ഒരു പിതാവിന് മരുമകന്റെ കത്ത്

ഷഫിന്‍ ജഹാന്‍ ഹാദിയയുടെ ഭര്‍ത്താവ് Shafin Jahan ഹാദിയയുെ ട അച്ഛന് എഴുതിയ തുറന്ന കത്ത്. പ്രിയപ്പെട്ട അഛായിക്ക്.., ഹാദിയ വിളിക്കുന്നത് പോലെ തന്നെ ഞാനും വിളിക്കുകയാണ് അഛായിയെന്ന്., നിക്കാഹിന്റെ അന്നത്തെ ദിവസം നമ്മള്‍ ഫോണില്‍ സംസാരിചതിന് ശേഷം പിന്നീട് ഇതുവരെ സംസാരിച്ചിട്ടില്ല., അറിഞ്ഞോ അറിയാതെയോ അഛായി Rss ന്റെ ചട്ടുകമാകുന്നതില്‍ മനം നൊന്തിട്ടാണ് ഞാന്‍ വിളിക്കാതിരുന്നത്., ഇനിയെങ്കിലും ചില സത്യങ്ങള്‍ അഛായി മനസ്സിലാക്കണം., ഞാനും ഹാദിയയും ഒരിക്കലും പ്രണയിച്ച് വിവാഹം കഴിച്ചവരല്ല, way to nikah […]

hhഷഫിന്‍ ജഹാന്‍

ഹാദിയയുടെ ഭര്‍ത്താവ് Shafin Jahan ഹാദിയയുെ
ട അച്ഛന് എഴുതിയ തുറന്ന കത്ത്.
പ്രിയപ്പെട്ട അഛായിക്ക്..,
ഹാദിയ വിളിക്കുന്നത് പോലെ തന്നെ
ഞാനും വിളിക്കുകയാണ് അഛായിയെന്ന്.,
നിക്കാഹിന്റെ അന്നത്തെ ദിവസം നമ്മള്‍ ഫോണില്‍ സംസാരിചതിന് ശേഷം പിന്നീട് ഇതുവരെ സംസാരിച്ചിട്ടില്ല., അറിഞ്ഞോ അറിയാതെയോ അഛായി Rss ന്റെ ചട്ടുകമാകുന്നതില്‍ മനം നൊന്തിട്ടാണ് ഞാന്‍ വിളിക്കാതിരുന്നത്.,
ഇനിയെങ്കിലും ചില സത്യങ്ങള്‍ അഛായി മനസ്സിലാക്കണം.,
ഞാനും ഹാദിയയും ഒരിക്കലും പ്രണയിച്ച് വിവാഹം കഴിച്ചവരല്ല, way to nikah .com എന്ന മാട്രിമോണിയല്‍ സൈറ്റില്‍ കണ്ട പ്രൊപ്പോസലിനെ തുടര്‍ന്ന് നേരില്‍ കണ്ട് പരസ്പരം ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിക്കാഹ് നടത്തിയതാണ്., കോടതി, ഇല്ലാത്ത ദുരൂഹത ആരോപിച്ച പോലെ തട്ടിക്കൂട്ടിയതല്ല ഞങ്ങളുടെ വിവാഹം.
കോടതി ‘നിക്കാഹ് നടന്നു ‘ എന്നത് മാത്രമാണ് കണ്ടതെന്ന് തോന്നുന്നു.
എന്നാല്‍ നിക്കാഹിനപ്പുറം ഞങ്ങള്‍ ഒരുമിച്ച് രണ്ടുനാള്‍ അന്തിയുറങ്ങുകയും പരസ്പരം എല്ലാം പങ്കുവെയ്ക്കുകയും ചെയ്തതാണ്.
അച്ചന്റെ മോളെ എന്റെ ഭാര്യയായി ഞാന്‍ പൊന്നുപോലെ നോക്കും.
ഹാദിയക്ക് എന്നെയോ എനിക്ക് ഹാദിയയോ ഒരിക്കലും മറക്കാനോ പിരിയാനോ ആവില്ല.. Rss പറഞ്ഞ് പരത്തും പോലെ സിറിയയിലേക്കോ, എത്യോപയിലേക്കോ, സ്‌പെയിനിലേക്കോ പോകാന്‍ എനിക്കോ ഹാദിയാക്കോ യാതൊരു ഉദ്ധേശ്യവുമില്ല., അത്തരം ചിന്താഗതികള്‍ ഇസ്ലാമിക വിരുദ്ധമാണെന്നു കൂടി ആദ്യമേ പറയട്ടെ.,
കഴിഞ്ഞ പത്ത് വര്‍ഷമായി എന്റെ ഫാമിലി മസ്‌കറ്റില്‍ സെറ്റില്‍ഡ് ആണ്., അവിടെ ഒരു പ്രൈവറ്റ് കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി ഞാന്‍ ജോലി നോക്കി വരുകയായിരിന്നു., ദൈവ സഹായത്താല്‍ വളരെ മാന്യമായി ഹാദിയാനെ പോറ്റാനുള്ള സാമ്പത്തിക ശേഷിയും, ആരോഗ്യവും ഇന്നെനിക്കുണ്ട്., ബലപ്രയോഗത്തിലൂടെ ഞങ്ങളുടെ ഹൃദയം പിച്ചിച്ചീന്തി ഞങ്ങള്‍ രണ്ടാളുടെയും ജീവിതം നശിപ്പിക്കരുത്..
സ്വന്തം മകള്‍ മനോവേദനയില്‍ നീറി നീറി പിടയുന്നത് സ്‌നേഹവും മനുഷ്യത്വവുമുള്ള ഒരച്ഛനും സഹിക്കാനാവില്ല. ഹാദിയ ഓരോ നിമിഷവും നീറിപ്പുകയുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ അച്ചായിക്കാവുമോ???
അഛായിയുടേയും, അമ്മയുടേയും മത വിശ്വാസം മറ്റൊന്നാണെന്ന് കരുതി നിങ്ങളിരുവരോടും വിദ്വേഷത്തില്‍ കഴിയാനോ, കയര്‍ത്ത് നില്‍ക്കുവാനോ ഇസ്ലാം ഞങ്ങളെ അനുവദിക്കുന്നില്ല., മറിച്ച് നിങ്ങളിരുവരേയും കഴിയുന്ന രീതിയില്‍ സംരക്ഷിക്കാനും വേണ്ട പരിഗണനകള്‍ നല്‍കി കൂടെ നിര്‍ത്താനുമാണ് ഇസ്ലാം കല്‍പ്പിക്കുന്നത്., മാത്രവുമല്ല, ഹാദിയായെ ഒരു ഡോക്ടര്‍ ആക്കാന്‍ നിങ്ങള്‍ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണെന്ന് എനിക്കറിയാം. അത് കൊണ്ടു തന്നെ ഹാദിയായുടെ തുടര്‍ പഠനവും, പ്രാക്ടീസും മുടക്കാന്‍ ഞാന്‍ ഒരുക്കമല്ല., അങ്ങനെ ഒരിക്കലും ഉദ്ദേശിച്ചിട്ടുമില്ല. ഡോക്ടര്‍ ഹാദിയ കേരളത്തില്‍ത്തന്നെ അവള്‍ക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ അവളുടെ സേവനം ലഭ്യമാക്കും.,
അങ്ങനെ കിട്ടുന്ന മുഴുവന്‍ ശമ്പളവും അഛായിക്കും, അമ്മക്കും തരണമെന്ന് അവള്‍ പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കില്ല., എന്റെ വിശ്വാസപ്രകാരം എനിക്ക് എതിര്‍ക്കാന്‍ കഴിയില്ല.,
ഒരഛനും മകളും തമ്മില്‍ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങള്‍ പോലും രഹസ്യമായി ഒപ്പിയെടുപ്പിച്ച് പൊതുസമൂഹത്തിന്റെ മുന്നില്‍ വില്‍പ്പനയ്ക്ക് വെക്കുന്ന Rss ന്റെ കുടില തന്ത്രം അഛായി തിരിച്ചറിയേണ്ടതുണ്ട്.,
അവള്‍ മരിച്ചാലും നശിച്ചാലും RSSകാര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല..
നഷ്ടം എനിക്കും നിങ്ങള്‍ക്കും മാത്രമാവും..
അവളെ എനിക്ക് താ അച്ചായീ.. അച്ചായീടെ പൊന്നുമോളായി ,Dr ഹാദിയ യായി, എന്റെ ഭാര്യയായി അവളും അവളുടെ ഭര്‍ത്താവായി ഞാനും ജീവിക്കട്ടെ.. ഇതൊരു മരുമകന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്….
തട്ടിക്കളയരുത്.,
കാലമിനിയുമുരുളും..,നമ്മളൊന്നിക്കും..,
അഛായിക്ക് മകളോടുള്ള സ്‌നേഹം ഒരുപാടൊന്നും പിടിച്ചു വയ്ക്കാനാവില്ല.,
അപ്പോഴും ഏറെ വേദനയോടെ Rss അഛായിയെ വിഢ്ഡിയാക്കിയത് നാമോര്‍മ്മിച്ച് വിഷമിക്കും., സത്യം മനസ്സിലാക്കാനും, അതംഗീകരിക്കാനു ദൈവം അഛായിയേയും അമ്മയേയും സഹായിക്കട്ടെ.,
പ്രാര്‍ഥനയോടെ ഷഫിന്‍ ജഹാന്‍

Via Ashkar Lessirey, Basheer Misab
from Hamza Kanchirappully’s face book post

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply