ഒരു വിപ്ലവ ലേഖനത്തിന്റെ ദയനീയ അന്ത്യം

നിശാന്ത് നാഷണല്‍ ഹൈവേ അതോറിറ്റി കീഴാറ്റൂര്‍ വയലിലൂടെ തന്നെയുള്ള ബൈപ്പാസ് അലൈന്‍മെന്റിന്റെ 3D നോട്ടിഫിക്കേഷന്‍ ഇറക്കി എന്നറിഞ്ഞ ഉടന്‍ ദേശാഭിമാനിയില്‍ ലേഖനം റഡിയായി, പേര് – ‘കീഴാറ്റൂര്‍ സമരത്തിന് ദയനീയ അന്ത്യം’. അലൈന്‍മെന്റ് നിശ്ചയിക്കുന്നത് തങ്ങളല്ല , വയലിലൂടെ തന്നെ ബൈപ്പാസ് വരണമെന്ന് തങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല.. എന്നെല്ലാം പറഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ അനൗദ്യോഗിക വക്താക്കളും CPM കാരും ദേശാഭിമാനിയും ‘സമരത്തിന്റെ പരാജയം’ ആഘോഷമാക്കി .. ഏറെക്കാലമായി ഏറ്റെടുത്ത ഒരു സമരവും വിജയത്തിലെത്തിക്കാനാകാത്ത പാര്‍ടിക്കാര്‍ക്ക് ഇപ്പോള്‍ സമരങ്ങളുടെ […]

kkkനിശാന്ത്

നാഷണല്‍ ഹൈവേ അതോറിറ്റി കീഴാറ്റൂര്‍ വയലിലൂടെ തന്നെയുള്ള ബൈപ്പാസ് അലൈന്‍മെന്റിന്റെ 3D നോട്ടിഫിക്കേഷന്‍ ഇറക്കി എന്നറിഞ്ഞ ഉടന്‍ ദേശാഭിമാനിയില്‍ ലേഖനം റഡിയായി, പേര് – ‘കീഴാറ്റൂര്‍ സമരത്തിന് ദയനീയ അന്ത്യം’. അലൈന്‍മെന്റ് നിശ്ചയിക്കുന്നത് തങ്ങളല്ല , വയലിലൂടെ തന്നെ ബൈപ്പാസ് വരണമെന്ന് തങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല.. എന്നെല്ലാം പറഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ അനൗദ്യോഗിക വക്താക്കളും CPM കാരും ദേശാഭിമാനിയും ‘സമരത്തിന്റെ പരാജയം’ ആഘോഷമാക്കി .. ഏറെക്കാലമായി ഏറ്റെടുത്ത ഒരു സമരവും വിജയത്തിലെത്തിക്കാനാകാത്ത പാര്‍ടിക്കാര്‍ക്ക് ഇപ്പോള്‍ സമരങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിലാണ് താല്‍പര്യം.. വയലിലൂടെ തന്നെ വരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാത്ത പാര്‍ടിക്ക് വയലിലൂടെ തന്നെ വരുന്നു എന്നറിഞ്ഞപ്പോള്‍ ഇത്രയും ആഹ്ലാദമുണ്ടായതിന്റെ കാരണം ദുരൂഹം…. ലേഖകനായ സഖാവ് കെ.ടി.ശശിയുടെ വാദഗതികള്‍ പലതും അര്‍ദ്ധ സത്യമോ അസത്യമോ ആണ്.
അനാവശ്യ കിംവദന്തികളും നുണ പ്രചാരണങ്ങളും വിശ്വസിച്ചാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത് എന്നാണ് ലേഖകന്‍ പറയുന്നത്. കീഴാറ്റൂര്‍ വയല്‍ ഏറെക്കുറേ പൂര്‍ണമായും മണ്ണിട്ടു നികത്തപ്പെടും എന്നത് കിംവദന്തിയല്ല ,യാഥാര്‍ത്ഥ്യമാണ്. ശരാശരി 60 മീറ്റര്‍ വീതിയുള്ള വയല്‍ 45 മീറ്റര്‍ വീതിയില്‍ മണ്ണിട്ടുയര്‍ത്തുമ്പോള്‍ വയല്‍ പൂര്‍ണമായും ഇല്ലാതാകും എന്നറിയാന്‍ സാമാന്യബുദ്ധി മാത്രം മതിയാകും. തോട് മണ്ണിനടിയിലാകും എന്നതും കിംവദന്തിയല്ല , നിലവില്‍ അളന്ന് കല്ലിട്ടത് പ്രകാരം നിരവധി ഇടങ്ങളില്‍ അലൈന്‍മെന്റ് തോടിനു മുകളിലൂടെ തന്നെയാണുള്ളത്.
ബൈപാസ് നാടിനെ രണ്ടായി മുറിക്കും എന്നത് ഒരു ജ്യോമെട്രിക്കല്‍ യാഥാര്‍ത്ഥ്യം മാത്രമല്ല അത് ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം കൂടിയാണ്… കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അലൈന്‍മെന്റില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പറഞ്ഞ സ്ഥലം MLA യോ മന്ത്രിയോ അതിനു വേണ്ടി ഒരു ചെറുവിരല്‍ അനക്കിയില്ല എന്നു മാത്രമല്ല സമരക്കാരെ ‘ഏതോ ചില വായനോക്കികള്‍- മാവോയിസ്റ്റുകള്‍ – തീവ്രവാദികള്‍ ‘ എന്നെല്ലാം പരസ്യമായി അപഹസിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു സമീപത്തു കൂടി നിര്‍മിക്കപ്പെട്ട നഗരസഭയുടെ ‘EMS റോഡ് ‘ സുരേഷ് സ്വന്തം വീട്ടിലേക്ക് വയല്‍ നികത്തി നിര്‍മിച്ച റോഡായി കാണിച്ച് പീപ്പിള്‍ വാര്‍ത്ത വന്നു.. ദേശാഭിമാനിയും ഈ കള്ളം ഏറ്റെടുത്ത് പ്രചരിപ്പിച്ചു. റോഡ് നിര്‍മാണ സമയത്ത് സുരേഷ് ആഫ്രിക്കയില്‍ ജോലി ചെയ്യുകയായിരുന്നു എന്ന് തെളിവ് സഹിതം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും പാര്‍ടി ചാനലും പത്രവും വ്യക്തിഹത്യയ്ക്ക് പുത്തല്‍ നുണകള്‍ തേടി ഇറങ്ങി.. കാവ് വെട്ടല്‍ കുന്നിടിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ സുരേഷിന്റെ മേല്‍ ആരോപിക്കപ്പെട്ടു.. അതെല്ലാം ദേശാഭിമാനിയില്‍ നാല് കോളം സ്റ്റോറികളായി.. (മുന്‍പ് ചെങ്ങറ സമരക്കാരെ അപഹസിക്കാന്‍ എത്രയോ ദിവസം 4 കോളം നീക്കിവച്ച പത്രമാണ് ദേശാഭിമാനി ) വയല്‍ക്കിളി സമരത്തെ തുടക്കം മുതല്‍ പാര്‍ടിയും സര്‍ക്കാരും നേരിട്ട രീതിയാണ് മേല്‍പ്പറഞ്ഞത്.. കോണ്‍ഗ്രസും BJP യും ഉള്‍പ്പടെയുള്ള കക്ഷികള്‍ ഇത് രാഷ്ട്രീയായുധമാക്കി.
CPM പാര്‍ടി ഗ്രാമത്തിലെ സമരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ BJP ക്കാര്‍ ശ്രമിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.. ജനാധിപത്യത്തില്‍ ആര്‍ക്കും പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള സ്വാതന്ത്ര്യമില്ലേ.. BJP നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചതിനെ മഹാപരാധമായി ചിത്രീകരിച്ചവര്‍ക്ക് സമരപ്പന്തല്‍ കത്തിച്ചതിലും കത്തിച്ചത് സമരക്കാര്‍ തന്നെയാണെന്ന് നുണ പറഞ്ഞതിലും സുരേഷ് കീഴാറ്റൂരിന്റെ വീടിന് കല്ലെറിഞ്ഞതിലും എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നിയതേ ഇല്ല ..
പാത വയലിന്റെ ഒരു ഭാഗത്തേക്ക് മാറ്റാം എന്ന് ഉറപ്പുകൊടുത്തതാണെന്ന് ദേശാഭിമാനി ലേഖനം പറയുന്നു, 60 മീറ്റര്‍ മാത്രം ശരാശരി വീതിയുള്ള ഒരു വയല്‍, പോറലേല്‍ക്കാതെ സംരക്ഷിച്ചു കൊണ്ട് ഇത്തരമൊരു ഭേദഗതി പ്രായോഗികമല്ലെന്ന് ആര്‍ക്കാണറിയാത്തത്..
ദേശാഭിമാനി ലേഖനത്തിലെ ഏറ്റവും തരം താണ നുണ ഇനി പറയാം ‘ BJP സമരം ഹൈജാക്ക് ചെയ്ത ശേഷം ക്ഷേത്രവും ക്ഷേത്രക്കുളവും മണ്ണിനടിയിലാകും എന്നു പറഞ്ഞ് സമര പരമ്പര തന്നെയുണ്ടായി, കേരളം കീഴാറ്റൂരിലേക്ക് എന്ന വലിയ കേന്ദ്രീകരണവും നടന്നു ‘ എന്നതാണത്. ഇപ്പറഞ്ഞതിന് വസ്തുതയുമായി പുലബന്ധമില്ല . സമരത്തിന്റെ ഒരു ഘട്ടത്തിലും ക്ഷേത്രവും ക്ഷേത്രക്കുളവും മണ്ണിനടിയിലാകും എന്ന തരത്തില്‍ ഒരു പ്രചരണവും നടന്നിട്ടില്ല. ക്ഷേത്രത്തിന്റെ പേരില്‍ ഒരു മതാത്മക പ്രചരണത്തിനും ‘വയല്‍ക്കിളികള്‍ ‘ എന്ന കൂട്ടായ്മ ശ്രമിച്ചിട്ടില്ല.  കേരളം കീഴാറ്റൂരിലേക്ക് എന്ന കേന്ദ്രീകരണം സംഘടിപ്പിച്ചത് കേരളത്തിലെ പരിസ്ഥിതി – പൗരാവകാശ പ്രവര്‍ത്തകരാണ്.. ആ സമരത്തില്‍ PC ജോര്‍ജും ചില BJP നേതാക്കളും സുരേഷ് ഗോപി MP യും എത്തിച്ചേര്‍ന്നു എന്നത് വസ്തുതയാണ്.. പക്ഷേ കീഴാറ്റൂരിലേക്കൊഴുകിയെത്തിയ ആയിരക്കണക്കിനായ മനുഷ്യര്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരായിരുന്നു… വിവിധ സമരമുഖങ്ങളില്‍ നിന്നുമുള്ളവരായിരുന്നു… ആ സമരത്തിലേക്ക് അത്രയും ആളുകള്‍ എത്തിച്ചേര്‍ന്നത് സമരപ്പന്തല്‍ കത്തിച്ച CPM ന്റെ അഹന്തയോടുള്ള പ്രതിഷേധം കൊണ്ടു കൂടിയാണെന്ന് ഇതോടൊപ്പം ഓര്‍മിപ്പിക്കട്ടേ…. ദേശാഭിമാനിക്കുവേണ്ടി ലേഖനമെഴുതുമ്പോള്‍ കെ.ടി. ശശിയുടെ ഓര്‍മയില്‍ കത്തിയമരുന്ന ആ സമരപ്പന്തല്‍ തെളിഞ്ഞിട്ടുണ്ടാകുമല്ലോ.. എന്തേ വിട്ടു കളഞ്ഞത് ???
കീഴാറ്റൂര്‍ സമരം നഗരമാകാന്‍ വിസമ്മതിക്കുന്ന ഒരു ഗ്രാമത്തിന്റെ സമരമാണ് .. കുടിവെള്ളത്തിനു ക്യൂ നില്‍ക്കാന്‍ സമ്മതമില്ലാത്ത വിഭവ സുഭിക്ഷമായ ഒരു നാടിന്റെ സമരമാണ് .. കോര്‍പ്പറേറ്റു വികസനത്തോടുള്ള ഗ്രാമീണ ജനതയുടെ ആ വിയോജിപ്പില്‍ വര്‍ഗസമരത്തിന്റെ അഗ്‌നിയുണ്ടെന്ന് തിരിച്ചറിയാനാകാത്ത ഔദ്യോഗിക കമ്യൂണിസ്റ്റ് ബുജികളേ…. നാണമാകുന്നില്ലേ നിങ്ങള്‍ക്ക്..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply