കരുത്തനായി പിണറായി ദുര്‍ബ്ബലരായി വിഎസും ഉമ്മന്‍ചാണ്ടിയും

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും കേരള രാഷ്ട്രീയത്തിലെ കരുത്തനായി മാറിയിരിക്കുന്നു. ഇടതുപക്ഷം വിജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിനും മറുപടിയായിരിക്കുന്നു. ഒപ്പം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൂടുതല്‍ ദുര്‍ബ്ബലനായി മാറുകയും ചെയ്തിരിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് അടുത്ത ദിവസങ്ങളില്‍ സൂചനയുണ്ടായിരുന്നു. ആ ദിശയിലുള്ള പരാമര്‍ശങ്ങളായിരുന്നു കോടതിയില്‍ നിന്നുണ്ടായത്. പിണറായി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. പിണറായി ഉള്‍പ്പെടെ നാല് […]

Pinarayi_Vijayan

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും കേരള രാഷ്ട്രീയത്തിലെ കരുത്തനായി മാറിയിരിക്കുന്നു. ഇടതുപക്ഷം വിജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിനും മറുപടിയായിരിക്കുന്നു. ഒപ്പം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൂടുതല്‍ ദുര്‍ബ്ബലനായി മാറുകയും ചെയ്തിരിക്കുന്നു.

ലാവ്‌ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് അടുത്ത ദിവസങ്ങളില്‍ സൂചനയുണ്ടായിരുന്നു. ആ ദിശയിലുള്ള പരാമര്‍ശങ്ങളായിരുന്നു കോടതിയില്‍ നിന്നുണ്ടായത്. പിണറായി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. പിണറായി ഉള്‍പ്പെടെ നാല് പേരെയാണ് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പ്രത്യേക സിബിഐ ജഡ്ജി ആര്‍ രഘുവാണ് വിധി പ്രഖ്യാപിച്ചത്. കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്നും കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ സിബിഐക്ക് സുപ്രിംകോടതിയിലേക്ക് പോകുക പോലും ദുഷ്‌കരമായിരിക്കുന്നതായി നിരീക്ഷിച്ചപ്പെടുന്നു.
കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ് ലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പ് വെച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. അതുവഴി സംസ്ഥാനത്തിനു നഷ്ടം സംഭവിച്ചെന്നും. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ അന്തിമ കരാറില്‍ ഒപ്പ് വെച്ച ഇടപാടില്‍ ഖജനാവിന് നഷ്ടം സംഭവിച്ചെന്നായിരുന്നു സിഎജി നിഗമനം. തുടര്‍ന്ന് 2007 ജനുവരി 16ന് സിബിഐക്ക് വിട്ട കേസില്‍ 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതി ചേര്‍ത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സിബിഐ, ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏഴാം പ്രതിയായ തന്റെ പേര് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് പിണറായി വിടുതല്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 11ന് കേസ് പരിഗണിക്കുന്ന വേളയില്‍ ജഡ്ജിയുടെ പല പരാമര്‍ശങ്ങള്‍ക്കും പ്രോസിക്യൂഷന് കൃത്യമായി മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസമാഹരണം നടത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൊതുതാല്‍പ്പര്യപ്രകാരമുള്ളതാണ്. അത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നിരിക്കെ അതെങ്ങനെ കുറ്റമാകുമെന്ന് കോടതി ചോദിച്ചിരുന്നു. ഭരണപരമായ പാളിച്ചകള്‍ക്ക് എങ്ങനെ വ്യക്തി കുറ്റക്കാരനാകുമെന്നും കോടതി ചോദിച്ചിരുന്നു. ആദ്യത്തെ മന്ത്രി കുറ്റംചെയ്തില്ലെങ്കില്‍ രണ്ടാമത്തെ ആള്‍ എങ്ങനെ കുറ്റക്കാരനാകുമെന്നും കോടതി ചോദി്ചിരുന്നു.
എന്തായാലും പിണറായി വീണ്ടും കരുത്തനായിരിക്കുന്നു. പാര്‍ട്ടിയിലെ പ്രതിയോഗിയായ വിഎസും രാഷ്ട്രീയത്തിലെ പ്രതിയോഗിയായ ഉമ്മന്‍ ചാണ്ടിയും ദുര്‍ബ്ബലരായ സാഹചര്യത്തിലാണ് പിണറായി ഈ കരുത്ത് നേടിയിരിക്കുന്നത്. ഇതുവഴി ഇരുവരും കൂടുതല്‍ ദുര്‍ബ്ബലരാകുകയും ചെയ്യും. സിപിഎമ്മിലും എല്‍ഡിഎഫിലുമുള്ള അഭിപ്രായ ഭിന്നതകള്‍ താല്‍ക്കാലികമായെങ്കിലും മൂടിവെക്കാനും ഈ വിധി സഹായിക്കും. മറുവശത്ത് കോണ്‍ഗ്രസ്സിലെയും യുഡിഎഫിലേയും ഭിന്നതകള്‍ രൂക്ഷമാകുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply