കര്‍ത്താവ് വീണ്ടും പുതിയ മണിമാളികയിലെത്തും. തോട്ടം തൊഴിലാളികള്‍ പുറംപോക്കിലും

വിഷ്ണു വിജയന്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സന്ദര്‍ഭം മുതലെടുത്ത് മറ്റു പല ശത്രുതാ മനോഭാവവും അവര്‍ക്കു മേല്‍ നടപ്പിലാക്കുന്നത് നല്ലൊരു പ്രവണതയായി തോന്നുന്നില്ല. പക്ഷെ ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഏകദേശം മൂന്ന് വര്‍ഷം മുന്‍പ് ഗാഡ്ഗില്‍/കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ചില്‍ (ഇടുക്കി) നടന്നത് വ്യാപകമായ പ്രതിക്ഷേധമാണ്. അതിനു നേതൃത്വം കൊടുത്തതാകട്ടെ പ്രമുഖ സാമുദായിക നേതാക്കന്‍മാരും, സഭാ നേതൃത്വവും, മാഫിയ ഗ്രൂപ്പുകളും (ഭൂമി/ക്വാറി/പ്ലാന്റേഷന്‍/റിസോര്‍ട്ട് etc) ചേര്‍ന്നുള്ള ഒരു അവിയല്‍ സമര മുന്നണി. ഇതിന്റെ പേരില്‍ ഒന്നും രണ്ടും […]

palli

വിഷ്ണു വിജയന്‍

പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സന്ദര്‍ഭം മുതലെടുത്ത് മറ്റു പല ശത്രുതാ മനോഭാവവും അവര്‍ക്കു മേല്‍ നടപ്പിലാക്കുന്നത് നല്ലൊരു പ്രവണതയായി തോന്നുന്നില്ല. പക്ഷെ ചില കാര്യങ്ങള്‍ പറയാതെ വയ്യ. ഏകദേശം മൂന്ന് വര്‍ഷം മുന്‍പ് ഗാഡ്ഗില്‍/കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ചില്‍ (ഇടുക്കി) നടന്നത് വ്യാപകമായ പ്രതിക്ഷേധമാണ്. അതിനു നേതൃത്വം കൊടുത്തതാകട്ടെ പ്രമുഖ സാമുദായിക നേതാക്കന്‍മാരും, സഭാ നേതൃത്വവും, മാഫിയ ഗ്രൂപ്പുകളും (ഭൂമി/ക്വാറി/പ്ലാന്റേഷന്‍/റിസോര്‍ട്ട് etc) ചേര്‍ന്നുള്ള ഒരു അവിയല്‍ സമര മുന്നണി. ഇതിന്റെ പേരില്‍ ഒന്നും രണ്ടും ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ള കൃഷിക്കാരും, അതുപോലും സ്വന്തമായില്ലാത്ത തോട്ടം തൊഴിലാളികള്‍ അടക്കം മുഴുവന്‍ ജനങ്ങളും തെരുവിലിറങ്ങി, തെറ്റിദ്ധരിക്കപ്പെട്ട ഒരു സമരത്തിന്റെ ഭാഗമായി മാറി.
ബ്രിട്ടീഷുകാര്‍ ഹൈറേഞ്ചിന്റെ മലയിറങ്ങിയ കാലം മുതല്‍ പശ്ചിമഘട്ടത്തെ ചൂക്ഷണം ചെയ്തു നിലനിന്നു പോരുന്ന കച്ചവട മാഫിയ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു പരിസ്ഥിതി റിപ്പോര്‍ട്ടിനെതിരെ സ്‌പൊണ്‍സേര്‍ഡ് ചെയ്തു നടത്തിയ മികച്ച കലാപരിപാടി മാത്രമായേ അന്നത്തെ സമരത്തെ നോക്കി കാണാന്‍ കഴിയു. കച്ചവട നേട്ടങ്ങള്‍ക്ക് ബലിയാടുകളെ മുന്‍പില്‍ നിര്‍ത്തി മനോഹരമായി മുതലെടുപ്പ് നടത്താള്‍ മേല്‍പ്പറഞ്ഞ കൂട്ടര്‍ക്ക് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ചിത്രത്തില്‍ കാണുന്ന ആരാധനാലയം പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാറിന് സമീപമുള്ളതാണ്. ഇതേ വണ്ടിപ്പെരിയാറില്‍ കാലങ്ങളായി പുറംപോക്ക് ഭുമിയില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍, വെള്ളപ്പൊക്കം മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ ആഴ്ചകളായി കഴിഞ്ഞു കൂടുകയാണ്. ഇത്തരം ജനതയെ കൂടി അണിനിരത്തിയാണ് ഗാഡ്ഗില്‍/കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണം എന്ന ഉടായിപ്പുകള്‍ മനോഹരമായി നടപ്പിലാക്കി മേല്‍പ്പറഞ്ഞ കച്ചവട മാഫിയ ‘ സ്വന്തം നിലനില്‍പ്പ് സംരക്ഷണ സമരം ‘ നടത്തിയത്.
ഈ റിപ്പോര്‍ട്ടുകള്‍ നടപ്പില്‍ വരുത്തിയാല്‍ പോലും ഈ ജനവിഭാഗത്തിന് കാര്യമായ നഷ്ടങ്ങള്‍ സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ തന്നെ സമര തത്പര വിഭാഗം ഹൈറേഞ്ചിലേക്ക് കുടിയേറുന്നതിന് നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷ് തോട്ടങ്ങളില്‍ അടിമ ജീവിതം നയിക്കാന്‍ തുടങ്ങിയ ഈ ജനവിഭാഗത്തിന് ഇന്നും മേല്‍പ്പറഞ്ഞ തരത്തില്‍ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്ന തരം ജീവിത സാഹചര്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ദൈവത്തിനു മണിമാളികയും തോട്ടം തൊഴിലാളിക്ക് പുറംപോക്ക് ഭൂമിയില്‍ മഴവെള്ളം കുത്തിയൊലിച്ചു കയറുന്ന ലയങ്ങളും ഉറപ്പു വരുത്തുക എന്നതാണ് ഹൈറേഞ്ച് സമരത്തിന്റെ അപ്രഖ്യാപിത നയം. മഴ മാറിക്കഴിഞ്ഞാല്‍ പാരിസ്ഥിതിക റിപ്പോര്‍ട്ടുകള്‍ കാറ്റില്‍ പറത്തിയിട്ടായാല്‍ പോലും കര്‍ത്താവ് വീണ്ടും പുതിയ മണിമാളികയില്‍ താമസമുറപ്പിക്കും. തോട്ടം തൊഴിലാളികള്‍ അടുത്ത മഴയിലെ ദുരിതാശ്വാസക്യാമ്പ് കാലം വരെ പുറംപോക്ക് ഭൂമിയിലും കഴിഞ്ഞു കുടും…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply