കടലോരം അശാന്തമാകുമ്പോള്‍

പരമ്പരാഗതശൈലിയില്‍ നിന്നുമാറി കൂടുതല്‍ ദിവസം പരമ്പരാഗത തൊഴിലാളികള്‍ക്കടക്കം മത്സ്യബന്ധനം നിരോധിക്കുകയും വിദേശ ട്രോളറുകളെ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത നടപടിക്കെതിരെ കടലോരം അശാന്തമാകുകയാണ്. വിലക്ക് ലംഘിച്ച് മുന്നോട്ടുപോകാനാണ് മത്സ്യത്തൊഴിലാളികളുടേയും സംഘടനകളുടേയും തീരുമാനം. സംസ്ഥാനത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം അവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ ബിജെപിയാണ് വെട്ടിലായിരിക്കുന്നത്. ഇന്ത്യന്‍ കടല്‍ അതിര്‍ത്തികള്‍ വിദേശകുത്തകള്‍ക്കായി മലര്‍ക്കെത്തുറന്നു കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്ത മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്ിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പരിധി 12 നോട്ടിക്കല്‍ […]

trollingപരമ്പരാഗതശൈലിയില്‍ നിന്നുമാറി കൂടുതല്‍ ദിവസം പരമ്പരാഗത തൊഴിലാളികള്‍ക്കടക്കം മത്സ്യബന്ധനം നിരോധിക്കുകയും വിദേശ ട്രോളറുകളെ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്ത നടപടിക്കെതിരെ കടലോരം അശാന്തമാകുകയാണ്. വിലക്ക് ലംഘിച്ച് മുന്നോട്ടുപോകാനാണ് മത്സ്യത്തൊഴിലാളികളുടേയും സംഘടനകളുടേയും തീരുമാനം. സംസ്ഥാനത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം അവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ ബിജെപിയാണ് വെട്ടിലായിരിക്കുന്നത്.
ഇന്ത്യന്‍ കടല്‍ അതിര്‍ത്തികള്‍ വിദേശകുത്തകള്‍ക്കായി മലര്‍ക്കെത്തുറന്നു കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്ത മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്ിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം വന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പരിധി 12 നോട്ടിക്കല്‍ മൈല്‍ (22 കിലോ മീറ്റര്‍) ആണ്. ഇതിനപ്പുറം 222 നോട്ടിക്കല്‍ മൈല്‍ (370 കി.മീ.) കേന്ദ്രപരിധിയിലാണ്. കേരളത്തില്‍ വര്‍ഷങ്ങളായി ജൂണ്‍ 15 മുതല്‍ നിലനില്‍ക്കുന്ന 47 ദിവസത്തെ ട്രോളിങ് നിരോധനത്തിനുപകരം സെയ്താറാവു കമീഷന്‍ ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് ജൂണ്‍ ഒന്നുമുതല്‍ 61 ദിവസത്തേക്ക് സമ്പൂര്‍ണ മത്സ്യബന്ധനിരോധം കേന്ദ്രം പ്രഖ്യാപിച്ചത്. ഇതുപ്രകാരം 12 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനത്തിന് നിരോധനമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. വിദേശട്രോളറുകള്‍ക്കാകട്ടെ ഇതൊന്നും ബാധകമല്ലതാും. ഈ  സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ  ഉത്തരവ് അംഗീകരിക്കാതെ ട്രോളിങ് നിരോധനം 47 ദിവസമാക്കിക്കൊണ്ട് കേരളം പുതിയ തീരുമാനം എടുത്തത്.  സംസ്ഥാനത്ത് ട്രോളിങ് നിരോധനം 47 ദിവസമേ ഉള്ളൂവെന്നും അത് ഈ മാസം 15 മുതലാണെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കിയതോടെയാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്കു പോയത്. എന്നാല്‍ പലയിടത്തും കോസ്റ്റ് ഗാര്‍ഡ് അവരെ തിരിച്ചയച്ചു. ഇതു തുടര്‍ന്നാല്‍ അതു കടലോരത്തെ സംഘര്‍ഷരിതമാക്കാനിടയുണ്ട്. ഇനിയും  തടഞ്ഞാല്‍ ഏതുവിധേനയും ചെറുക്കാന്‍തന്നെയാണ് മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും തീരുമാനം. കേരളസര്‍ക്കാരും  നീക്കത്തെ പിന്തണക്കുന്നു. തീര്‍ച്ചയായും കേന്ദ്രവംു കേരളവുമായുള്ള സംഘര്‍ഷത്തിനും ഇത് കാരണമാകും.
കടല്‍ ജൈവവൈവിധ്യത്തില്‍ ഏറെ സമ്പന്നമായ ഇന്ത്യന്‍ തീരത്ത് 2700 ഇനം മത്സ്യങ്ങളാണു കാണപ്പെടുന്നത്. ഇതില്‍ മുപ്പതു ശതമാനവും കേരളതീരത്താണുള്ളതെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അറുനൂറു കിലോമീറ്ററോളം തീരക്കടല്‍ പ്രദേശമുണ്ട് കേരളത്തിന്. സമ്പന്നമായ നമ്മുടെ തീരക്കടല്‍ മത്സ്യസമ്പത്ത് അടുത്തകാലത്തായി വന്‍തോതില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായാണ് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടുമെന്നാണ് വിമര്‍ശനം. മുമ്പു വിദേശകപ്പലുകള്‍ക്കു തീരത്തുനിന്നു നൂറു നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനാനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍, മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ അവര്‍ക്ക് പത്തു നോട്ടിക്കല്‍ മൈല്‍ വരെ കടന്നുവന്ന് മീന്‍ പിടിക്കാമെന്നായി. വിദേശകപ്പലുകളുടെ ലൈസന്‍സ് ഇന്ത്യക്കാരുടെ പേരിലാണെങ്കിലും വിദേശ കുത്തകകളാകും യഥാര്‍ഥ ഉടമസ്ഥര്‍. എഴുന്നൂറിലേറെ വിദേശ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഈ കപ്പലുകളെ നിരീക്ഷിക്കുന്നതിനോ അവരുടെ മത്സ്യബന്ധനരീതികള്‍ നിയന്ത്രിക്കുന്നതിനോ നിലവില്‍ ഫലപ്രദമായ സംവിധാനങ്ങളില്ല.  ഇത്തരം സാഹചര്യത്തില്‍ വന്‍തോതിലുള്ള മത്സ്യസമ്പത്തിന്റെ കൊള്ള തന്നെയാണ് നടക്കുക.  ട്രോളിംഗ് നിരോധനത്തിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടാകുന്നതുപോലുള്ള പ്രതികരണം ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളില്‍ നിന്നുണ്ടാകാത്തതിനു കാരണം  ഉപജീവനത്തിനായി  തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കുറവായതാണ്. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചില്ല എന്നതാണ് ഖേദകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply