കല്ലേറും ആരാധനയും മോബോക്രസി

ടി എന്‍ പ്രസന്നകുമാര്‍ ദിലീപിന്റെ ഹോട്ടലിലേക്കും വസ്ത്രകടയിലേക്കും കല്ലെറിയുന്ന ആള്‍ക്കൂട്ടവും അയാളുടെ ചിത്രങ്ങള്‍ക്കുമേല്‍ പൂക്കളെറിഞ്ഞ്, തിയ്യറ്ററില്‍ ആര്‍പ്പുവിളിച്ചിരുന്ന ഫാന്‍സ് സംഘങ്ങളും ഒരേ മനഃസ്ഥിതിയുടെ ഉല്‍പന്നങ്ങളാണ്. കല്ലേറും കോലം കത്തിക്കലും മാത്രമല്ല, സിലെബ്രിറ്റി ആരാധനയും മോബോക്രസിയാണ്. ആള്‍ക്കൂട്ട വിചാരണകള്‍ മാത്രമല്ല ഫാന്‍സ് അസോസിയേഷനുകളുടെ ആരാധനയും ദുര്‍ഗന്ധം വമിപ്പിക്കുന്നതാണ്. ഒന്ന് മോശവും മറ്റേത് ഉദാത്തവുമാകുന്നില്ല. അനശ്വരതയുടെയും അമര്‍ത്തിവെച്ച ലൈംഗികമോഹങ്ങളുടെയും ബിംബങ്ങള്‍ മാത്രമല്ല സിലെബ്രിറ്റികള്‍, വയലന്‍സിന്റെയും പ്രതികാരത്തിന്റെയുംകൂടിയാണ്. മനുഷ്യരുടെ പുരാതനമായ വികാരങ്ങളെയാണ് അവര്‍ വന്ന് തൊടുന്നത്. ഒരു കേസിന്റെ വഴിത്തിരിവിനെ നിര്‍ണ്ണയിക്കുന്നത് […]

ddടി എന്‍ പ്രസന്നകുമാര്‍

ദിലീപിന്റെ ഹോട്ടലിലേക്കും വസ്ത്രകടയിലേക്കും കല്ലെറിയുന്ന ആള്‍ക്കൂട്ടവും അയാളുടെ ചിത്രങ്ങള്‍ക്കുമേല്‍ പൂക്കളെറിഞ്ഞ്, തിയ്യറ്ററില്‍ ആര്‍പ്പുവിളിച്ചിരുന്ന ഫാന്‍സ് സംഘങ്ങളും ഒരേ മനഃസ്ഥിതിയുടെ ഉല്‍പന്നങ്ങളാണ്. കല്ലേറും കോലം കത്തിക്കലും മാത്രമല്ല, സിലെബ്രിറ്റി ആരാധനയും മോബോക്രസിയാണ്. ആള്‍ക്കൂട്ട വിചാരണകള്‍ മാത്രമല്ല ഫാന്‍സ് അസോസിയേഷനുകളുടെ ആരാധനയും ദുര്‍ഗന്ധം വമിപ്പിക്കുന്നതാണ്. ഒന്ന് മോശവും മറ്റേത് ഉദാത്തവുമാകുന്നില്ല. അനശ്വരതയുടെയും അമര്‍ത്തിവെച്ച ലൈംഗികമോഹങ്ങളുടെയും ബിംബങ്ങള്‍ മാത്രമല്ല സിലെബ്രിറ്റികള്‍, വയലന്‍സിന്റെയും പ്രതികാരത്തിന്റെയുംകൂടിയാണ്. മനുഷ്യരുടെ പുരാതനമായ വികാരങ്ങളെയാണ് അവര്‍ വന്ന് തൊടുന്നത്.
ഒരു കേസിന്റെ വഴിത്തിരിവിനെ നിര്‍ണ്ണയിക്കുന്നത് എല്ലായ്മപ്പോഴും രാഷ്ട്രീയമായ ഇച്ഛാശക്തിയോ, നീതി നടപ്പിലാക്കണമെന്ന വാശിയോ ആകണമെന്ന് നിര്‍ബന്ധമില്ല. വസ്തുതകളിലേക്കുള്ള ഒഴുക്കിനെ തടഞ്ഞുനിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചാലും അതിനു കഴിയാത്തവിധത്തില്‍ രൂപപ്പെടുന്ന സാഹചര്യവും പ്രധാനമാണ്. ദിലീപ് അറസ്റ്റു ചെയ്യപ്പെട്ട കേസിന്റെ നാള്‍വഴികളില്‍ അതുണ്ട്.
പഴയപോലെ ഗൂഢാലോചനകളൊന്നും എളുപ്പത്തില്‍ ഒളിച്ചുവെക്കാന്‍ കഴിയാത്ത രീതിയില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ മുങ്ങി ജീവിക്കുന്ന സമൂഹമാണ് നാം. അണിയറിയില്‍ സംഭവിക്കുമായിരുന്ന ഒത്തുതീര്‍പ്പുകളെ അസാധ്യമാക്കുംവിധം ന്യൂസ് അവതാരകള്‍ ഈ കാര്യത്തില്‍ നിരന്തരം ചോദ്യങ്ങളുന്നയിച്ചു. വിശകലനങ്ങളും നിഗമനങ്ങളും ഊഹങ്ങളും ട്രോളുകളും നിരത്തി സോഷ്യല്‍ മീഡിയ സജീവസാധ്യമായി. ഇപ്പോള്‍ നമുക്ക് മടുപ്പോ അമിതാവേശമോ ആയി തോന്നിക്കുന്ന ഈ മീഡിയ ബഹളങ്ങളില്ലായിരുന്നുവെങ്കില്‍ ഈ കേസ് ഇങ്ങനെ പരിണമിക്കുമായിരുന്നില്ല എന്നാണ് തോന്നല്‍.
സമ്പത്തിന്റെയോ അധികാരത്തിന്റെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ കേസന്വേഷണം പോലീസിന് തുടരാനായി എന്നതും ഒരു പരിധിവരെ ഈ കാര്യത്തില്‍ മീഡിയ പുലര്‍ത്തിയ ജാഗ്രതകൊണ്ടുകൂടിയാണ്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തില്‍ പോലീസ് ചെയ്യേണ്ട ജോലി മാത്രമാണത്. പക്ഷേ, അങ്ങനെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. ഏതു കേസിലും യഥാര്‍ത്ഥവസ്തുതകള്‍ പുത്തുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ സേനയിലുണ്ടാകാം. പക്ഷേ, മുകള്‍തട്ടിലെ രാഷ്ട്രീയഉദ്യോഗസ്ഥ താല്‍പര്യങ്ങളുടെ പിടിയില്‍നിന്ന് വല്ലപ്പോഴുമേ അവര്‍ മുക്തരാവാറുള്ളു.
ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ അവിശ്വാസവും ദുഃഖവും പ്രകടിപ്പിക്കുന്ന സിനിമാ മേഖലയിലുള്ളവരാണ് ഇപ്പോഴും ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമ ഉല്‍പാദിപ്പിച്ചതിനോളം സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും മറ്റേതു മേഖലയിലാണുള്ളത്.? ഇത്രയും വിലക്കുകളും നിരോധനങ്ങളും ഒഴിവാക്കലുകളും ആണധികാര പ്രയോഗങ്ങളും ഏതു വ്യവസായത്തിലുണ്ട് ? ഏറ്റവുമധികം കള്ളപ്പണം ഒഴുകുന്നതും ഈ വ്യവസായത്തിലേക്കല്ലേ? ഇതൊക്കെ അറിയുന്നവരാണ് സിനിമയില്‍ ജോലിചെയ്യുന്നവരെല്ലാം. സമൂഹത്തിലെ എല്ലാ മേഖലയുടെയും ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ മേഖല മാത്രം അതില്‍നിന്നൊക്കെ ഒഴിച്ചുനിര്‍ത്തപ്പെടുന്നു. അതിപ്പോഴും ഏതോ ഫുഡല്‍ കാലത്തെപ്പോലെ താരകേന്ദ്രീകൃതമാണ്. ആണധികാരം അടക്കിവാഴുന്നതാണ്. താരരാജാക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുചുറ്റും കറങ്ങുന്നതാണ്. അങ്ങനെ സംഭവിക്കുക വയ്യല്ലോ. എന്നെങ്കിലും ഇതൊക്കെ മാറേണ്ടേ? എങ്ങിനെയെങ്കിലും അതിനൊരു തുടക്കമുണ്ടാകേണ്ടേ? ഈ ക്വട്ടേഷന്‍ സംഘത്തിന്റെ അറസ്റ്റ് അതിനിടയാക്കുമെങ്കില്‍ അത് നല്ലതാണ്.
താരങ്ങളെ അതിമാനുഷരാക്കിയ അവരുടെ ഫാന്‍സുകളെങ്കിലും കുറച്ചൊക്കെ യാഥാര്‍ത്ഥ്യബോധത്തിലേക്ക് ഉണരും. സിനിമയിലെ അധിശത്വമൂല്യങ്ങളെക്കുറിച്ച് ഒരായിരം പഠനങ്ങള്‍ പുറത്തിറക്കിയാലും സംഭവിക്കാത്തവിധത്തില്‍ ആ വ്യവസായത്തിലേക്ക് കുറച്ചൊക്കെ ജനാധിപത്യബോധം കടന്നുവരാന്‍ ഈ രോഷങ്ങളെല്ലാം കാരണമായേക്കാം. സ്ത്രീകള്‍ക്ക് കുറച്ചുകൂടി നിര്‍ഭയത്തോടെ, തുല്യതയോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകും. വുമന്‍ കളക്ടീവ് എന്ന സംഘടനതന്നെ ഈ സംഭവത്തിന്റെ ഉല്‍പന്നമാണല്ലോ.
അറസ്റ്റിനെക്കുറിച്ച് ചില സിനിമാനടന്മാര്‍ പ്രകടിപ്പിക്കുന്ന ഷോക്കൊക്കെ അഭിനയമാണ്. ജനങ്ങളുടെ രോഷം മോബോക്രസിയും വൃത്തികേടാണെങ്കിലും അവരുടെ ‘ഷോക്കി’നോളം കാപട്യം അതിനില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply