ഐ ഐ ടി : പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു

ചെന്നൈ ഐ ഐ ടിയില്‍ അംബേദ്കര്‍ – പെരിയോര്‍ ദലിത് വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ച സംഭവത്തില്‍  ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ഐ ഐ ടി അധികൃതര്‍ക്ക് നോട്ടീസ് അയച്ചു. ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും നിരോധനം അടിച്ചമര്‍ത്തലാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍.പൂനിയ പറഞ്ഞു. മറുപടി ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ച പൂനിയ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ദലിതര്‍ക്കെതിരെയുള്ള […]

AMBEDചെന്നൈ ഐ ഐ ടിയില്‍ അംബേദ്കര്‍ – പെരിയോര്‍ ദലിത് വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ച സംഭവത്തില്‍  ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ഐ ഐ ടി അധികൃതര്‍ക്ക് നോട്ടീസ് അയച്ചു. ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും നിരോധനം അടിച്ചമര്‍ത്തലാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍.പൂനിയ പറഞ്ഞു. മറുപടി ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ച പൂനിയ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ദലിതര്‍ക്കെതിരെയുള്ള നീക്കം വര്‍ദ്ധിച്ചതായും കമ്മീഷന്‍ കുറ്റപ്പെടുത്തി.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിച്ച വിദ്യാര്‍ഥി കൂട്ടായ്മയെ നിരോധിച്ച നടപടിയില്‍ തമിഴ് നാട്ടില്‍ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.എം.കെയുടെയും മറ്റു പാര്‍ട്ടികളുടേയും വിദ്യാര്‍ഥി സംഘടനകള്‍ എ.ഐ.ടിക്കു മുമ്പില്‍ പ്രതിഷേധസമരം നടത്തി. കഴിഞ്ഞ ദിവസം എസ് എഫ് ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണ് നിരോധത്തിലൂടെ കേന്ദ്ര മാനവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ ഐ.ഐ.ടി സ്വയംഭരണാധികാരമുള്ള സ്ഥാപനമാണെന്നും ഐ.ഐ.ടിയുടെ നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് നടപടിയെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം നരേന്ദ്രമോദിയേയും കേന്ദ്രത്തിന്റെ നയങ്ങളെയും വിമര്‍ശിച്ചതിനാലല്ല, കാമ്പസ്സിലെ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നിരോധമെന്നാണ് ഐ.ഐ.ടി അധികൃതരുടെ വാദം. അനുമതിയില്ലാതെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേര് സംഘടന ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് ഡയറക്ടര്‍ കെ.രാമമൂര്‍ത്തി പറയുന്നു. സംഘടനാ സ്വാതന്ത്ര്യമില്ലാത്ത ഐ.ഐ.ടിയിലേക്ക് രാഷ്ട്രീയവിഷയങ്ങള്‍ വലിച്ചിഴച്ചെന്നാണ് ആരോപണം. സംഘടന പുറത്തിറക്കിയ ലഘുലേഖകളിലെ  ‘ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോകുന്ന മോദിസര്‍ക്കാര്‍ രാജ്യാന്തര കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ അവസരം നല്‍കുന്നു. ഗോവധനിരോധവും ഘര്‍ വാപസി കാമ്പയിനുകളും രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കും’ തുടങ്ങിയ പരാമര്‍ശങ്ങളാണ് അധികൃതര്‍ തെളിവായി പറഞ്ഞിരുന്നത്.
ഗോവധ നിരോധം, ഹിന്ദി ഭാഷാവത്കരണം, ഘര്‍ വാപസി തുടങ്ങിയ വിഷയങ്ങളില്‍ നേരത്തെ സംഘടന കാമ്പസില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. നിരോധനത്തിനെതിരെ ശക്തമായി പ്രതികരിക്കാനാണ് സംഘടനയുടെ തീരുമാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply