ഒളിപ്പോരും ‘ഒളിപ്പോ’രും

ഡോ.സി.എസ്.വെങ്കിടേശ്വരന്‍ എ വി ശശിധരന്റെ ഒളിപ്പോര് എന്ന സിനിമയ്ക്ക് തിയ്യറ്ററുകളില്‍ ലഭിച്ച ‘സ്വീകരണ’വും അതിനെക്കുറിച്ചു പലയിടത്തും വന്ന പ്രതികരണങ്ങളുമാണ് ഈ കുറിപ്പിനാധാരം. തീര്‍ച്ചയായും ഏതു സിനിമയെയും കുറിച്ച് കാണികള്‍ക്ക് അവരവര്‍ക്കിഷ്ടമുള്ളതുപോലെ വിമര്‍ശിക്കാനും വിലയിരുത്തുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്; അതുപോലെ തന്നെയാണ് നിരൂപകരുടെ കാര്യവും. എന്നാല്‍ ഇത്തരം തല്‍ക്ഷണവിലയിരുത്തലുകളിലും പ്രതികരണങ്ങളിലും വ്യക്തമായി തെളിഞ്ഞുവരുന്ന ചില പ്രവണതകളും ഏകകണ്ഠമായി അംഗീകരിക്കപ്പെടുന്ന ചില ധാരണകളും നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ചില സമവായങ്ങളേയും സാമാന്യ ബോധ്യങ്ങളെയും കൂടി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒളിപ്പോര് എന്ന […]

x
ഡോ.സി.എസ്.വെങ്കിടേശ്വരന്‍

എ വി ശശിധരന്റെ ഒളിപ്പോര് എന്ന സിനിമയ്ക്ക് തിയ്യറ്ററുകളില്‍ ലഭിച്ച ‘സ്വീകരണ’വും അതിനെക്കുറിച്ചു പലയിടത്തും വന്ന പ്രതികരണങ്ങളുമാണ് ഈ കുറിപ്പിനാധാരം. തീര്‍ച്ചയായും ഏതു സിനിമയെയും കുറിച്ച് കാണികള്‍ക്ക് അവരവര്‍ക്കിഷ്ടമുള്ളതുപോലെ വിമര്‍ശിക്കാനും വിലയിരുത്തുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്; അതുപോലെ തന്നെയാണ് നിരൂപകരുടെ കാര്യവും. എന്നാല്‍ ഇത്തരം തല്‍ക്ഷണവിലയിരുത്തലുകളിലും പ്രതികരണങ്ങളിലും വ്യക്തമായി തെളിഞ്ഞുവരുന്ന ചില പ്രവണതകളും ഏകകണ്ഠമായി അംഗീകരിക്കപ്പെടുന്ന ചില ധാരണകളും നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ചില സമവായങ്ങളേയും സാമാന്യ ബോധ്യങ്ങളെയും കൂടി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒളിപ്പോര് എന്ന ഒരൊറ്റ സിനിമയുടെ മാത്രം സംബന്ധിക്കുന്ന പ്രശ്‌നമല്ല, മറിച്ച് നമ്മുടെ സമൂഹത്തില്‍ അനുദിനം പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന നിര്‍ണ്ണായകമായ പലതിനേയും കുറിച്ചുണ്ടായിവരുന്ന പേടിപ്പെടുത്തുന്ന അഭിപ്രായ ഐക്യത്തെക്കുറിച്ചു കൂടിയാണ്.
.ഇന്ന് സിനിമയെക്കുറിച്ചു നിലനില്‍ക്കുന്ന ഏറ്റവും ശക്തവും തര്‍ക്കാതീതവും ആയ സമവായം ‘വിനോദമൂല്യ’ത്തെക്കുറിച്ചുള്ളതാണ്. എന്റര്‍ടെയിന്മെന്റ് എന്നത് ഇന്ന് ഒരു കേവലമൂല്യമായി എല്ലാവരും അംഗീകരിച്ചിരിക്കുന്നു. സിനിമ എന്നാല്‍ കാണികളെ രസിപ്പിക്കാനുള്ളതാണെന്നു മാത്രമല്ല അതിനു മാത്രമുള്ളതാണ് എന്നതാണ് ഇന്ന് നമ്മള്‍ സംശയലേശമന്യെ പിന്തുടരുന്ന നിയമം. അതിനെ ലംഘിക്കുന്ന എന്തും തള്ളിക്കളയേണ്ടതാണ് എന്നത് അപ്പോള്‍ തികച്ചും ന്യായമായ കാര്യമായിത്തീരുന്നു. നമുക്കിഷ്ടപ്പെട്ട രീതിയില്‍ (അതായത് വ്യവസ്ഥാപിതമായ) നമ്മെ രസിപ്പിച്ചില്ലെങ്കില്‍/രസിപ്പിച്ചുകൊണ്ടേയിരുന്നില്ലെങ്കില്‍, കഥ പറഞ്ഞുകൊണ്ടേയിരുന്നില്ലെങ്കില്‍ അതിനെ കല്ലെറിയുക എന്നതാണ് ഈ യുക്തിയുടെ രീതി. ഇതിലും കലാവിരുദ്ധവും അതുകൊണ്ടു തന്നെ വിമോചനവിരുദ്ധവുമായ ഒരു സമീപനം സാധ്യമല്ല..
ഏതു കലയേയും പോലെ സിനിമയും പലരീതിയിലും ജനുസ്സുകളിലും രൂപഭാവങ്ങളിലും ഉണ്ടാകാം എന്ന ചിന്തയെപ്പോലും ഈ യുക്തി തള്ളിക്കളയുന്നു. ‘രസിപ്പിക്കൂ അല്ലെങ്കില്‍ തുലയൂ’ എന്നതാണ് ഇന്ന് നമ്മുടെ മുദ്രാവാക്യം. ഇത്തരമൊരു നിലപാട് കലയെ സംബന്ധിച്ചിടത്തോളം അസംബന്ധമാണെന്ന് എടുത്തുപറയേണ്ടതില്ല. നിലനില്‍ക്കുന്നതും ‘സ്വാഭാവിക’മെന്നോ സനാതനമെന്നോ സഹജമെന്നോ നമ്മള്‍ കരുതുന്ന പല സംഗതികളേയും തകിടം മറിക്കുകയോ അവയെ മറ്റൊരു വെളിച്ചത്തിലും വെളിവിലും കാണാനുമാണ് കല നമ്മെ പ്രേരിപ്പിക്കുന്നത്. അല്ലാതെ നിലനില്‍ക്കുന്ന സദാചാരപരവും ലാവണ്യപരവും ആയ ധാരണകളേയും വിനോദപ്രതീക്ഷകളേയും കാണല്‍ രീതികളേയും രുചിശീലങ്ങളേയും ഒരു പരിക്കും കൂടാതെ സംരക്ഷിക്കുകയും പിന്‍പറ്റുകയും ആഘോഷിക്കുകയും അല്ല. അങ്ങിനെ കരുതുന്നത്, ഇന്ന് സാര്‍വ്വലൌകികത നേടിക്കൊണ്ടിരിക്കുന്ന വിപണിയുക്തിയുടെ മറ്റൊരു പതിപ്പ മാത്രമാണ്: അന്നന്ന് വില്‍ക്കപ്പെടുന്നതും വിജയിക്കുന്നതും ത്രസിപ്പിക്കുന്നതുമാണ് ശരി ഒരേയൊരു ശരി എന്ന നില. കല എക്കാലത്തും ഇത്തരം ഗതാനുഗതികവും ചിട്ടപ്പെടുത്തപ്പെട്ടതുമായ കാഴ്ച്ചകളെയും ശീലങ്ങളേയും ശാഠ്യങ്ങളേയും തോല്‍പ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
അത്തരം വഴിവിട്ട അപഥസഞ്ചാരങ്ങളാണ് കലയെ മാനുഷികമാക്കുന്നതും നമ്മള്‍ സ്വാഭാവികവും ശാശ്വതവും എന്നു കരുതുന്ന പല കാര്യങ്ങളേയും തിരിച്ചറിയാനും കാണാനും നമ്മെ പ്രേരിപ്പിക്കുന്നതും. അത്തരം വിമോചനാത്മകമായ കല സാധ്യമാകണെമെങ്കില്‍ വ്യത്യസ്തതയ്ക്ക് നിലനില്‍ക്കാനും സംവദിക്കാനും ഇടങ്ങള്‍ വേണ്ടതുണ്ട്: തിയ്യറ്റര്‍ പോലുള്ള പൊതുഇടങ്ങളും പ്രേക്ഷകരുടെ മന:സ്ഥിതി പോലുള്ള സ്വകാര്യ ഇടങ്ങളും അതിനെക്കുറിച്ചെല്ലാം സ്വതന്ത്രവും തുറന്നതുമായ രീതിയില്‍ ചര്‍ച്ച ചെയ്യാനും തര്‍ക്കിക്കാനും മാധ്യമമണ്ഡലങ്ങളില്‍ അതിന് വ്യവഹാരഇടം കൂടി വേണം, എങ്കിലേ നമുക്ക് സംവാദാത്മകമായ ഒരു സംസ്‌ക്കാരം കരുപ്പിടിപ്പിക്കാനാകൂ. അങ്ങിനെ വന്നാല്‍ മാത്രമേ ആള്‍ക്കൂട്ടസംസ്‌ക്കാരത്തിനു വിരുദ്ധമായ (അതായത് വിപണിയുക്തിക്ക് വിരുദ്ധമായ ) നിലപാടുകള്‍ ഇവിടെ പ്രകാശിപ്പിക്കപ്പെടുകയുമുള്ളൂ.
അത്തരം സംവാദാത്മകവും തുറന്നതും വ്യത്യസ്തവുമായ കലാരചനകള്‍ ഉണ്ടാവണമെങ്കില്‍ അവയെ എല്ലാം അന്ധമായി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുക എന്നല്ല അര്‍ഥം മറിച്ച്, കലയെ ഗൌരവമായി കാണുന്നവര്‍ അവയുമായി ഒരു സംഭാഷണത്തിലേര്‍പ്പെടേണ്ടതുണ്ട്. തര്‍ക്കിക്കേണ്ടതുണ്ട്, ലാവണ്യപരവും സാങ്കേതികവും ആയ ആയുധങ്ങളുപയോഗിച്ച് അവയെ ആക്രമിക്കേണ്ടതുണ്ട്.. അതിനു പകരം അവയെ പടിയടച്ച് പുറത്താക്കുകയല്ല വേണ്ടത്.. അത് നമ്മുടെയിടയില്‍ അതിവേഗം പടരുന്ന അസഹിഷ്ണുതയുടെ ലക്ഷണമാണ്.. അത്തരം ആള്‍ക്കൂട്ടപ്രതികരണങ്ങള്‍ക്കപ്പുറം നമ്മുടെ സാമാന്യബുദ്ധി സഞ്ചരിക്കേണ്ടിയിരിക്കുന്നു.. എങ്കില്‍ മാത്രമേ നമ്മുടെ സമൂഹം വിദേശത്തില്‍ നിന്നു വരുന്ന പരീക്ഷണങ്ങള്‍ക്ക് മാത്രം ക്ഷമയും ശ്രദ്ധയും ആദരവും നല്‍കുന്ന ഒന്നായി മാറാതിരിക്കുകയുള്ളൂ. വിദേശത്തുനിന്നും ഇവിടെയെത്തി നമ്മെ ചലച്ചിത്രമേളകളില്‍ അമ്പരപ്പിക്കുന്ന പല ചിത്രങ്ങളും ഒരു ഹിമശൈലത്തിന്റെ മുകളറ്റം മാത്രമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം: അനവധി തിക്തപരാജയങ്ങളുടേയും കഠിനപരിശ്രമങ്ങളുടേയും വിഫലപരീക്ഷണങ്ങളുടേയും കദനകഥകള്‍ ആ ചെറിയ, തിളങ്ങുന്ന മുകളറ്റത്തിനു താഴെ…….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഒളിപ്പോരും ‘ഒളിപ്പോ’രും

  1. ‘Olippor’cinema rasippikkunnilla ennu mathramallla, oru chukkum punnakkum nalkunnumilla… gpokrishnante sa sha sa kavitha vayichappol thonniya bahumanam cinema kandappol theernnupoyi.. ellam kazhinj koodankulavum kathikudavum kaanichal cinema nallathanennu parayan pattilla… ippozhum vargeeyatha ennal babari masjid aanenna dharana maattenda kaalam kazhinju… oru blog ezhuthukarante(angane polum parayan pattilla) oru mangatholiyum athililla.. avante frestrations kaanaan 70 rupa mudakkiya thettu pattippoyi… raman enna thozhilaliyude vaayilekk neroodayude vaakkukal thuikkithiruki vaykkaruth.. onnumillenkil sreenarayanaguruvinte nadakam athemattil kaanichal mathiyayirunnu.. athil drama director parayunna dialoge mathrame parayanullu, “anubhavich cheyyanam, yanthrikamakaruth”

  2. സജിമോൻ 70 രൂപ നഷ്ടപ്പെട്ട മറ്റൊരു ഹതഭാഗ്യന്റെ ഐക്യദാർഡ്യം. ഡോ. സി.എസ്.വെങ്കിടേശ്വരൻ ഏതയാലും ആ സിനിമ കണ്ടില്ലെന്ന് മനസ്സിലായി.

Leave a Reply