കണ്ണൂരിനെപ്പറ്റിത്തന്നെ.

പി ജെ ബേബി കണ്ണൂരില്‍ കൊലയും മറുകൊലയും നടന്നു രണ്ട് ദിവസം കഴിഞ്ഞു. പലകാര്യങ്ങള്‍ക്കും കുറെയെല്ലാം വ്യക്തത വന്നു.അതില്‍ എടുത്തു പറയേണ്ട ചില കാര്യങ്ങള്‍ : 1,ഷുഹൈബ് വധത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളവും കണ്ണൂരിലും വളര്‍ന്നു വന്ന പ്രതിഷേധം അതിശക്തമായിലുന്നു. അതിന്റെ ഫലമായി പരസ്യമായകൊലവിളികള്‍, പ്രകോപനപരമായബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ ക്രമേണ കുറഞ്ഞു വന്നു. അവ കൂടുതല്‍ അംഗീകാരമല്ല, അവമതിപ്പാണ് കൊണ്ടു വരിക എന്ന് മിക്കവര്‍ക്കും മനസ്സിലായിത്തുടങ്ങി.ഇതോടെ വളരെ വേഗം സമാധാനാന്തരീക്ഷവും സ്ഥാപിതമായിത്തുടങ്ങി. 2.ഈ അന്തരീക്ഷം അധികനാള്‍ നീണ്ടുനിന്നാല്‍ ഇനിയൊരു ആസൂത്രിതമായ […]

kkkപി ജെ ബേബി

കണ്ണൂരില്‍ കൊലയും മറുകൊലയും നടന്നു രണ്ട് ദിവസം കഴിഞ്ഞു. പലകാര്യങ്ങള്‍ക്കും കുറെയെല്ലാം വ്യക്തത വന്നു.അതില്‍ എടുത്തു പറയേണ്ട ചില കാര്യങ്ങള്‍ :
1,ഷുഹൈബ് വധത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളവും കണ്ണൂരിലും വളര്‍ന്നു വന്ന പ്രതിഷേധം അതിശക്തമായിലുന്നു. അതിന്റെ ഫലമായി പരസ്യമായകൊലവിളികള്‍, പ്രകോപനപരമായബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ ക്രമേണ കുറഞ്ഞു വന്നു. അവ കൂടുതല്‍ അംഗീകാരമല്ല, അവമതിപ്പാണ് കൊണ്ടു വരിക എന്ന് മിക്കവര്‍ക്കും മനസ്സിലായിത്തുടങ്ങി.ഇതോടെ വളരെ വേഗം സമാധാനാന്തരീക്ഷവും സ്ഥാപിതമായിത്തുടങ്ങി.
2.ഈ അന്തരീക്ഷം അധികനാള്‍ നീണ്ടുനിന്നാല്‍ ഇനിയൊരു ആസൂത്രിതമായ കൊല തുടങ്ങി വക്കുന്ന കക്ഷിക്ക് വമ്പിച്ച ബഹുജനരോഷം നേരിടേണ്ടിവരുമെന്നതുറപ്പായിരുന്നു.അതുകൊണ്ട് കൊലയുടെയും ഭീതിയുടെയും അന്തരീക്ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉടനടി തന്നെ രംഗത്ത് വരേണ്ടത് ആവശ്യമായി.
3.ഇപ്പോള്‍ ഒരു കൊല നടത്താന്‍ ഏറ്റവും പറ്റിയ നിലയിലുള്ളവരും കൊലയുടെയും സംഘട്ടനത്തിന്റെയും അന്തരീക്ഷം പോയാല്‍ ഏറ്റവുംനഷ്ടം വരാനുള്ളതും ആറെസ്സെസിനായിരുന്നു. അവര്‍ രംഗത്ത് വന്നു ‘ആക്ഷന്‍ ‘നടത്തി.
4.മൂന്ന് മാസം മുമ്പ് മികച്ച പൊതുപ്രവര്‍ത്തകനുളള അവാര്‍ഡ് ബിജെപിയുടെ കേരളത്തിലെ നമ്പര്‍ ടു നേതാവായ പികെ കൃഷ്ണദാസില്‍ നിന്ന് ഏറ്റുവാങ്ങിയ ബാബുവിനെ യാതൊരു പ്രകോപനാന്തരീക്ഷവുമില്ലാത്തപ്പോള്‍ കൊലചെയ്ത നടപടി ആറെസ്സെസിന്റെ ‘കേരളത്തില്‍ ഞങ്ങള്‍ ആക്രമിക്കപ്പെടുന്നേ’എന്ന മുറവിളിയെ ദേശീയ തലത്തില്‍ തുറന്നുകാട്ടിയേനെ.
5ഒരു മണിക്കൂറിനകം മറുകൊല വന്നു. കൊല്ലപ്പെട്ടത് ആദ്യസംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ ആറെസ്സെസുകാരന്‍. ആ സംഗതി എത്രമാത്രം ആറെസ്സെസിന് രാഷ്ട്രീയമായി സഹായകമായി എന്നത് ഇപ്പോഴും വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടില്ല.
5.ബഹുജന സമ്മതനായ ഒരു നേതാവ് കൊല്ലപ്പെട്ടതിലുളള വൈകാരിക പ്രതികരണം എന്ന നിലയിലാണ് സിപിഎം നേതാക്കള്‍ രണ്ടാമത്തെ കൊലയെ ന്യായീകരിക്കുന്നത്.അത് ശരിയായ ഇടതുപക്ഷ നിലപാടുമല്ല, വസ്തുതയുമല്ല. തികച്ചും ആയുധസജ്ജരായി നിന്ന ഒരു സംഘമാണ് കൃത്യം നിര്‍വഹിച്ചത്.അവര്‍ക്ക് കൃത്യമായ വിവരമെത്തിക്കലും നിര്‍ദ്ദേശം നല്കലുംനടക്കാതെ കാര്യം നടക്കില്ല.കണ്ണൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒട്ടേറെ രക്തസാക്ഷികളുണ്ട്. അവരുടെ കൊലക്കെല്ലാം മിനിട്ടു വച്ച് ഒരെതിര്‍ പക്ഷക്കാരനെ കൊന്ന ചരിത്രം 1970 വരെ കണ്ണൂരിലില്ല. അങ്ങനെ ചെയ്യാത്തതു കൊണ്ട് പ്രസ്ഥാനം വളരാതിരുന്നിട്ടില്ല.
6, 1968-ല്‍ രാഘവന്‍ സെക്രട്ടറി ആയ ശേഷം ആരംഭിച്ച ‘വാടാപോടാ രാഷ്ട്രീയം’ എന്ന് കുപ്രസിദ്ധമായ നിലപാടാണ് എതിര്‍പക്ഷത്തെ ഏതെങ്കിലുമൊരു സാധാരണ പ്രവര്‍ത്തകനെയോ അനുഭാവിയെയോ കൊന്ന് ഉടനടി പകരം വീട്ടലാണ് വിപ്ലവ രാഷ്ട്രീയംഎന്ന ധാരണ യുണ്ടാക്കിയത്. ഇന്നത്തേതിന്റെ നൂറിലൊന്ന് വിദ്യാഭ്യാസം ജനങ്ങള്‍ക്കില്ലാതിരുന്ന 1950കളില്‍ സ്‌കോര്‍നില ശരിയായോ എന്നത് ഒരു ചര്‍ച്ചയേ ആയിരുന്നില്ല.അന്ന് എകെജിക്ക് കണ്ണൂരില്‍ കിട്ടിയതിന്റെ പകുതി വോട്ടേ അതിപ്രഗത്ഭനായ സികെജിക്ക് കിട്ടിയുളളു. 1970-കള്‍ മുതല്‍ സിപിഎം നടപ്പാക്കിയ ‘രാഘവ രാഷ്ട്രീയം’ മൊത്തം ഇടതുപക്ഷത്തിന്റെയും ജനപിന്തുണ വര്‍ദ്ധിപ്പിച്ചിട്ടില്ല.
ആറെസ്സെസിനെയോ മറ്റ് വലതു പിന്തിരിപ്പന്‍ സംഘടനകളെയോ ചെറുത്തുതോല്പിക്കേണ്ടത് അതിലെ സാധാരണ തൊഴിലാളികളായ പ്രവര്‍ത്തകരെ കൊന്ന് തീര്‍ത്തുകൊണ്ടോ,അതോ നേടിയെടുത്തുകൊണ്ടോ?
കൊന്നു തീര്‍ത്തുകൊണ്ട് എന്ന് ചിലര്‍: പരസ്യമായി ഫേസ്ബുക്കിലും മറ്റും വാദിക്കുകയാണ്.അവരെ ചൂണ്ടിക്കാട്ടി രണ്ടുകൂട്ടരും വ്യത്യാസമില്ല എന്നു സാധാരണക്കാര്‍ വിമര്‍ശിക്കുമ്പോള്‍ ‘സിപിഎം നെയുംആറെസ്സെസിനെയും ഒരേ മട്ടില്‍ക്കാണുന്ന സംഘിവക്താക്കള്‍’ എന്ന മുദ്രയടി വരുന്നു. ചില ബുദ്ധിജീവികള്‍ തന്നെ ഇതിനു മുന്നില്‍ നില്ക്കുന്നു. ചില പൊളിറ്റിക്കല്‍ ഇസ്‌ളാമിസ്റ്റുകള്‍ ആറെസ്സെസിനെ അടിച്ചൊതുക്കിയേ നേരിടാന്‍ പറ്റൂ എന്ന തങ്ങളുടെ രാഷ്ട്രീയവും വളരെ വിദഗ്ദമായിഇതിനിടയിലൂടെ വിറ്റഴിക്കുന്നു. കൊന്നു തീര്‍ക്കല്‍ ഇടതുപക്ഷ രാഷ്ട്രീയമല്ല.അത് ഫാസിസ്റ്റ് രാഷ്ട്രീയമായാണ്. അതിന് ആരു ന്യായീകരണം ചമച്ചാലുംഅതങ്ങനെ തന്നെ.കണ്ണൂരിലെ മറുകൊലക്ക് ന്യായീകരണം ചമക്കുന്നവര്‍ സഹായിക്കുന്നത് ആറെസ്സെസിനെയാണ്. എം വി രാഘവന്‍ കൊണ്ടുവന്ന കായിക രാഷ്ട്രീയത്തിന് എംഎന്‍ വിജയന്‍ പിന്നീട് താത്വിക ന്യായീകരണം ചമച്ചിട്ടുണ്ടാകാം.പക്ഷെ അത് മാര്‍ക്‌സിസമല്ല,ഇടതുപക്ഷവുമല്ല.കൊന്നും ഭീതി വിതച്ചും ഫാസിസം അതിന്റെ പ്രവര്‍ത്തനരീതി പരിപുഷ്ടമാക്കിയ ഇറ്റലിയില്‍ അതിന്റെ സാധാരണ പ്രവര്‍ത്തകരെ കൊന്നു തീര്‍ത്തല്ലല്ലോ അതവസാനിച്ചത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply