കഥയല്ലിത് ജീവിതം : മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു.

അമൃത ടി.വി സംപ്രേഷണം ചെയ്യുന്ന ‘കഥയല്ലിത് ജീവിതം’ പരിപാടിയില്‍ അനുമതിയില്ലാതെ തങ്ങളുടെ കുടുംബവിഷയങ്ങള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചൂടാറുംമുമ്പ് പെണ്‍കുട്ടിയെ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു. പന്തളം കൂരമ്പാല ഹരിമന്ദിരത്തില്‍ രാഹി ഹരികുമാറിന്റെ പരാതിയിലാണ് നോട്ടീസ്. ചാനല്‍ ചീഫ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടി മെംബര്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കമീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശി നോട്ടീസയച്ചത്. കഴിഞ്ഞ 27ന് തിരുവനന്തപുരത്തെ ചാനല്‍ ഓഫിസിലാണ് […]

x

അമൃത ടി.വി സംപ്രേഷണം ചെയ്യുന്ന ‘കഥയല്ലിത് ജീവിതം’ പരിപാടിയില്‍ അനുമതിയില്ലാതെ തങ്ങളുടെ കുടുംബവിഷയങ്ങള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചൂടാറുംമുമ്പ് പെണ്‍കുട്ടിയെ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു. പന്തളം കൂരമ്പാല ഹരിമന്ദിരത്തില്‍ രാഹി ഹരികുമാറിന്റെ പരാതിയിലാണ് നോട്ടീസ്. ചാനല്‍ ചീഫ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടി മെംബര്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കമീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശി നോട്ടീസയച്ചത്.
കഴിഞ്ഞ 27ന് തിരുവനന്തപുരത്തെ ചാനല്‍ ഓഫിസിലാണ് മര്‍ദ്ദനം നടന്നതെന്നാണ് പരാതി. സഹപാഠിയുമായി പ്രണയത്തിലായിരുന്ന തന്നെ അതവഗണിച്ച് വീട്ടുകാര്‍ മറ്റൊരാള്‍ക്ക്് വിവാഹം കഴിപ്പിച്ചയച്ചെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 2012 ഒക്ടോബര്‍ 27ന് വിവാഹം നടക്കും മുമ്പേ ഇക്കാര്യം പ്രതിശ്രുതവരനോട് പറഞ്ഞിരുന്നു. അതു സാരമാക്കേണ്ട എന്ന് പറഞ്ഞ അയാള്‍ വിവാഹശേഷം കാമുകന്റെ പേരുപറഞ്ഞ് നിരന്തരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു.ഭര്‍ത്താവ് വിദേശത്തേക്ക് പോയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദനം തുടങ്ങി. കൂടുതല്‍ സ്ത്രീധനം ചോദിച്ചായിരുന്നു മര്‍ദ്ദനം. മര്‍്ദദജനം സഹിക്കാനാവാതെ വന്നപ്പോള്‍ വീടുവിട്ടിറങ്ങി. പാലക്കാട് ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യാന്‍ തുടങ്ങി. ഭര്‍ത്താവ് തന്നെ കാണ്‍മാനില്ലെന്ന്് കേസ് കൊടുത്തപ്പോള്‍ മാവേലിക്കര സി.ഐയുടെ മുന്നില്‍ ഹാജരായി ഭര്‍തൃപീഡനം കാരണം ജോലിതേടിപ്പോയതാണെന്ന് അറിയിച്ചു.
അതിനുശേഷം ‘കഥയല്ലിത് ജീവിതം’ പരിപാടിയില്‍ ഭര്‍ത്താവ്, തന്നെ കാണ്‍മാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കുകയായിരുന്നു. ചാനല്‍ അത് പരസ്യംചെയ്തു. തുടര്‍ന്ന് ചാനലില്‍നിന്ന് വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി പരിപാടിയില്‍ പങ്കെടുക്കാന്‍ വിളിച്ചു.
ഏറെ നിര്‍ബന്ധിച്ചിച്ചപ്പോള്‍ ജൂലൈ 27ന് ഷൂട്ടിങ്ങിന് ചെന്നു. പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയും പെങ്ങളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും തടയാന്‍ ശ്രമിക്കാതെ ചാനല്‍ സംഘം അതെല്ലാം കാമറയില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. അതെല്ലാം ചാനല്‍ സംപ്രേഷണം ചെയ്താല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി പറഞ്ഞു.
‘കഥയല്ലിത് ജീവിതം’ എന്ന ചാനല്‍ പരിപാടിക്കെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വനിത കമീഷനിലും കെല്‍സക്കും ഡി.ജി.പിക്കും ഇതുസംബന്ധിച്ച് രാഹി പരാതി നല്‍കിയിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply