കന്യകയായ മാര്‍ഗാരിഡ

ധനേഷ്‌കൃഷ്ണ രാജ്യം സ്വതന്ത്രമായാലും സ്ത്രീകള്‍ എന്നും പാര്‍ശ്വവത്കരിക്കപ്പെടുകയും അവര്‍ക്കെതിരേയുള്ള പീഡനം തുടരുകയാണ് ചെയ്യുന്നതെന്നും വെളിപ്പെടുത്തുകയാണ് ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച വര്‍ജിന്‍ മാര്‍ഗാരിഡ എന്ന മൊസാബിക്കന്‍ സിനിമ. ടൊറന്റോ, ലണ്ടന്‍, ഡര്‍ബന്‍, ആമീന്‍സ് മേളകളില്‍ പ്രേക്ഷക അംഗീകാരവും മാധ്യമപ്രശംഗസവയും പിടിച്ചുപറ്റിയ വര്‍ജിന്‍ മാര്‍ഗാരിഡ ലോകസിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ‘റി -എജ്യുക്കേഷന്‍ ക്യാമ്പുകളി’ലേയ്ക്ക് കടത്തപ്പെട്ട സ്ത്രീകളുടെ യഥാര്‍ഥജീവിതത്തിന്റെ പകര്‍പ്പാണ് ഈ ചിത്രമെന്ന് ലിസീനിയോ പറഞ്ഞിട്ടുണ്ട്. മൊസാബിക്കിന്റെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തില്‍ സ്ത്രീകള്‍ അനുഭവിച്ചുപോന്നിരുന്ന ദുരിതപൂര്‍ണമായ ജീവിതമാണ് ഈ […]

Virgin Margarida1

ധനേഷ്‌കൃഷ്ണ

രാജ്യം സ്വതന്ത്രമായാലും സ്ത്രീകള്‍ എന്നും പാര്‍ശ്വവത്കരിക്കപ്പെടുകയും അവര്‍ക്കെതിരേയുള്ള പീഡനം തുടരുകയാണ് ചെയ്യുന്നതെന്നും വെളിപ്പെടുത്തുകയാണ് ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച വര്‍ജിന്‍ മാര്‍ഗാരിഡ എന്ന മൊസാബിക്കന്‍ സിനിമ. ടൊറന്റോ, ലണ്ടന്‍, ഡര്‍ബന്‍, ആമീന്‍സ് മേളകളില്‍ പ്രേക്ഷക അംഗീകാരവും മാധ്യമപ്രശംഗസവയും പിടിച്ചുപറ്റിയ വര്‍ജിന്‍ മാര്‍ഗാരിഡ ലോകസിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.
‘റി -എജ്യുക്കേഷന്‍ ക്യാമ്പുകളി’ലേയ്ക്ക് കടത്തപ്പെട്ട സ്ത്രീകളുടെ യഥാര്‍ഥജീവിതത്തിന്റെ പകര്‍പ്പാണ് ഈ ചിത്രമെന്ന് ലിസീനിയോ പറഞ്ഞിട്ടുണ്ട്. മൊസാബിക്കിന്റെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തില്‍ സ്ത്രീകള്‍ അനുഭവിച്ചുപോന്നിരുന്ന ദുരിതപൂര്‍ണമായ ജീവിതമാണ് ഈ ചിത്രം. രാജ്യം സ്വതന്ത്രമായതോടെ അധിനിവേശകാലഘട്ടത്തിന്റെ എല്ലാ ശേഷിപ്പുകളും മലിനതകളും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി പട്ടാളം ലൈംഗികതൊഴിലാളികളെ അറസ്റ്റു ചെയ്തുനീക്കുന്നു. ഇവരെ സര്‍ക്കാര്‍ കാടിനുള്ളിലെ വിജനമായ ക്യാമ്പിലേയ്ക്ക് മാറ്റുകയാണ്. പിടികൂടിയവരില്‍ വിവാഹം നിശ്ചയിച്ചിരുന്ന കന്യകയായ മാര്‍ഗാരിഡ എന്ന പെണ്‍കുട്ടിയുണ്ട്. എവിടേക്കാണോ എന്തിനാണോ എന്ന് പറയാതെ ഇവരെ ട്രക്കുകളില്‍ കാലികളെപോലെ പട്ടാളം തോക്കുകാണിച്ച് ഭീഷണിപ്പെടുത്തിയാണ് കൊണ്ടുപോകുന്നത്. നഗരംവിട്ട് ഉള്‍ക്കാട്ടിലെ ‘റി -എജ്യുക്കേഷന്‍’ ക്യാമ്പുകളില്‍ എത്തിക്കുന്ന ഇവരില്‍ കുട്ടികളുള്ളവരും രോഗിയായ ഭര്‍ത്താവുള്ളവരും അവശരായ ആശ്രിതരും ഉള്ളവരാണ്.
ഇവരെ നയിക്കാന്‍ സര്‍ക്കാര്‍ ക്ഷുഭിതയായ ഒരു ഉദ്യോഗസ്ഥയുടെ കീഴിലുള്ള പട്ടാള വനിതാസംഘത്തെ നിയമിക്കുന്നു. സമയത്തിന് ഭക്ഷണമോ വെള്ളമോ ആദ്യം നല്‍കാതെ ലൈംഗികതൊഴിലാളികളെകൊണ്ട് കാട് വെട്ടിവെളിപ്പിക്കുന്നു. പിന്നീട് ജയില്‍പ്പുള്ളികള്‍ക്ക് നല്‍കുന്ന ഭക്ഷണം റേഷന്‍ പോലെ വിതരണം ചെയ്യുന്നു. മികച്ച പരിശീലനം നല്‍കി ഇവരെ പരിപോഷിപ്പിച്ചെടുത്താല്‍ ഉദ്യോഗസ്ഥയ്ക്ക് മേലുദ്യോഗസ്ഥന്റെ പ്രീതിയും പ്രശംസയും പിടിച്ചുപറ്റാം. കൂടാതെ ഉയര്‍ന്ന സ്ഥാനവും ലഭിക്കും. അതിനാല്‍ ചിട്ടയായ പരിശീലനമാണ് ഈ ഉദ്യോഗസ്ഥ ഇവര്‍ക്ക് നല്‍കുന്നത്. ചിട്ട തെറ്റിച്ചാല്‍ ക്രൂരമായ ശിക്ഷയും പീഡനവും നല്‍കിയിരുന്നു. കാട്ടില്‍ പണി ചെയ്യുന്നതിനിടയില്‍ വിശപ്പ് സഹിക്കാതെ ലൈംഗികതൊഴിലാളികളിലെ ഒരുവള്‍ വിഷക്കായ തിന്നാന്‍ ശ്രമിക്കുന്നത് മാര്‍ഗാരിഡ തടയുന്നു.
ഏതാനും മാസത്തെ പരിശീലനത്തിനുശേഷം ലൈംഗികതൊഴിലാളികള്‍ പുതിയജീവിതശൈലി കൈവരിക്കുന്നു. ലൈംഗികതൊഴിലാളികള്‍ക്കിടയില്‍ ഒരു കന്യകയുണ്ടെന്ന് ഉദ്യോഗസ്ഥയെ മറ്റുള്ളവര്‍ ബോധിപ്പിക്കുന്നു. മറ്റു തൊഴിലാളികളുടെ അപേക്ഷപ്രകാരം മാര്‍ഗാരിഡയെ വീട്ടിലേയ്ക്ക് അയക്കാനായി തീരുമാനിക്കുന്നു. ക്യാമ്പ് വിലയിരുത്താന്‍ എത്തുന്ന മേലുദ്യോഗസ്ഥന്റെ കൂടെയാണ് മാര്‍ഗാരിഡയെ പറഞ്ഞയക്കുന്നത്. പട്ടാളമേലുദ്യോഗസ്ഥനും സഹപട്ടാളക്കാരും മാര്‍ഗാരിഡയെ വഴിവക്കില്‍വച്ച് ക്രൂരമായി പീഡിപ്പിക്കുന്നു. വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട മാര്‍ഗാരിഡ ക്യാമ്പിലേയ്ക്ക്തന്നെ തിരിച്ചുവരുന്നു. പുതിയ സര്‍ക്കാരിന്റെ കീഴിലെ പട്ടാളമേലുദ്യോഗസ്ഥന്റെ ക്രൂരതയും പുരുഷാധിപത്യത്തിന്റെ ധിക്കാരവും മനസിലാക്കിയ ഉദ്യോഗസ്ഥ സ്‌നേഹത്തോടെ എല്ലാ സ്ത്രീകളെയും കാട്ടിലെ ക്യാമ്പില്‍നിന്ന് പറഞ്ഞയക്കുന്നു. പട്ടാളമേലുദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ട മാര്‍ഗാരിഡ പോകുന്നതിനിടയില്‍ വിഷക്കായ പറിച്ച് ബേഗിലിടുന്നിടത്താണ് ‘കന്യകയായ മാര്‍ഗാരിഡ’ എന്ന ചിത്രം അവസാനിക്കുന്നത്. ലാസ്റ്റ് പ്രോസ്റ്റിറ്റിയൂട്ട് എന്ന പ്രശസ്ത ഡോകുമെന്ററി സംവിധാനം ചെയ്ത ലിസീനിയോ സെവേദോ മൊസാബിക്കിനെ അടക്കിഭരിക്കുന്ന പുരുഷന്‍മാരുടെ ഏകാധിപത്യ ദുര്‍ഭരണത്തെയാണ് വര്‍ജിന്‍ മാര്‍ഗാരിഡ എന്ന പുതിയ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply