ഓര്‍മ്മ വരുന്നത്‌ ബാലകൃഷ്‌ണപിള്ളയുടെ വാക്കുകള്‍

കേരളത്തോടുള്ള അവഗണന അസഹനീയമായപ്പോള്‍ മുമ്പൊരിക്കല്‍ നമ്മുടെ ബാലകൃഷ്‌ണപിള്ള നല്‍കിയ ആഹ്വാനം പലരും ഓര്‍ക്കുന്നുണ്ടാകും. പഞ്ചാബ്‌ മോഡല്‍ സമരം മാത്രമെ മലയാളിക്കിനി മാര്‍ഗ്ഗമുള്ളു എന്നായിരുന്നു അത്‌. അതിന്റെ പേരില്‍ പിള്ള കേട്ട ശകാരങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. മോദി സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ്‌ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നത്‌ പിള്ളയുടെ പഴയ വാചകമാണ്‌. ചരിത്ത്രതിലൊരിക്കലുമില്ലാത്ത രീതിയിലുള്ള അവഗണനയാണ്‌ ബജറ്റില്‍ കേരളത്തിനു ലഭിച്ചിട്ടുള്ളത്‌. കേരളം പൂര്‍ണ്ണമായും ട്രാക്കിനുപുറത്തയിരിക്കുന്നു. ആകെയുള്ളത്‌ ഒരു ബൈന്തൂര്‍ കാസര്‍കോട്‌ പാസഞ്ചര്‍. അതിന്റെ കൂടുതല്‍ ഭാഗങ്ങളും കര്‍ണ്ണാടകയില്‍. മൂകാംബികയിലേക്ക്‌ പോകാന്‍ ഈ […]

ttകേരളത്തോടുള്ള അവഗണന അസഹനീയമായപ്പോള്‍ മുമ്പൊരിക്കല്‍ നമ്മുടെ ബാലകൃഷ്‌ണപിള്ള നല്‍കിയ ആഹ്വാനം പലരും ഓര്‍ക്കുന്നുണ്ടാകും. പഞ്ചാബ്‌ മോഡല്‍ സമരം മാത്രമെ മലയാളിക്കിനി മാര്‍ഗ്ഗമുള്ളു എന്നായിരുന്നു അത്‌. അതിന്റെ പേരില്‍ പിള്ള കേട്ട ശകാരങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല.
മോദി സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ്‌ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നത്‌ പിള്ളയുടെ പഴയ വാചകമാണ്‌. ചരിത്ത്രതിലൊരിക്കലുമില്ലാത്ത രീതിയിലുള്ള അവഗണനയാണ്‌ ബജറ്റില്‍ കേരളത്തിനു ലഭിച്ചിട്ടുള്ളത്‌. കേരളം പൂര്‍ണ്ണമായും ട്രാക്കിനുപുറത്തയിരിക്കുന്നു. ആകെയുള്ളത്‌ ഒരു ബൈന്തൂര്‍ കാസര്‍കോട്‌ പാസഞ്ചര്‍. അതിന്റെ കൂടുതല്‍ ഭാഗങ്ങളും കര്‍ണ്ണാടകയില്‍. മൂകാംബികയിലേക്ക്‌ പോകാന്‍ ഈ വണഅടി സൗകര്യമാകും. പിന്നെ കാഞ്ഞങ്ങാട്‌ പാണത്തൂര്‍ ലൈന്‍ സര്‍വേ. ബജറ്റ്‌ അരിച്ചുപറുക്കിയിട്ടും പിന്നെയൊന്നും കാണാനില്ല.
58 പുതിയ ട്രെയിനുകളാണ്‌ ബജറ്റില്‍ അനുവദിച്ചിട്ടുളളത്‌. 5 ജന്‍സധാരണ്‍ ട്രെയിനുകള്‍, 5 പ്രിമിയം ട്രെയിനുകള്‍. പിന്നെ പതിനൊന്ന്‌ ട്രെയിനുകള്‍ ദീര്‍ഘിപ്പിച്ചു. ആറ്‌ എസി എക്‌സ്‌പ്രസ്‌ ട്രെയിനുകളും 27 എക്‌സ്‌പ്രസ്‌ ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്‌. ഇരുപതോളം പുതിയ ലൈനുകള്‍ക്ക്‌ സര്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ റെയില്‍വേക്ക്‌ ധാരാളം പണമുണ്ടാക്കി കൊടുക്കുകയും ധാരാളം വികസന സാധ്യതകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന കേരളത്തിനു ഒന്നുമില്ലാത്ത അവസ്ഥ. എത്രയോ ആവശ്യങ്ങള്‍ റെയില്‍വേക്കുമുന്നില്‍ കേരളം എത്തിച്ചിരുന്നു. പൂര്‍ണ്ണമായും ഇരട്ടപാത, വൈദ്യുതീകരണം, ഓട്ടോമാറ്റിക്‌ സിഗ്നല്‍, സബരബന്‍-മെമു ട്രെയിനുകള്‍, അടിയന്തിര പ്രാധാന്യമുള്ള ചില വണ്ടികള്‍, ലൈനുകള്‍, മേല്‍പാലങ്ങള്‍ എന്നിങ്ങനെയുള്ള  ആവശ്യങ്ങള്‍ കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല.. പാതകളുടെ നവീകരണത്തിനും ചില മേഖലകളിലെ ഇരട്ടിപ്പിക്കലിനും ചെറിയ തുക അനുവദിച്ചിട്ടുണ്ട്‌. കോച്ച്‌ ഫാക്ടറിക്ക്‌ എന്തോ തുച്ഛം മാറ്റിവെച്ചിട്ടുണ്ട്‌. ഇത്രയും രൂക്ഷമായ അവഗണന ഒരാളും പ്രതീക്ഷിച്ചിരുന്നില്ല. മറുവശത്താകട്ടെ പല വണ്ടികളും സൂപ്പര്‍ ഫാസ്റ്റാക്കി നിലവിലെ യാത്രാ സൗകര്യങ്ങള്‍ പോലും നിഷേധിച്ചിട്ടുണ്ട്‌.
ഒറ്റനോട്ടത്തില്‍ രാഷ്ട്രീയ പരിഗണന വെച്ചാണ്‌ ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്‌ എന്നത്‌ വ്യക്തം. ബിജെപിക്ക്‌ ഏറെ നേട്ടമുണ്ടാക്കിയ യുപിക്കും ഗുജറാത്തിനുമാണ്‌ ഏറെ നേട്ടം. പിന്നെ റെയില്‍ മന്ത്രിയുടെ നാടായ കര്‍ണ്ണാടകക്ക്‌. പിന്നെ നിയമസഭാ തെരഞ്ഞടുപ്പുവരുന്ന മഹാരാഷ്ട്രക്ക്‌. ഇതാണോ ബിജെപിയുടെ ദേശീയോദ്‌ഗ്രഥനം എന്ന ചോദ്യമാണ്‌ സ്വാഭാവികമായും ഉയരുന്നത്‌. ദേശീയ ഐക്യത്തെ കുറിച്ചും രാജ്യത്തിന്റെ അഖണ്ഡതയെ കുറിച്ചും ഘോരഘോരം സംസാരിക്കുന്നവരാണ്‌ തന്നെ ഇത്തരത്തില്‍ ചെയ്യുന്നതെന്നതാണ്‌ ഏറ്റവും വൈരുദ്ധ്യം. ഇതെങ്ങിനെയാണ്‌ ദേശീയ ഐക്യത്തെ പ്രോത്സാഹിപ്പിക്കുക. മാത്രമല്ല ഫെഡറലിസമാണല്ലോ ഇന്ത്യയുടെ അന്തര്‍ധാര. അതിനെ പരിപൂര്‍ണ്ണമായും അട്ടിമറിക്കുന്നു പുതിയ റെയില്‍വേ ബജറ്റ്‌.
താനടക്കം ഒരു ബിജെപി സ്ഥാനാര്‍ത്ഥിയേയും വിജയിപ്പിക്കാത്ത കേരളത്തിന്‌ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കില്ല എന്ന്‌ നേരത്തെ ഒ രാജഗോപാല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സദാനന്ദഗൗഡ പറയുന്നത്‌ മന്ത്രിയെ മാത്രമല്ല, തീവണ്ടിയും ലഭിക്കില്ല എന്ന്‌. നമ്മുടെ വി മുരളീധരന്‍, സുരേന്ദ്രന്‍ പ്രഭൃതികള്‍ക്ക്‌ എന്താണാവോ പറയാനുള്ളത്‌? ഒപ്പം പിള്ളക്കും. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply