കലര്‍പ്പാണാവശ്യം, വംശീയശുദ്ധിയല്ല

കെ.ഇ.എന്‍. സമൂഹത്തില്‍ പരസ്പരവിരോധം വളര്‍ത്തി ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ചരിത്രംതന്നെ അട്ടിമറിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. കേവലം തൊഴില്‍ പരിശീലനമല്ല വിദ്യഭ്യാസം. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള സാംസ്‌കാരിക മുന്നേറ്റമാണത്. വൈവിധ്യങ്ങളുടെ കലാത്മകമായ ഏകോപനമാണത്. പുതുതലമുറയ്ക്ക് ഇതിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഇന്ത്യയുടെ ഭാവി മോഷ്ടിക്കപ്പെടുകയാണ്. വ്യത്യാസങ്ങള്‍ വിരോധമായി വളര്‍ത്തിയെടുക്കുകയാണ്. ആര്‍.എസ്.എസ്. അതാണ് ചെയ്യുന്നത്. ഗുജറാത്തിന്റെ വിദ്യഭ്യാസരംഗത്ത് 1980 മുതല്‍ ആരംഭിച്ച അട്ടിമറിയാണ് 2002ലെ വംശഹത്യയിലേക്ക് നയിച്ചതെന്ന് എത്രയോ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ഭരണത്തിന്റെ തണലില്‍ പുരാണത്തിന് ശാസ്ത്ര പദവി […]

rssകെ.ഇ.എന്‍.

സമൂഹത്തില്‍ പരസ്പരവിരോധം വളര്‍ത്തി ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ചരിത്രംതന്നെ അട്ടിമറിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. കേവലം തൊഴില്‍ പരിശീലനമല്ല വിദ്യഭ്യാസം. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള സാംസ്‌കാരിക മുന്നേറ്റമാണത്. വൈവിധ്യങ്ങളുടെ കലാത്മകമായ ഏകോപനമാണത്. പുതുതലമുറയ്ക്ക് ഇതിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഇന്ത്യയുടെ ഭാവി മോഷ്ടിക്കപ്പെടുകയാണ്. വ്യത്യാസങ്ങള്‍ വിരോധമായി വളര്‍ത്തിയെടുക്കുകയാണ്. ആര്‍.എസ്.എസ്. അതാണ് ചെയ്യുന്നത്.
ഗുജറാത്തിന്റെ വിദ്യഭ്യാസരംഗത്ത് 1980 മുതല്‍ ആരംഭിച്ച അട്ടിമറിയാണ് 2002ലെ വംശഹത്യയിലേക്ക് നയിച്ചതെന്ന് എത്രയോ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.
ഭരണത്തിന്റെ തണലില്‍ പുരാണത്തിന് ശാസ്ത്ര പദവി നല്‍കുകയാണ് മോഡി. സീമകളില്ലാത്ത ഭാവനകളുടെ അനസ്യൂത പ്രവാഹമാണ് പുരാണങ്ങളില്‍ കാണാനാവുക. അതിനെ ശാസ്ത്രമായി പ്രഖ്യാപിക്കുകവഴി ശാസ്ത്രത്തെയും പുരാണത്തെയും ഒരുപോലെ അപമാനിക്കുകയാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍. അങ്ങനെ ഒരു സമൂഹത്തിന്റെയാകെ സര്‍ഗാത്മകതയെ അപഹരിക്കുകയാണ്. വരികള്‍ക്കിടയിലെ വിങ്ങലുകള്‍ അറിയുന്നവനാവണം വിദ്യാര്‍ഥി. വരികള്‍ മാത്രം വായിച്ചുപോകുന്നവര്‍ ഫാസിസത്തിന്റെ ആലയിലെ പുല്ലുതിന്നുന്നവരായി മാറും.  വരികള്‍ മാത്രം വായിച്ചുപഠിക്കുന്ന പണ്ഡിതരെയാണ് അടുത്തകാലത്തായി കാമ്പസുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ ആള്‍ക്കൂട്ടങ്ങള്‍ മാത്രമാവും. ഈ  പണ്ഡിതര്‍ ബുദ്ധിജീവികളാവില്ല. വര്‍ണതാല്‍പര്യങ്ങളുടെ തടവറയില്‍നിന്ന് മോചിതരാവാന്‍ ഇവര്‍ക്കാവില്ല.
ലോകത്തെ എല്ലാ നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും വികാസങ്ങളുടെ ചരിത്രം കലര്‍പ്പാണ്. കലര്‍പ്പിനുപകരം വംശീയശുദ്ധിയാണ് ഫാസിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ ഇവര്‍ ധൈഷണികതയുടെ വളര്‍ച്ചയെ നിഷേധിക്കുന്നു.

എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച  ‘വര്‍ഗീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും വിദ്യാഭ്യാസരംഗവും’ എന്ന സെമിനാറില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply