കടലിലേക്കുള്ള വികസനം ഞങ്ങളനുവദിക്കില്ല

മാഗ്ലിന്‍ പീറ്റര്‍. കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ ഒരു ചെറിയ വിഹിതം പോലും നേടാത്തവരാണ്‌ കടലിന്റെ മക്കള്‍. അവരുടെ അവകാശമായ കടലും മീനും കവര്‍ന്നെടുക്കുന്ന സമീപനങ്ങള്‍ ശക്തമാകുകയാണ്‌. ഈ സാഹചര്യത്തില്‍ അതിജീവനത്തിനായുള്ള തങ്ങളുടെ പോരാട്ടത്തെ കുറിച്ച്‌ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി മാഗ്ലിന്‍ പീറ്റര്‍. എവിടേയും എപ്പോഴും നാം കേള്‍ക്കുന്നത്‌ വികസനത്തെ കുറിച്ചു മാത്രം. വികസനത്തിനായി വയലും കായലും പുഴകളുമെല്ലാം നശിപ്പിച്ചവരുടെ നോട്ടം ഇനി കടലിലേക്കാണ്‌. പതിനായിരക്കണക്കിനുവരുന്ന മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ്‌ കടല്‍. സമ്പന്നന്റെ വികസനമോഹങ്ങള്‍ക്കായി കടല്‍ വിട്ടുതരാന്‍ ഒരുക്കമല്ല […]

images

മാഗ്ലിന്‍ പീറ്റര്‍.

കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ ഒരു ചെറിയ വിഹിതം പോലും നേടാത്തവരാണ്‌ കടലിന്റെ മക്കള്‍. അവരുടെ അവകാശമായ കടലും മീനും കവര്‍ന്നെടുക്കുന്ന സമീപനങ്ങള്‍ ശക്തമാകുകയാണ്‌. ഈ സാഹചര്യത്തില്‍ അതിജീവനത്തിനായുള്ള തങ്ങളുടെ പോരാട്ടത്തെ കുറിച്ച്‌ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി മാഗ്ലിന്‍ പീറ്റര്‍.

എവിടേയും എപ്പോഴും നാം കേള്‍ക്കുന്നത്‌ വികസനത്തെ കുറിച്ചു മാത്രം. വികസനത്തിനായി വയലും കായലും പുഴകളുമെല്ലാം നശിപ്പിച്ചവരുടെ നോട്ടം ഇനി കടലിലേക്കാണ്‌. പതിനായിരക്കണക്കിനുവരുന്ന മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ്‌ കടല്‍. സമ്പന്നന്റെ വികസനമോഹങ്ങള്‍ക്കായി കടല്‍ വിട്ടുതരാന്‍ ഒരുക്കമല്ല എന്ന്‌ പ്രഖ്യാപിച്ച്‌ കേരളത്തില്‍ മാത്രമല്ല, തീരദേശമുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി പോരാട്ടത്തിലാണ്‌.
നിലനില്‍പ്പിനായുള്ള മത്സ്യത്തൊഴിലാളികളുടെ രോദനത്തിനുനേരെ ചെവിപൊത്തുന്നവരാണ്‌ നമ്മുടെ മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും. പാവപ്പെട്ടവര്‍ക്കൊപ്പമെന്നവകാശപ്പെടുന്ന ഇടതുപക്ഷം പോലും വ്യത്യസ്ഥരല്ല. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ CRZ എടുത്തുകളയുമെന്ന പ്രഖ്യാപനം തന്നെ നോക്കൂ. എത്രയോ വര്‍ഷത്തെ മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിലൂടെയാണ്‌ തീരദേശം സംരക്ഷിക്കാന്‍ ചില നിയമങ്ങളെങ്കിലുമുണ്ടാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്‌. അതുപോലും തകര്‍ക്കുമെന്ന്‌ പ്രഖ്യാപിക്കുന്നവരെ എങ്ങനെ ഞങ്ങള്‍ക്കു പിന്തുണക്കാനാകും? മറ്റുള്ളവരുടെ നിലപാടുകളും വ്യത്യസ്ഥമല്ല. വിവിധപാര്‍ട്ടികളിലായി തീരപ്രദേശങ്ങളില്‍ നിന്ന്‌ മത്സരിക്കുന്നവരുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്‌. അവരോട്‌ ഞങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്‌. അവ നടപ്പാക്കാന്‍ നിലനില്‍ക്കുമെന്ന്‌ പ്രഖ്യാപിക്കുന്നവരെ പിന്തുണക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌. എന്നാല്‍ ഞങ്ങള്‍ നിരാശപ്പെടുകയാണ്‌. നിഷേധവോട്ടുചെയ്യുകയാണ്‌ ഭേദം എന്ന നിലപാടിലാണ്‌ പൊതുവില്‍ മത്സ്യത്തൊഴിലാളികള്‍.
ദേശീയതലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു മന്ത്രാലയം പോലുമില്ല. വനം വകുപ്പിനു കീഴിലാണ്‌ ഫിഷറീസ്‌. അവിടെനിന്ന്‌ തുടങ്ങുന്നു ഞങ്ങളോടുള്ള അവഗണന. ഇന്ന്‌ നമ്മുടെ കടലോരം വിദേശട്രോളറുകള്‍ കയ്യടക്കുകയാണ്‌. അവര്‍ക്കാവശ്യമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്‌തുകൊടുക്കുന്നു. രണ്ടുരൂപക്ക്‌ പെട്രോള്‍ പോലും കൊടുക്കുന്നു. ഇത്തരം നയങ്ങളുടെ തുടര്‍ച്ചയാണ്‌ ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പില്‍ പോലുമെത്തിയത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.
കടലില്‍ നിന്ന്‌ മണല്‍ എടുക്കാനും എന്തിന്‌ കടല്‍തന്നെ നികത്തി വികസന സാമ്രാജ്യം നിര്‍മ്മിക്കാനുമുള്ള പദ്ധതികള്‍ക്ക്‌ സര്‍ക്കാരുകള്‍ രൂപം നല്‍കുന്നതായി ഞങ്ങള്‍ക്കറിയാം. രാജ്യത്തെ 60 ശതമാനം തീരദേശത്തും ഇത്തരം പദ്ധതികള്‍ തയ്യാറാക്കുന്നു. തലമുറകളായി കടലിന്റെ മക്കളായി ജീവിക്കുന്നവരെ നഗരചേരികളിലെത്തക്കാനാണ്‌ ഈ നീക്കം സഹായിക്കുക. പ്രകൃതിവിഭവങ്ങളുടെ അവകാശികള്‍ ആര്‌ എന്ന ചോദ്യമാണ്‌ ഞങ്ങള്‍ ഉയര്‍ത്തുന്നത്‌.
മത്സ്യതൊഴിലാളി മേഖലയിലെ സ്‌ത്രീകളോടുള്ള വിവേചനമാകട്ടെ അതിരൂക്ഷമാണ്‌. തൊഴില്‍ ചെയ്യുമ്പോള്‍ പുരുഷന്മാര്‍ അപകടത്തില്‍ പെടുകയാണെങ്കില്‍ ചെറിയതോതിലുള്ള ആശ്വാസം ലഭിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട.്‌ എന്നാല്‍ സ്‌ത്രീകളുടെ കാര്യത്തില്‍ അത്തരത്തിലുള്ള പദ്ധതികളൊന്നുമില്ല. ഇക്കാര്യവും സ്ഥാനാര്‍ത്ഥികള്‍ക്കുമുന്നില്‍ ഞങ്ങള്‍ ഉന്നയിക്കുന്നു. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ കാര്യമായ പ്രതീക്ഷയൊന്നും ഞങ്ങള്‍ക്കില്ല. അതിനാല്‍തന്നെ സമരപരിപാടികളുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply