യുന്ന സഹോദരിമാര്‍ക്ക് കുടുംബവും മക്കളുമെല്ലാമുണ്ട്. അവര്‍ക്കും ജീവിക്കണം. കുട്ടികള്‍ക്ക് പഠിക്കണം. വളരെ പരിമിതമാണ് അവരുടെ ആവശ്യങ്ങള്‍. സംഘടിക്കാനുള്ള അവകാശവും തടയാനാകില്ല. മര്‍ക്കടമുഷ്ടി അവസാനിപ്പിക്കുകയാണ് കല്ല്യാണ്‍ സ്വാമി ചെയ്യേണ്ടത്. ഏതാനും സഹോദരിമാരുടെ മാത്രം പ്രശ്‌നമല്ല ഈ സമരം ഉന്നയിക്കുന്നത്. കേരളത്തില്‍ വരാന്‍ പോകുന്ന പോരാട്ടങ്ങളുടെ മുന്നോടിയാണ്. അതിനാല്‍ തന്നെ ഈ സമരം ഒരര്‍ത്ഥത്തില്‍ വിജയിച്ചു കഴിഞ്ഞു.
തൃശൂരില്‍ ഒരു മുതലാളി ഒരാളെ ക്രൂരമായി തല്ലിക്കൊന്നു. മറ്റൊരാള്‍ ആറു സത്രീകളെ പട്ടിണിക്കിടുന്നു. ഇതംഗീകരിക്കരുത് ഈ സമരം വിജയിക്കുക തന്നെ വേണം. ഇവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ഏതൊരു ജനാധിപത്യവാദിയുടേയും പ്രാഥമികമായ കടമയാണ്.

സമരപന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply