കല്ല്യാണ്‍ ജീവനക്കാരെ പിന്തുണച്ച്‌ നഴ്‌സുമാര്‍ രംഗത്ത്‌.

തൃശൂരിലെ കല്ല്യാണ്‍ സാരീസിലെ ജീവനക്കാരുടെ ഇരിക്കല്‍ സമരത്തെ പിന്തുണച്ച്‌ നഴ്‌സുമാര്‍ രംഗത്ത്‌. കഴിഞ്ഞ വര്‍ഷങ്ങലില്‍ ഐതിഹാസികമായ സമരങ്ങള്‍ നടത്തി, തങ്ങളുടെ അവസ്ഥയില്‍ ചെറിയ പുരോഗതിയെങ്കിലും നേടിയെടുത്ത നഴ്‌സുമാര്‍ ആ അനുഭവങ്ങളുമായാണ്‌ രംഗത്തുവരുന്നത്‌. ഈ മാസം 30ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അാേസിയേഷന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരപന്തലിലേക്ക്‌ മാര്‍ച്ച്‌ നടത്തും. അതിനിടെ അവഗണിക്കാന്‍ ശ്രമിച്ച പലരും സമരത്തെ പിന്തുണച്ച്‌ രംഗത്തുവന്നിട്ടുണ്ട്‌. സിഐടിയു, എഐടിയുസി അടക്കമുള്ള യൂണിയനുകള്‍ സമരത്തോടേ ഐക്യപ്പെട്ട്‌ു. സാഹിത്യ അക്കാദമിയില്‍ നടന്ന ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനുശേഷം വിപുലമായ രീതിയില്‍ ഐക്യദാര്‍ഢ്യസമിതിക്കു […]

SSSതൃശൂരിലെ കല്ല്യാണ്‍ സാരീസിലെ ജീവനക്കാരുടെ ഇരിക്കല്‍ സമരത്തെ പിന്തുണച്ച്‌ നഴ്‌സുമാര്‍ രംഗത്ത്‌. കഴിഞ്ഞ വര്‍ഷങ്ങലില്‍ ഐതിഹാസികമായ സമരങ്ങള്‍ നടത്തി, തങ്ങളുടെ അവസ്ഥയില്‍ ചെറിയ പുരോഗതിയെങ്കിലും നേടിയെടുത്ത നഴ്‌സുമാര്‍ ആ അനുഭവങ്ങളുമായാണ്‌ രംഗത്തുവരുന്നത്‌. ഈ മാസം 30ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അാേസിയേഷന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരപന്തലിലേക്ക്‌ മാര്‍ച്ച്‌ നടത്തും.

അതിനിടെ അവഗണിക്കാന്‍ ശ്രമിച്ച പലരും സമരത്തെ പിന്തുണച്ച്‌ രംഗത്തുവന്നിട്ടുണ്ട്‌. സിഐടിയു, എഐടിയുസി അടക്കമുള്ള യൂണിയനുകള്‍ സമരത്തോടേ ഐക്യപ്പെട്ട്‌ു. സാഹിത്യ അക്കാദമിയില്‍ നടന്ന ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനുശേഷം വിപുലമായ രീതിയില്‍ ഐക്യദാര്‍ഢ്യസമിതിക്കു രൂപം നല്‍കി. സമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 5ന്‌ കല്ല്യാണ്‍ സാരീസിലേക്ക്‌ മാര്‍ച്ച്‌ നടത്തും.
മാധ്യമങ്ങളും മുഖ്യധാരാ പ്രസ്ഥാനങ്ങളും അവഗണിച്ചാല്‍ തകരുമെന്ന്‌ വിശ്വസിച്ച സമരം ശക്തിപ്പെടുന്നതുകണ്ട മാനേജ്‌മെന്റ്‌ ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ ഇ്‌പ്പോഴത്തെ അവസ്‌തയില്‍ നിന്ന്‌ കാര്യമായ മാറ്റമുണ്ടെങ്കിലേ സമരം നിര്‍ത്തൂ എന്ന തീരുമാനത്തിലാണ്‌ ജീവനക്കാര്‍.
കേരളത്തില്‍ ഏറ്റവും മോശമായ അവസ്ഥയില്‍ ജോലിചെയ്യുന്നത്‌ സെയില്‍സ്‌ ഗേള്‍സാണെന്ന കാര്യത്തില്‍ സംശയമില്ല. നല്ല യൂണിഫോമെല്ലാം ധരിച്ച്‌ ജോലിക്കു നില്‍ക്കുന്ന (അക്ഷരാര്‍ത്ഥത്തില്‍ നില്‍ക്കുന്ന, ഇരിക്കാന്‍ കസേരയില്ലല്ലോ) ഇവരുടെ ജീവിതം എത്രയോ ദുരിതമയമാണെന്ന്‌ അറിയാത്തവരൊന്നുമല്ല മലയാളികള്‍. എന്നാല്‍ ഒരു പാര്‍ട്ടിയോ സംഘടനയോ മാധ്യമമോ ഒരു പരിധി വിട്ട്‌ ഇവരുടെ വിഷയങ്ങളെ കുറിച്ച്‌ മിണ്ടാറുമില്ല. അതിന്റെ കാരണവും എല്ലാവര്‍ക്കുമറിയാം.
ഈ സാഹചര്യത്തിലാണ്‌ കല്ല്യാണ്‍ സാരീസിലെ പെണ്‍സമരം ശ്രദ്ധേയമാകുന്നത്‌. പരസ്യങ്ങള്‍ക്കുമാത്രം കോടികള്‍ ചിലവഴിക്കുന്ന ഇവിടെ പിരിച്ചുവിടപ്പെട്ട ആറു വനിതാ ജീവനക്കാരാണ്‌ സ്ഥാപനത്തിനു മുന്നില്‍ ഇരിക്കല്‍ സമരം നടത്തുന്നത്‌.
ടെക്‌സ്‌റ്റൈല്‍സ്‌ ജീവനക്കാരുടെ ഏറ്റവും പരിമിതമായ ആവശ്യങ്ങളെങ്കിലും നേടിയെടുക്കാന്‍ നടക്കുന്ന സംഘടനാ രൂപീകരണശ്രമങ്ങളില്‍ സഹകരിക്കുന്നു എന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ തിരുവനന്തപുരം, കണ്ണൂര്‍ ഷോറൂമുകളിലേക്ക്‌ അടിയന്തിരമായി സ്ഥലം മാറ്റുകയായിരുന്നു. 5000 രൂപ മുതല്‍ 7000 രൂപ വരെയാണ്‌ ഇവരുടെ മാസശമ്പളം. അതുമായി ഇത്രദൂരെപോയി ജോലിചെയ്യാന്‍ ആര്‍ക്കു കഴിയും? അതിനു തയ്യാറാകാതിരുന്നതിനാലാണ്‌ ഇവരെ പിരിച്ചുവിട്ടത്‌.
വളരെ മോശമായ അവസ്ഥയാണ്‌ കല്ല്യാണടക്കമുള്ള സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നതെന്ന്‌ ജീവനക്കാര്‍ പറയുന്നു. രാവിലെ ജോലിക്ക്‌ കയറിയാല്‍ ഒന്നിരിക്കാന്‍ പോലും കഴിയില്ല. ബാത്ത്‌ റൂമില്‍ പോകുക പോലും ദുഷ്‌കരം. ഉച്ചഭക്ഷണ സമയം വളരെ കുറവ്‌. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്നതിനായി രൂപീകരിച്ച ‘സ്‌ത്രീ മുന്നോട്ട്‌’ എന്ന സംഘടനയുടെ കോഴിക്കോട്‌ നടന്ന സമ്മേളനത്തില്‍ കല്ല്യാണില്‍ നിന്ന്‌ ഏതാനും തൊഴിലാളികള്‍ പങ്കെടുത്തിരുന്നതാണത്രെ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്‌.
വിപ്ലവം പറയുന്ന പ്രസ്ഥാനങ്ങളുടെ പോലും സാമ്പത്തികസോഴ്‌സാണ്‌ ഇത്തരം സ്ഥാപനങ്ങളെന്നതിനാല്‍ അവരോ അവരുടെ നേതൃത്വത്തിലുളള യൂണിയനുകളോ വനിതാ സംഘടനകളോ സമരത്തിലിടപെടുന്നില്ല. മാധ്യമങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. സമരവാര്‍ത്ത കൊടുത്ത്‌ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ അവരും തയ്യാറല്ല. ആം ആദ്‌മി പാര്‍ട്ടിയും പ്രൊഫ സാറാജോസഫും കെ വേണുവുമടക്കമുള്ള തൃശൂരിലെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകരാണ്‌ സമരത്തിനു തുടക്കമിട്ടത്‌. ദിവസങ്ങള്‍ക്കുശേഷമാണ്‌ ചില യൂണിയനുകളെങ്കിലും സമരത്തോട്‌ ഐക്യപ്പെടാന്‍ തയ്യാറായിരിക്കുന്നത്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply