കന്നാസും കടലാസും വിവാദം കൊഴുക്കുമ്പോള്‍

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍  പ്ലാസ്‌റിക് നിര്‍മ്മാര്‍ജനത്തിനായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന പദ്ധതി ഏറെ വിവാദമായിരിക്കുകയാണല്ലോ. ഓണ്‍ ലൈന്‍ മീഡിയയിലാണ് മുഖ്യമായും വിവാദം കൊഴുക്കുന്നത്. പ്ലാസ്റ്റിക് തരൂ, പുസ്തകം തരാം എന്ന പദ്ധതിയുടെ ബുദ്ധികേന്ദ്രം ഡോ. തോമസ് ഐസക്കാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ വീട്ടിലെ പ്‌ളാസ്‌റിക് മാലിന്യങ്ങള്‍ കൊണ്ടുപോകണമെന്നും അവ ഒരു കിലോ തികയുമ്പോള്‍ 20 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കുമെന്നുമാണ് പദ്ധതി. മാലിന്യസംസ്‌കരണത്തിലും പ്രത്യേകിച്ച് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഐസക് അവകാശപ്പെടുന്നത്. […]

plasticആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍  പ്ലാസ്‌റിക് നിര്‍മ്മാര്‍ജനത്തിനായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന പദ്ധതി ഏറെ വിവാദമായിരിക്കുകയാണല്ലോ. ഓണ്‍ ലൈന്‍ മീഡിയയിലാണ് മുഖ്യമായും വിവാദം കൊഴുക്കുന്നത്. പ്ലാസ്റ്റിക് തരൂ, പുസ്തകം തരാം എന്ന പദ്ധതിയുടെ ബുദ്ധികേന്ദ്രം ഡോ. തോമസ് ഐസക്കാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ വീട്ടിലെ പ്‌ളാസ്‌റിക് മാലിന്യങ്ങള്‍ കൊണ്ടുപോകണമെന്നും അവ ഒരു കിലോ തികയുമ്പോള്‍ 20 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കുമെന്നുമാണ് പദ്ധതി.
മാലിന്യസംസ്‌കരണത്തിലും പ്രത്യേകിച്ച് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഐസക് അവകാശപ്പെടുന്നത്. അതിനേക്കാളുപരി മാതാപിതാക്കളില്‍ അവബോധം വളര്‍ത്തുക. നഗരസഭാ ജീവനക്കാര്‍  ചെന്ന് പറഞ്ഞാല്‍ മാതാപിതാക്കള്‍ കേള്‍ക്കുമോ? എന്നാല്‍ കുട്ടികള്‍ പറയുമ്പോള്‍ അവര്‍ കേള്‍ക്കും. അങ്ങിനെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ സന്ദേശം വീട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ മുഴുവന്‍ കുട്ടികളെയും പദ്ധതിയില്‍ പങ്കെടുപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ഐസക് പറയുന്നു. അതിനൊരു നിമിത്തം മാത്രമാണ് സ്വന്തം വീടുകളിലെ പ്ലാസ്റ്റിക്ക് ശേഖരണം.
കാമ്പൂളിവാല സിനിമയിലെന്നപോലെ കുട്ടികളെ കന്നാസും കടലാസുമാക്കുകയാണ് ഈ പദ്ധതി ചെയ്യുന്നതെന്ന ടി ടി ശ്രീകുമാറിന്റെ വിമര്‍ശനത്തോടെയാണ് വിവാദം കൊഴുത്തത്. ഡോ ബി ഇക്ബാലിനെ പോലുള്ളവര്‍ ഫേസ് ബുക്കില്‍  ശ്രീകുമാറിനെ ബ്ലോക്ക് ചെയ്യുന്നതുവരെ ചര്‍ച്ചകള്‍ കൊഴുത്തു.
കുട്ടികളെ കന്നാസും കടലാസുമാക്കുകയല്ല, പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം പ്രയോഗത്തിലൂടെ അവരിലെത്തിക്കുകയാണെന്ന ഐസക്കിന്റെ വിശദീകരണത്തിന്റെ വെളിച്ചത്തില്‍ തീര്‍ച്ചയായും പദ്ധതി സ്വാഗതാര്‍ഹമാണെന്നുതോന്നും. എന്നാല്‍ വളരെ ഗൗരവപരമായ മറ്റൊരു വശം ഇതിനുണ്ട്. അടിസ്ഥാനപരമായി മാലിന്യസംസ്‌കരണമെന്നത് മാലിന്യം സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നതാണ്. അതുകൂടി പൂര്‍ത്തീകരിക്കുമ്പോഴാണ് ആ ചക്രം പൂര്‍ത്തിയാക്കുക. പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനിക്കുമുന്നില്‍ അവരുടെ ബോട്ടിലുകള്‍ കൂട്ടിയിട്ട് തിരിച്ചെടുക്കാനാവശ്യപ്പെട്ട് സമരം നടന്നിട്ടുണ്ട്. കൂടാതെ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കേണ്ടതാണെന്ന സന്ദേശവും ഇന്ന് ഏറെ പ്രസക്തമാണ്. . എന്തിന്റെ പേരിലായാലും അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതില്‍ ശരിയല്ലായ്മയുണ്ട്. കേരളത്തില്‍ ഏറെ പ്രതീക്ഷയോടെ രൂപം കൊണ്ട കുടുംബശ്രീയുടെ പ്രധാന പ്രവര്‍ത്തനം ഇന്ന് മാലിന്യം ശേഖരിക്കലാണല്ലോ. വിദ്യാര്‍ത്ഥികളേയും ആ വഴിക്ക് തിരിച്ചുവിടുകയാണ് ആലപ്പുഴ മോഡല്‍ ചെയ്യുന്നത്.
ഇത്തരമൊരു വിമര്‍ശനത്തിന്റെ കാതലായ ഭാഗത്തെ അവഗണിക്കുകയാണ് ഐസക്കും കൂട്ടരും ചെയ്യുന്നത്. മാലിന്യസംസ്‌കരണം മോശപ്പെട്ട ജോലിയാണെന്നും അത് ദലിതുകള്‍ ചെയ്യേണ്ടതാണെന്നുമുള്ള ധാരണയാണ് വിമര്‍ശനത്തിനു പുറകിലെന്നു പറഞ്ഞ് വായടപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. മാത്രമല്ല വിദ്യാഭ്യാസമെന്നാല്‍ പൗരബോധം വളര്‍ത്തല്‍ കൂടിയാമെന്ന പൊതുവാചകവും അദ്ദേഹം ഉപയോഗിക്കുന്നു.
പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വീടുകളില്‍ വന്ന് ശേഖരിച്ച് ആക്രിക്കടയില്‍ കൊടുത്തു വരുമാനമുണ്ടാക്കുന്നത് പുതിയൊരു കാര്യമൊന്നുമല്ല. പല ആക്രിക്കടകളില്‍നിന്നും അവ റീസൈക്ലിംഗ് സെന്ററുകളിലേക്ക് പോകുന്നുമുണ്ട്. അവയെല്ലാം ഒരു ഘട്ടത്തില്‍ അനിവാര്യം തന്നെ. വലിച്ചെറിയുന്നതിനേക്കാള്‍ മെച്ചം റീസൈക്ലിംഗ് തന്നെ. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതല്ല ആവശ്യം. പ്ലാസ്റ്റിക് പോലുള്ള അപകടകരമായ വസ്തുക്കള്‍ ഇല്ലാതാക്കുകയും പരിസ്ഥിതി സൗഹൃദമായ വസ്തുക്കള്‍ വ്യാപകമാക്കുകയുമാണല്ലോ വേണ്ടത്. അത്തരമൊരു ലക്ഷ്യത്തിനു കടകവിരുദ്ധമാണ് ഈ നീക്കം. 100 രൂപയുടെ ഒരു പുസ്തകം വാങ്ങണമെങ്കില്‍ 5 കിലോ പ്ലാസ്റ്റിക് ശേഖരിക്കണം. അതിനായി കുട്ടികള്‍ അലഞ്ഞു നടക്കേണ്ടിവരില്ലേ? ഇന്‍കാഡസന്റ് ബള്‍ബുകള്‍ക്കുപകരം സിഎഫ്എല്‍ നല്‍കുന്ന പദ്ധതി വന്നപ്പോള്‍ ആളുകള്‍ അത്തരം ബള്‍ബുകള്‍ ശേഖരിക്കാന്‍ ഓടിനടന്ന അനുഭവമുണ്ടല്ലോ. പദ്ധതിയുടെ ഏറ്റവംു ഗുണമുണ്ടായത് ഫിലിപ്‌സിനും മറ്റുമായിരുന്നു. കാരണം വിലകുറഞ്ഞ ഇന്‍കാഡസന്റ് ബള്‍ബുകള്‍ വാങ്ങി കെഎസ്ഇബി ഓഫീസിലെത്തിച്ച് സി എഫ് എല്‍ വാങ്ങിക്കൂട്ടുകയായിരുന്നു ജനങ്ങള്‍.
സമാനമായ മറ്റൊരനുഭവം തൃശൂരിലുണ്ടായി. ലാലൂര്‍ മാലിന്യ വിരുദ്ധ സമരത്തിന്റെ ഒരു ഘട്ടത്തില്‍ നിമര്‍മ്മിച്ച സംസ്‌കരണ പ്ലാന്റിനേക്ക് ദിനംപ്രതി ലഭിക്കുന്ന മാലിന്യത്തിന്റെ അളവ് തികയാതെ വന്നു. അപ്പോള്‍ കുടുംബശ്രീപ്രവര്‍ത്തകര്‍ വീടുകളിലും ഫഌറ്റുകളിലുമെത്തി മാലിന്യം ശേഖരിക്കുന്ന പദ്ധിത നടപ്പാക്കി. അതോടെ രാവിലെയെത്തുന്ന കുടുംബശ്രീക്കാര്‍ക്ക് മാലിന്യം സൃഷ്ടിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം കൂടി വീട്ടുകാര്‍ക്കായി. കഴിഞ്ഞില്ല. പ്ലാന്റ് വിജയിക്കാത്തതിനെതുടര്‍ന്ന് വീണ്ടും സമരം ശക്തമായപ്പോള്‍ തങ്ങളുടെ തൊഴില്‍ സംസ്‌കരിക്കാനാവശ്യപ്പെട്ട് കുടുംബശ്രീക്കാര്‍ സമരത്തിനെതിരെ രംഗത്തുവന്നു. മാലിന്യംശേഖരിക്കുന്നതിനു പകരം എന്തു നല്‍കുമ്പോഴും ഇത്തരം വൈരുദ്ധ്യം ഉയര്‍ന്നുവരും. അവിടെയാണ് മുകൡ പറഞ്ഞപോലെ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്തവും ഉറവിട സംസ്‌കരണവും പ്രസക്തമാകുന്നത്. അതേസമയം വീടാണ് ഇവിടെ ഉറവിടകേന്ദ്രമെന്നും അതിനാല്‍ ഇത്തരമൊരു പദ്ധതിയില്‍ തെറ്റെന്താണെന്ന ചോദ്യവുമുണ്ട്. പ്ലാസ്റ്റിക് പോലുള്ള അപകടകരമായ വസ്തുക്കള്‍ ഇല്ലാതാക്കുകയും വീടുകളിലുണ്ടാകുന്ന സാധാരണ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പൈപ്പ് കമ്പോസ്റ്റിംഗും ബയോഗ്യാസ് പ്ലാന്റുകളും പ്രോത്സാഹിപ്പിക്കുക തന്നെയാണ് വേണ്ടത്. ആ ദിശയില്‍ സൈക്കിന്റെ സംഭാവനകള്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ഈ പദ്ധതിയില്‍ വേണ്ടത്ര ശുഷ്‌കാന്തിയില്ല എന്നുതന്നെ പറയേണ്ടിവരും.
പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം പ്ലാസ്റ്റിക് ശേഖരണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു എന്നതാണ്. അവയില്‍ നിന്ന് വമിക്കുന്ന തലേറ്റുകളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ ഗുണങ്ങള്‍ ഉണ്ടാക്കാന്‍ ചേര്‍ക്കുന്ന മറ്റുരാസവസ്തുക്കളും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ഉല്‍പന്നങ്ങള്‍ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങള്‍ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ബ്ലോയിംഗ് ഏജന്റുകള്‍,ക്യൂറിംഗ് ഏജന്റുകള്‍, കപ്ലിംഗ് ഏജന്റുകള്‍, ഫില്ലറുകള്‍, ജ്വലന പ്രതിരോധികള്‍, താപസമീകാരികള്‍, പിഗ്മെന്റുകള്‍, ഘനലോഹങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട അനവധി രാസ വസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. പല രാഷ്ട്രങ്ങളിലും പ്ലാസ്റ്റിക് ശേഖരണത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന പദ്ധതികള്‍ ഉണ്ടെന്നത് ശരിതന്നെ. എന്നാല്‍ അവ മുഖ്യമായും അപകടം കുറഞ്ഞ പ്ലാസ്റ്റിക് ഷേഖരണമേഖലയിലാണ്. ഇവിടെ പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അപകടസാധ്യത കൂടുതലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കുമ്പോഴാണ് കയ്യടിനേടുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളുമായി ഐസക്കിന്റെ വരവ്. പലരും ചൂണ്ടികാട്ടിയപോലെ തന്റേതായ കാല്‍പ്പനികരീതിയില്‍……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply