കര്‍ഷകര്‍ക്കായിരിക്കണം നീരയില്‍ പരമാധികാരം.

കേരകര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ തെങ്ങില്‍ നി്ന്ന് നീര ഉല്പ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍്ച്ച എപ്പോഴെല്ലാം നടക്കുന്നോ അപ്പോഴെല്ലാം അത് തകര്‍ക്കാനുള്ള നീക്കവും ശക്തമാകാറുണ്ട്. അതിപ്പോഴും തുടരുന്നു. കൃഷി, എക്‌സൈസ് വകുപ്പുകള്‍ തമ്മിലാണ് ഇപ്പോള്‍ തര്‍ക്കം. തെങ്ങുള്ളവര്‍ക്കെല്ലാം നീര ചെത്താന്‍ അനുമതി നല്‍കണമെന്ന കൃഷിമന്ത്രിയുടെ നിലപാടിനെ എക്‌സൈസ് വകുപ്പ് അംഗീകരിക്കുന്നില്ലത്രെ. കേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുമെന്ന് ഉറപ്പുള്ള നീര പദ്ധതി എക്‌സൈസ്, കൃഷി വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത മൂലം അനശ്ചിതമാകുകയാണ്. . എക്‌സൈസ് വകുപ്പ് നല്‍കിയ ലൈസന്‍സുകളെല്ലാം റദ്ദാക്കണമെന്നാണ് […]

NEERAകേരകര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ തെങ്ങില്‍ നി്ന്ന് നീര ഉല്പ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍്ച്ച എപ്പോഴെല്ലാം നടക്കുന്നോ അപ്പോഴെല്ലാം അത് തകര്‍ക്കാനുള്ള നീക്കവും ശക്തമാകാറുണ്ട്. അതിപ്പോഴും തുടരുന്നു. കൃഷി, എക്‌സൈസ് വകുപ്പുകള്‍ തമ്മിലാണ് ഇപ്പോള്‍ തര്‍ക്കം. തെങ്ങുള്ളവര്‍ക്കെല്ലാം നീര ചെത്താന്‍ അനുമതി നല്‍കണമെന്ന കൃഷിമന്ത്രിയുടെ നിലപാടിനെ എക്‌സൈസ് വകുപ്പ് അംഗീകരിക്കുന്നില്ലത്രെ.
കേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുമെന്ന് ഉറപ്പുള്ള നീര പദ്ധതി എക്‌സൈസ്, കൃഷി വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത മൂലം അനശ്ചിതമാകുകയാണ്. . എക്‌സൈസ് വകുപ്പ് നല്‍കിയ ലൈസന്‍സുകളെല്ലാം റദ്ദാക്കണമെന്നാണ് കൃഷിമന്ത്രിയുടെ നിലപാട്. എക്‌സൈസ് മന്ത്രി അതനുവദിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റ കീഴിലുള്ള നാളീകേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 178 കേര കര്‍ഷക ഫെഡറേഷനുകള്‍ക്കാണ് നീര ഉല്‍പാദിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് ലൈസന്‍സ് നല്‍കിയത്. ഫെഡറേഷനുകള്‍ ചേര്‍ന്ന് 16 കമ്പനികള്‍ രൂപീകരിക്കുകയും മൈനാഗപ്പള്ളിയിലെ കമ്പനി നീര ഉല്‍പാദിപ്പിച്ച് തുടങ്ങുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ലൈസന്‍സ് നല്‍കിയതിനെതിരെ കൃഷി മന്ത്രി കെ.പി മോഹനന്‍ രംഗത്ത് വന്നത്.നീര ബോര്‍ഡ് നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമേ നീര ഉല്‍പാദനത്തിന് അനുമതി നല്‍കാവുവെന്നും നിലവിലുള്ള ലൈസന്‍സുകള്‍ മുഴുവന്‍ റദ്ദാക്കണമെന്നുമാണ് കൃഷിമന്ത്രിയുടെ ആവശ്യം. ഇതെചൊല്ലി മന്ത്രിസഭാ യോഗത്തില്‍ എക്‌സൈസ് മന്ത്രിയും കൃഷി മന്ത്രിയും തമ്മില്‍ വാക്കേറ്റം വരെയുണ്ടായി. അതിനിടെ കൃഷിവകുപ്പിന് കീഴില്‍ പൂട്ടിക്കിടന്ന നാളീകേര വികസന കോര്‍പറേഷന്‍ മന്ത്രി ഇടപെട്ട് പുനരുജ്ജീവിപ്പിച്ചത് സര്‍ക്കാര്‍ നീരയ്ക്ക് പ്രഖ്യാപിച്ച 15 കോടിയുടെ സാമ്പത്തിക സഹായം തട്ടിയെടുക്കാനാണന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ പത്തുശതമാനം തെങ്ങുകളില്‍ നിന്ന് നീര ചെത്തിയാല്‍ കേരളത്തിന് വര്‍ഷം 54,000 കോടിയുടെ വരുമാനം കിട്ടും.  ലിറ്ററിന് 100 രൂപ വിലയിട്ടാണ് ഈ കണക്ക്. കര്‍ഷകന് ഒരുതെങ്ങില്‍ നിന്ന് മാസം 1500 രൂപ വരുമാനം കിട്ടും. വിലയുടെ 50 ശതമാനം അതായത് 27,000 കോടി കര്‍ഷകന് ലഭിക്കും. തൊഴിലാളികള്‍ക്ക് 13,500 കോടിയും സംസ്ഥാനത്തിന് അധിക നികുതിവരുമാനമായി 4,050 കോടിയും ലഭിക്കും. നീര ഉത്പാദനം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ വന്‍ മാറ്റമുണ്ടാക്കും. പോഷകസമൃദ്ധമായ നീര കേരളത്തിന്റെ തനതായ ആരോഗ്യപാനീയമായി ഉപയോഗിക്കാം . കേരളത്തിലെ ഒരുശതമാനം തെങ്ങുകളില്‍ നിന്ന് നീരചെത്തിയാല്‍ത്തന്നെ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും – ഇതൊക്കെയായിരുന്നു എക്‌സൈസ്  മന്ത്രി കെ ബാബു മുമ്പ് വിശദീകരിച്ചിരുന്നത്.
നീരയ്ക്ക് ലിറ്ററിന് 150 മുതല്‍ 200 രൂപവരെ വിലകിട്ടുന്നതോടെ കള്ളിന്റെ വില കൂടുമെന്നും പ്രതീക്ഷിച്ചിരുന്നു.. അതോടെ കള്ള് വ്യവസായവും പുഷ്ടിപ്പെടും. കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ ഷാപ്പുകളുടെ ലൈസന്‍സ് കാലാവധി മൂന്നുവര്‍ഷമാക്കുമെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.
മന്ത്രിയുടെ ഈ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാകാം. എന്നാല്‍ നീര ഉല്‍പ്പാദനം കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസവും നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യതയും വിപണിയില്‍ മികച്ചൊരു പാനീയത്തിന്റെ സാന്നിധ്യവുമാകുമെന്നതില്‍ സംശയമില്ല. പ്രമേഹ രോഗികള്‍ക്കു പോലും ഉപയോഗിക്കാവുന്നതാണ് എന്ന പ്രത്യേകതയും 17 ശതമാനം അന്നജമുള്ള നീരക്കുണ്ട്. കേരസുധ എന്ന പേരില്‍ നീര വിപണിയിലിറക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. മദ്യത്തിന്റെ അംശം തീരെയില്ലാത്തതും ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാവുന്നതാണിത് ഈ ഉല്‍പ്പന്നം. ശ്രീലങ്ക ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തെങ്ങില്‍ നിന്നു നീരയും നീരയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്. കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും നീര വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.  എന്നാല്‍ ഇവിടെ അബ്കാരി ലോബികളും ട്രേഡ് യൂണിയനുകളും സര്‍ക്കാരും ചേര്‍ന്ന് കൂട്ടുകെട്ടാണ് അതിനെ വൈകിച്ചത്. സംസ്ഥാനത്ത് ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. ബാക്കിയെല്ലാം കള്ളക്കള്ളാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ഈ സഖ്യത്തിനു മുഴുവന്‍ ലഭിക്കുന്നുണ്ട്. അവര്‍ക്ക് നീരയുടെ വരവ് സഹിക്കാനാവില്ലല്ലോ. കള്ളിനെപോലെ നീരയുടെയും പരമാധികാരം കര്‍ഷകരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കണമെന്നതായിരുന്നു അവരുടെ ഉള്ളിലിരിപ്പ്. കേരളത്തിനും കര്‍ഷകര്‍ക്കും ശാപമായ കാലഹരണപ്പെട്ട അബ്കാരി നിയമം നീരക്കും ബാധകമാക്കിയാല്‍ അവര്‍ സന്തുഷ്ടരാകും. എന്നാല്‍ അത്തരമൊരു നീക്കം അനുവദിക്കപ്പെട്ടിട്ടില്ല. എന്നാലതുപോര. നീര മദ്യമല്ല എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു. അപ്പോള്‍ പിന്നെ എക്‌സൈസ് വകുപ്പിന് ഇവിടെ എന്തുകാര്യം? നീരയുടെ ഉല്‍പ്പാദനവും വിതരണവുമെല്ലാം കൃഷിവകുപ്പിനെ ഏല്‍പ്പിക്കണം. കര്‍ഷകര്‍ക്കായിരിക്കണം നീരയില്‍ പരമാധികാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply