ഓര്‍മ്മശക്തി കുറയുന്നു, മറവി കൂടുന്നു

കെ ഇ എന്‍ ഫാസിസത്തിന്റെ വളര്‍ച്ചക്ക് ഏറ്റവും അനുകൂലമായ സാഹചര്യം അതാണ്. ജനങ്ങളുടെ ഓര്‍മ്മശക്തി കുറയുക, മറവി കൂടുക. അതാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ഡിസംബര്‍ ആറും നാം മറക്കുന്നത് അങ്ങനെതന്നെ. 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ സ്രോതസ്സായിരുന്നു അയോദ്ധ്യ. ഹിന്ദു – മുസ്ലിം ഐക്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും ഏറ്റവും വലിയ മാതൃകയായിരുന്നു അത്. ഒരുപക്ഷെ ഹിന്ദു – മുസ്ലിം ഐക്യമില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാന്ധി പറഞ്ഞതുപോലും അയോദ്ധ്യയെ മാതൃകയാക്കിയിട്ടായിരിക്കാം. ഈ […]

downloadകെ ഇ എന്‍

ഫാസിസത്തിന്റെ വളര്‍ച്ചക്ക് ഏറ്റവും അനുകൂലമായ സാഹചര്യം അതാണ്. ജനങ്ങളുടെ ഓര്‍മ്മശക്തി കുറയുക, മറവി കൂടുക. അതാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ഡിസംബര്‍ ആറും നാം മറക്കുന്നത് അങ്ങനെതന്നെ.
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ സ്രോതസ്സായിരുന്നു അയോദ്ധ്യ. ഹിന്ദു – മുസ്ലിം ഐക്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും ഏറ്റവും വലിയ മാതൃകയായിരുന്നു അത്. ഒരുപക്ഷെ ഹിന്ദു – മുസ്ലിം ഐക്യമില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാന്ധി പറഞ്ഞതുപോലും അയോദ്ധ്യയെ മാതൃകയാക്കിയിട്ടായിരിക്കാം. ഈ ഐക്യം തങ്ങള്‍ക്കെങ്ങനെ ഭീഷണിയാകുമെന്ന് ബ്രിട്ടനും അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ അത്തരമൊരു ഐക്യത്തെ തകര്‍ക്കാനും ബ്രിട്ടീഷ് ഭരണകൂടം ശ്രമമാരംഭിച്ചു. പരസ്പര സാഹോദര്യത്തിനായി നിലകൊണ്ട അയോദ്ധയിലെ ഹൈന്ദവ – മുസ്ലിം ആത്മീയാചാര്യന്മാരെ ഭരണകൂടം തൂക്കിലേറ്റിയ സംഭവമുണ്ടായത് അങ്ങനെയാണ്. രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കപ്രശ്‌നം ആദ്യമായി ഉയര്‍ത്തികൊണ്ടുവന്നത് ബ്രിട്ടനായിരുന്നല്ലോ. അതിന്റെ ഉദ്ദേശം ഇന്ത്യയുടെ ഐക്യത്തേയും സ്വാതന്ത്ര്യസമരത്തേയും തകര്‍ക്കലായിരുന്നു. എന്നാല്‍ അവര്‍ക്കതിനായില്ല. എത്ര ശ്രമിച്ചിട്ടും അയോദ്ധ്യയെ വിഷയമാക്കി ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് ചരിത്രം. അത് സാധിച്ചത് സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കായിരുന്നു എന്നതാണ് വൈരുദ്ധ്യം.
1950കള്‍ മുതലെ ഫാസസിസ്റ്റുകള്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ച രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം 1992ല്‍ പള്ളി തകര്‍ക്കുന്നതില്‍ എത്തിക്കാന്‍ ഫാസിസ്റ്റുകള്‍ക്കു കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. സത്യത്തില്‍ പള്ളിയല്ല, ബ്രിട്ടീഷുകാര്‍ക്ക് തകര്‍ക്കാന്‍ കഴിയാതിരുന്ന മതേതരത്വമാണ് തകര്‍ക്കപ്പെട്ടത്. അതിനേക്കാള്‍ വേദനാജനകമായ സംഭവങ്ങളാണ് പിന്നീടും അരങ്ങേറിയത  തകര്‍ക്കപ്പെട്ട ആരാധനാലയം പുതുക്കി പണിയുമെന്ന് പ്രധാനമന്ത്രി നരസിംഹറാവു പിറ്റേന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ എല്‍ കെ അദ്വാനി ക്ഷമയും ചോദിച്ചിരുന്നു. എന്നാല്‍ സംഭവിച്ചതെന്താണ്? പള്ളി പുനര്‍നിര്‍മ്മിക്കപ്പെട്ടില്ല. മുസ്ലിം ജനവിഭാഗങ്ങള്‍ക്കും ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ മുറിവുണങ്ങിയില്ല. മറുവശത്ത് ഫാസിസ്റ്റുകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. രാജ്യത്തെ ന്യൂനനപക്ഷങ്ങള്‍ക്കുനേരെ നിരവധി കടന്നാക്രമങ്ങള്‍ നടന്നു. ആ ചോരയിലൂടെ ഉയര്‍ന്നുവന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ തയ്യാറാകുന്നു. സജനങ്ങളുടെ ഓര്‍മ്മശക്തി കുറയുന്നു. മറവി കൂടുന്നു. അതിന്റെ പ്രതീകമായി ബാബറി മസ്ജിദ് മാറിയിരിക്കുന്നു. നമ്മുടെ പൊതുമണ്ഡലങ്ങല്‍ ഫാസിസ്റ്റുകളുടെ വിജയാഹ്ലാദത്താല്‍ മുഖരിതമാകുന്നു. മതനിരപേക്ഷത അരികുകളിലേക്ക മാറുന്നു. അവശേഷിക്കുന്നത് ദുര്‍ബ്ബലമായ ചില ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. അത്തരമൊരു ഓര്‍മ്മക്കുറിപ്പാണ് ഡിസംബര്‍ 6.
ഈ ആരവങ്ങള്‍ക്കിടിയല്‍ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ നിര്‍വ്വഹിക്കുന്ന രാഷ്ട്രീയ ദൗത്യങ്ങളും മറക്കാനാകില്ല. ഇന്ത്യയിലെ കീഴാള ഉണര്‍വ്വിനെ തകര്‍ക്കുകയും ആഗോളവല്‍ക്കരണത്തിന് പരവതാനി വിരിക്കലുമാണത്. സഹസ്രാബ്ദങ്ങളായി പീഡനങ്ങളുടെ ചരിത്രം മാത്രമുള്ള കീഴാള വിഭാഗങ്ങള്‍ മണ്ഡല്‍ കമ്മീഷനിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും അധികാരത്തിന്റെ കോട്ടക്കൊത്തളങ്ങളിലേക്കും ഇരച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണല്ലോ സവര്‍ണ്ണപ്രത്യയശാസ്ത്രവുമായി ഫാസിസ്റ്റുകള്‍ രംഗത്തെത്തിയത്. പള്ളി തകര്‍്കകാന്‍ അംബ്ദ്കറുടെ ജന്മദിനമായ ഡിസംബര്‍ ആറുതന്നെ തിരഞ്ഞെടുത്തതിന്റെ ലക്ഷ്യം വ്യക്തമാണല്ലോ. ഡിസംബര്‍ ആറ് കീഴാളന്റെ ഉണര്‍വ്വിന്റെ ദിനം എന്നതിനേക്കാള്‍ ഫാസസിസ്റ്റുകളുടെ വിജയദിനമാക്കി മാറ്റുകയായിരുന്നു അവര്‍. മണ്ഡല്‍ തുറന്നുവിട്ട കീഴാളപോരാട്ടങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഫാസിസ്റ്റുകള്‍ക്കായിട്ടില്ല. ആ പോരാട്ടങ്ങള്‍ തുടരുകതന്നെ ചെയ്യും. അതുപോലെ തന്നെയാണ് ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന അടിമാവസ്ഥക്കെതിരായ ഉണര്‍വ്വിനെ തകര്‍ത്ത് വര്‍ഗ്ഗീയതയെ മുഖ്യ അജണ്ടയാക്കുന്ന തന്ത്രവും. ലോകസഭാ തിരഞ്ഞെടുപ്പ ആസന്നമാകുന്നതോടെ ഈ പ്രവണതകള്‍ ശക്തിപ്പെടും. അതിനാല്‍തന്നെ ജനാധിപത്യവാദികളുടേയും മതേതതരവാദികളുടേയും ഉത്തരവാദിത്തം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply