ഒബാമക്കുമുന്നില്‍ മുട്ടുകുത്തുമോ മോദി

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ലോകം ഉറ്റുനോക്കുന്നത്‌ ഈ ചോദ്യത്തിന്‌ ഉത്തരമാണ്‌. എന്തൊക്കെയാണെ ങ്കിലും അമേരിക്കക്കുമുന്നില്‍ പരിപൂര്‍ണ്ണമായ അടിയറവ്‌ പറയാന്‍ മന്‍മോഹന്‍ സിംഗ്‌ തയ്യാറായിരുന്നില്ല. മോദി അതിനു തയ്യാറാവുമോ എന്നതാണ്‌ ചോദ്യം. ഇന്ത്യയുടെ വ്യോമ, നാവിക താവളങ്ങള്‍ അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കുമായി തുറന്നുകൊടുക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുകയാണ്‌. ഒബാമയുടെ സന്ദര്‍ശനത്തില്‍ ഇതിന്‌ ധാരണ ഉണ്ടായേക്കുമെന്നും. നേരത്തെ യുപിഎ സര്‍്‌കകാരിനോടും അമേരിക്ക ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചിരുന്നു. പക്ഷെ കടുത്ത എതിര്‍പ്പുമൂലം നടന്നില്ല. എന്നാല്‍ മോദി അതിനു തയ്യാറാകുമെന്ന […]

moഅമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ലോകം ഉറ്റുനോക്കുന്നത്‌ ഈ ചോദ്യത്തിന്‌ ഉത്തരമാണ്‌. എന്തൊക്കെയാണെ ങ്കിലും അമേരിക്കക്കുമുന്നില്‍ പരിപൂര്‍ണ്ണമായ അടിയറവ്‌ പറയാന്‍ മന്‍മോഹന്‍ സിംഗ്‌ തയ്യാറായിരുന്നില്ല. മോദി അതിനു തയ്യാറാവുമോ എന്നതാണ്‌ ചോദ്യം.
ഇന്ത്യയുടെ വ്യോമ, നാവിക താവളങ്ങള്‍ അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കുമായി തുറന്നുകൊടുക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുകയാണ്‌. ഒബാമയുടെ സന്ദര്‍ശനത്തില്‍ ഇതിന്‌ ധാരണ ഉണ്ടായേക്കുമെന്നും. നേരത്തെ യുപിഎ സര്‍്‌കകാരിനോടും അമേരിക്ക ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചിരുന്നു. പക്ഷെ കടുത്ത എതിര്‍പ്പുമൂലം നടന്നില്ല. എന്നാല്‍ മോദി അതിനു തയ്യാറാകുമെന്ന ആശങ്കയാണ്‌ ശക്തമായിരിക്കുന്നത്‌. അങ്ങനെ വന്നാല്‍ അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ക്ക്‌ ഇന്ത്യന്‍ വ്യോമസേനാ താവളങ്ങളില്‍ ഇറങ്ങാനും ഇന്ധനം നിറക്കാനും കഴിയും. മാത്രമല്ല, ഇവിടങ്ങളില്‍നിന്ന്‌ സൈനിക നീക്കം നടത്താനും കഴിയും.
പടക്കപ്പലുകള്‍ക്കാണെങ്കില്‍ ഗള്‍ഫിനു പിന്നാലെ, ഏഷ്യയില്‍ സൈനിക സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഏറെകാലത്തെ അമേരിക്കയുടെ ശ്രമത്തിനു ഭാരതത്തെ കുറിച്ച്‌ ഊറ്റം കൊള്ളുന്ന മോദി പച്ചക്കൊടി കാട്ടുമോ എന്ന ആശങ്കയാണ്‌ ശക്തമാകുന്നത്‌.
സ്വാഭാവികമായം തീവ്രവാദത്തെ നേരിയാന്‍ ഒന്നിക്കുക എന്ന ന്യായീകരണമാണ്‌ മുന്നോട്ടുവെക്കുന്നത്‌. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും ഈ യുദ്ധത്തില്‍ യു.എസും ഇന്ത്യയും ഒന്നിച്ചാണു നില്‍ക്കുന്നതെന്നും ഒബാമ യാത്രക്കുമുന്നെ പ്രസ്‌താവിച്ചത്‌ വറുതെയല്ല. പതിവില്ലാതെ പാക്കിസ്ഥാനെതിരായും ഒബാമ പ്രസ്‌താവനയിറക്കി. പാകിസ്‌താനില്‍ ഭീകരര്‍ക്ക്‌ സുരക്ഷിത താവളം ഒരുക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഒബാമ ആവശ്യപ്പെട്ടത്‌ ഇന്ത്യയെ സുഖിപ്പിക്കാനാണെന്ന്‌ വ്യക്തം. ഒബാമയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം ഏഷ്യപസഫിക്‌ പ്രദേശത്ത്‌ രാഷ്ട്രീയമായും സൈനികമായും നയതന്ത്രപരമായും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അമേരിക്കയുടെ പദ്ധതിക്ക്‌ ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കലാണ്‌. ലോക്‌സഭയില്‍ ഒറ്റക്ക്‌ കേവല ഭൂരിപക്ഷമുള്ള ബി.ജെ.പി സര്‍ക്കാറിന്‌ മുന്നില്‍ മറ്റ്‌ രാഷ്ട്രീയ തടസ്സങ്ങളില്ല എന്നതും ഇസ്ലാം തീവ്രവാദത്തിന്റെ പേരില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരി്‌പപിക്കാമെന്നുമാണ്‌ ഒബാമയുടെ കണക്കുകൂട്ടല്‍. 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്ന ഇന്ത്യഅമേരിക്ക പ്രതിരോധ ചട്ടക്കൂടു കരാര്‍ പുതുക്കേണ്ട സമയമായി എന്നതും ശ്രദ്ധേയമാണ്‌. പുതിയ വ്യവസ്ഥ കൂടി അതില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ്‌ നടക്കുന്നതത്രെ. ആണവ റിയാക്ടറുകള്‍ ഇന്ത്യക്ക്‌ വില്‍ക്കുന്നതിന്‌ തടസ്സമായി നില്‍ക്കുന്ന ഇന്ത്യയുടെ ആണവബാധ്യതാ നിയമവും റദ്ദാക്കാന്‍ നീക്കമുണ്ടായേക്കാം. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ സ്വാധീനമുറപ്പിക്കലും അമേരിക്കക്ക്‌ പ്രധാനമാണ്‌.
വളരെ പ്രധാനപ്പെട്ടത്‌ ഇസ്ലാമിക സ്‌റ്റേറ്റിനെതിരായ പാശ്ചാത്യരാഷ്ട്രങ്ങളും അറബി രാഷ്ട്രങ്ങളും ചേര്‍ന്നുള്ള സഖ്യത്തില്‍ ഇന്ത്യയേയും ഉള്‍ക്കൊള്ളിക്കുകയാണ്‌. ഇന്ത്യക്കാകട്ടെ അത്തരമൊരു സഖ്യത്തിലൂടെ പാക്കിസ്ഥാനെ മാത്രമല്ല, ചൈനയെ പോലും ഭയപ്പെടുത്താമെന്ന കണക്കുകൂട്ടലുമുണ്ട്‌. ഇത്തരം വിഷയങ്ങളുടെപേരില്‍ അമേരിക്ക നീട്ടുന്ന ചൂണ്ടയില്‍ കൊത്താനാണ്‌ മോദിയുടെ ഭാവമെങ്കില്‍ നഷ്ടപ്പെടുക നമ്മുടെ പരമാധികാരമായിരിക്കും. ലോകശക്തി എന്നൊക്കെ ഊറ്റം കൊള്ളു്‌ന്ന നാം അമേരിക്കയുടെ ഉപഗ്രഹമായി മാറും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply