കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തൃശൂര്‍ വരെ നീട്ടണമെന്ന് എംപിയുടെ നിര്‍ദ്ദേശം അട്ടിമറിക്കപ്പെടുന്നു

കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തൃശൂര്‍ വരെ നീട്ടണമെന്ന് എംപിയുടെ നിര്‍ദ്ദേശം അട്ടിമറിക്കപ്പെടുന്നു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ഉറപ്പനുസരിച്ച് 56602 കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 1.7.2013ന് നിലവില്‍ വരുന്ന പുതിയ തീവണ്ടി സമയവിവരപട്ടികയില്‍ തൃശൂര്‍ വരെ നീട്ടണമെന്ന് പി.സി ചാക്കോ എം.പി ദക്ഷിണറെയില്‍വേ ജനറല്‍ മാനേജരോട് ആവശ്യപ്പെട്ടു. ദിവസേന രാവിലെ 5.50ന് തൃശൂരില്‍നിന്നും കണ്ണൂരിലേക്ക് പോകുന്ന പാസഞ്ചര്‍ മടക്കയാത്രയില്‍ ഷൊര്‍ണൂര്‍ വരെ മാത്രമേ ഓടുന്നുള്ളൂ. ഇതുമൂലം സ്ത്രീകളടക്കമുള്ള സ്ഥിരം യാത്രക്കാര്‍ കുറ്റിപ്പുറത്തിറങ്ങി ബസ്സില്‍ യാത്ര തുടരേണ്ട ഗതികേടിലാണ്. പ്രസ്തുത തീവണ്ടി […]

Rush_in_trains_16775f

കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തൃശൂര്‍ വരെ നീട്ടണമെന്ന് എംപിയുടെ നിര്‍ദ്ദേശം അട്ടിമറിക്കപ്പെടുന്നു
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ഉറപ്പനുസരിച്ച് 56602 കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 1.7.2013ന് നിലവില്‍ വരുന്ന പുതിയ തീവണ്ടി സമയവിവരപട്ടികയില്‍ തൃശൂര്‍ വരെ നീട്ടണമെന്ന് പി.സി ചാക്കോ എം.പി ദക്ഷിണറെയില്‍വേ ജനറല്‍ മാനേജരോട് ആവശ്യപ്പെട്ടു.
ദിവസേന രാവിലെ 5.50ന് തൃശൂരില്‍നിന്നും കണ്ണൂരിലേക്ക് പോകുന്ന പാസഞ്ചര്‍ മടക്കയാത്രയില്‍ ഷൊര്‍ണൂര്‍ വരെ മാത്രമേ ഓടുന്നുള്ളൂ. ഇതുമൂലം സ്ത്രീകളടക്കമുള്ള സ്ഥിരം യാത്രക്കാര്‍ കുറ്റിപ്പുറത്തിറങ്ങി ബസ്സില്‍ യാത്ര തുടരേണ്ട ഗതികേടിലാണ്. പ്രസ്തുത തീവണ്ടി തൃശൂര്‍ വരെ നീട്ടണമെന്നത് മലബാറിലേക്കുള്ള യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. തൃശൂരിന്റെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ പിസിചാക്കോ ഈ ആവശ്യം നടപ്പിലാക്കുന്നതിനുവേണ്ടി പരിശ്രമിച്ചുവരികയാണ്. പാത ഇരട്ടിപ്പിക്കല്‍ മുതലായ നിരവധി സാങ്കേതിക തടസ്സങ്ങളാണ് റെയില്‍വേ ഇതിനെതിരായി ഉന്നയിച്ചിരുന്നത്. അവയെല്ലാം പരിഹരിച്ചശേഷം അവസാനമായി ഈ വര്‍ഷം തൃശൂരിലെ നാലാമത്തെ പ്ലാറ്റ്‌ഫോം പൂര്‍ത്തിയാക്കുകയും ബജറ്റില്‍ പുതിയൊരു കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ അനുവദിയ്ക്കുകയും ചെയ്തത് കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തൃശൂരിലേക്ക് നീട്ടുന്നതിനുവേണ്ടി പി.സി. ചാക്കോ റെയില്‍വേ ബോര്‍ഡ്, റെയില്‍വേ മന്ത്രിതലങ്ങളില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നായിരുന്നു. ബജറ്റ് അവതരിപ്പിച്ച് മറുപടി പറയുന്ന അവസരത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും അന്നത്തെ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും ഇതുസംബന്ധിച്ച് ഉറപ്പ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ 1.7.2013ന് നിലവില്‍വരേണ്ട പുതിയ തീവണ്ടി സമയവിവരപട്ടിക തയ്യാറാക്കുന്ന അവസരത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിത താല്‍പര്യ സംരക്ഷണത്തിനുവേണ്ടി മറ്റൊരു തീവണ്ടിയാണ് തൃശൂരിലേക്ക് നീട്ടുവാന്‍ ശ്രമിക്കുന്നതെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പി.സി. ചാക്കോ 56602 കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തന്നെ തൃശൂരിലേക്ക് നീട്ടണമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്രയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി
തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply