ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ അഥവാ വ്യത്യസ്ഥമായ ഒരു രാഷ്ട്രീയഗ്രന്ഥം

വ്യത്യസ്ഥമായ ഒരു രാഷ്ട്രീയഗ്രന്ഥം – അതാണ് വിന്‍സന്റ് പുത്തൂര്‍ രചിച്ച ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ എന്ന പുസ്തകം. മുഖ്യധാരയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ വ്യക്തികളേയും സംഭവങ്ങളേയുമാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ഒപ്പം കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റിനും ബിജെപിക്കുമിടയില്‍ ഏറെക്കുറെ കുറ്റിയറ്റുപോയ സോഷ്യലിസ്റ്റ് ചിന്തകളിലേക്കുള്ള ഒരു പിന്‍മടക്കവുമാണ് 90 പേജ് മാത്രമുള്ള ഈ പുസ്തകം. ജനാധിപത്യം വീണ്ടും അപകടത്തിലാവുമ്പോള്‍ ഞാന്‍ വീണ്ടും ബോബുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്സിനെ കുറിച്ചാണ് പുസ്തകത്തിലെ ആദ്യലേഖനം. തലക്കെട്ട് സെമിനാരിയില്‍ നിന്നൊരു വിപ്ലവകാരിയെന്ന്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ […]

Untitled-1 copy

വ്യത്യസ്ഥമായ ഒരു രാഷ്ട്രീയഗ്രന്ഥം – അതാണ് വിന്‍സന്റ് പുത്തൂര്‍ രചിച്ച ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ എന്ന പുസ്തകം. മുഖ്യധാരയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ വ്യക്തികളേയും സംഭവങ്ങളേയുമാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ഒപ്പം കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റിനും ബിജെപിക്കുമിടയില്‍ ഏറെക്കുറെ കുറ്റിയറ്റുപോയ സോഷ്യലിസ്റ്റ് ചിന്തകളിലേക്കുള്ള ഒരു പിന്‍മടക്കവുമാണ് 90 പേജ് മാത്രമുള്ള ഈ പുസ്തകം.
ജനാധിപത്യം വീണ്ടും അപകടത്തിലാവുമ്പോള്‍ ഞാന്‍ വീണ്ടും ബോബുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്സിനെ കുറിച്ചാണ് പുസ്തകത്തിലെ ആദ്യലേഖനം. തലക്കെട്ട് സെമിനാരിയില്‍ നിന്നൊരു വിപ്ലവകാരിയെന്ന്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തികച്ചും വ്യത്യസ്ഥനായിരുന്ന ഈ വിപ്ലവകാരി അടിയന്തരാവസ്ഥക്കെതിരെ നയിച്ച ധീരപോരാട്ടവും സഞ്ജയ് ഗാന്ധി അദ്ദേഹത്തെ വധിക്കാന്‍ നിര്‍ദ്ദേശിച്ചതുമൊക്കെ ലേഖനത്തില്‍ വിവരിക്കുന്നു. അടുത്തയിടെ അന്തരിച്ച നമ്പാടന്‍മാഷുടെ ജീവിത്തതിലെ രസകരമായ അനുഭവങ്ങളാണ് നമ്പാടന്‍ മാഷും സഞ്ചരിക്കുന്ന വിശ്വാസിയും എന്ന ലേഖനം. രാഷ്ടീയകളരിയിലെ അങ്കചേകവരായിരുന്ന പി ആര്‍ കുറുപ്പ്, കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ എവിടെയായലും ഓടിയെത്തി സമരം നയി്ചചിരുന്ന ബി വെല്ലിംഗ്ടണ്‍, വ്യത്യസ്ഥനായി പുരാഹിതനംു പോരാളിയുമായിരുന്ന ഫാദര്‍ വടക്കന്‍, സോഷ്യലിസ്റ്റുകള്‍ മറന്നുപോയ ബി സി വര്‍ഗ്ഗീസ് തുടങ്ങിയവരെ കുറിച്ചാണ് പിന്നീടുള്ള കുറിപ്പുകള്‍. കെ കരുണാകരന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തെ കുറിച്ചും കരുണാകരനോടൊപ്പം ചാരമായി പോയ ചരിത്ര സത്യങ്ങളെ കുറിച്ചുമുള്ള കുറിപ്പുകളും ഇതിലുണ്ട്. 1114ലെ ജാഥ നയിച്ച അക്കാമ്മ ചെറിയാന്‍, ഓര്‍ക്കാന്‍ മറന്നുപോയ എ വി ആര്യന്‍, ഗോവ കച്ച് സമരങ്ങള്‍ നയിച്ച ശിവരാമഭാരതി, ജനകീയ പ്രതിരോധരംഗത്തെ സോഷ്യലിസ്റ്റ് കെ പി മുഹമ്മദ് തുടങ്ങിയ ലേഖനങ്ങളും മലയാളി പൊതുവില്‍ ഓര്‍ക്കാത്ത നേതാക്കളെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്.
ആഗസ്റ്റ് വിപ്ലവത്തിന്റെ കുതിപ്പും കിതപ്പും, വീണ്ടുമൊരു ഉപ്പു സത്യാഗ്രഹം, മാര്‍ക്‌സില്‍ നിന്ന് ഗാന്ധിയിലേക്ക്, സോഷ്യലിസ്റ്റുകളുടെ വര്‍ത്തമാനം തുടങ്ങിയ ലേഖനങ്ങള്‍ ലേഖകന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു കാരണമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഇന്ദിരാഗാന്ധിക്കനുകൂലമായ വിധിയെ വിന്‍സന്റ് രൂക്ഷമായി വിമര്‍ശിക്കുന്നു. ഇന്ത്യയില്‍ ആദ്യത്തെ ഭൂപരിഷ്‌കരണബില്‍ കൊണ്ടുവന്നത് പട്ടം താണുപിള്ളയായിരുന്നെന്ന് സമര്‍ത്ഥിക്കുന്ന വിന്‍സന്റിന്റെ കുറിപ്പ് ചരിത്ര – രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ടതാണ്. വിമോചനസമരകാലത്ത് ഗോപാലന്‍ ചേറ്റുപുഴ അവതരിപ്പിച്ച ഈ സമരം മോചനത്തിനാണ്, ഞങ്ങള്‍ വരുന്നു എന്നീ നാടകങ്ങലെ കുറിച്ചുള്ള കുറിപ്പ് രാഷ്ട്രീയ – നാടക വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും.

ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍
വിന്‍സന്റ് പുത്തൂര്‍
സൗഹൃദം കള്‍ച്ചറല്‍ സൊസൈറ്റി
ഒളരിക്കര
തൃശൂര്‍
ഫോണ്‍ – 9349599302

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply