ഐ.എസ്.ഐ.എസ് ഭീകരതക്കെതിരെ മുസ്‌ലിം ബുദ്ധിജീവികള്‍

ഇസ്ലാമിക ഭരണകൂടമെന്നും ലോക മുസ്ലിംകളുടെ സ്വയം പ്രഖ്യാപിത ഖലീഫയെന്നും സ്വയം പ്രഖ്യാപിച്ച് ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ്  (ഐ.എസ്.ഐ.എസ്) തീവ്രവാദികള്‍ നടത്തുന്ന മനുഷ്യമനസ്സാക്ഷിയെ ഞെട്ടിുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മുസ്ലിം പൊതുപ്രവര്‍ത്തകര്‍ രംഗത്തുവന്നത് ഉചിതമായി. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ െ്രെകസ്തവര്‍, ശിയാക്കള്‍, കുര്‍ദുകള്‍, യസീദികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ ഐ.എസ്.ഐ.എസ് സ്വീകരിക്കുന്ന നിലപാട് ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഡല്‍ഹിയിലും മുംബൈയിലുമായി ചൊവ്വാഴ്ച വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. ഇസ്ലാമിന്റെ പേരില്‍ തന്നെയാണ് കൂട്ടക്കൊലകളും […]

imagesഇസ്ലാമിക ഭരണകൂടമെന്നും ലോക മുസ്ലിംകളുടെ സ്വയം പ്രഖ്യാപിത ഖലീഫയെന്നും സ്വയം പ്രഖ്യാപിച്ച് ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ്  (ഐ.എസ്.ഐ.എസ്) തീവ്രവാദികള്‍ നടത്തുന്ന മനുഷ്യമനസ്സാക്ഷിയെ ഞെട്ടിുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മുസ്ലിം പൊതുപ്രവര്‍ത്തകര്‍ രംഗത്തുവന്നത് ഉചിതമായി.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ െ്രെകസ്തവര്‍, ശിയാക്കള്‍, കുര്‍ദുകള്‍, യസീദികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ ഐ.എസ്.ഐ.എസ് സ്വീകരിക്കുന്ന നിലപാട് ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഡല്‍ഹിയിലും മുംബൈയിലുമായി ചൊവ്വാഴ്ച വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. ഇസ്ലാമിന്റെ പേരില്‍ തന്നെയാണ് കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും നടക്കുന്നത് എന്നതിനാല്‍ അതങ്ങനെയല്ല എന്ന മുസ്ലിം ബുദ്ധിജീവികളുടെ നിലപാട് സമകാലികാവസ്ഥയില്‍ ഏറെ ആശ്വാസകരമാണ്.
അതിക്രമങ്ങളെ അപലപിച്ച നേതാക്കള്‍ മരണപ്പെട്ടവരുടെ ബന്ധുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സഹോദര സമൂഹങ്ങളെ വംശീയ ഉന്മൂലനത്തിനിരയാക്കുന്നതിനു പുറമെ മുസ്ലിം ജനതക്കുമേല്‍ തങ്ങളുടെ തീവ്രവും ഇസ്ലാമിന് അന്യവുമായ നിലപാടുകള്‍ അടിച്ചേല്‍പിക്കാനും ഐ.എസ്.ഐ.എസ് ശ്രമിക്കുന്നതും ആശങ്കയുണര്‍ത്തുന്നതായും അവര്‍ പറയുന്നു.
സ്വയം പ്രഖ്യാപിത ഖലീഫ ചമയുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ലോകത്തിന്റെ പല കോണുകളിലുള്ള പ്രമുഖ മുസ്ലിം പണ്ഡിതര്‍ തള്ളിപ്പറഞ്ഞതാണെന്നും അവര്‍ ചൂണ്ടികാട്ടി. ഒപ്പം ഇത്തരം അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കിയതില്‍ അമേരിക്ക, സൗദി, യു.എ.ഇ, കുവൈത്ത് ഭരണകൂടങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല.
സ്വേച്ഛാധിപതിയായിരുന്നുവെങ്കിലും സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖിലെ െ്രെകസ്തവ സമൂഹം സുരക്ഷിതരും ഭരണകൂടത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചവരുമായിരുന്നു.  ഇറാഖിനെതിരായ അമേരിക്കയുടെ അന്യായ അധിനിവേശമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനു വഴി തെളിയിച്ചത്. വിഭാഗീയ വര്‍ഗീയ ചിന്തകള്‍ ശക്തമാക്കി.
സിറിയന്‍ ഭരണകൂടത്തിനെതിരെ കലാപം ചെയ്യാന്‍ അമേരിക്ക ആയുധവും പരിശീലനവും നല്‍കി സഹായിച്ച സംഘമാണ് ഐ.എസ്.ഐ.എസ്.
വംശഹത്യക്കു സമാനമായ അതിക്രമങ്ങള്‍ക്കെതിരെ എല്ലാ മുസ്ലിംകളും മറ്റുജനവിഭാഗങ്ങളും ശബ്ദമുയര്‍ത്തണമെന്നും ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടണമെന്നും ബുദ്ധിജീവികള്‍ ഡെല്‍ഹിയിലും മുംബൈയിലും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രഫ. സോയാ ഹസന്‍, ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, സീനിയര്‍ ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ് തുടങ്ങി നൂറോളം പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നവീദ് ഹമീദ്, ശബ്‌നം ഹാശ്മി, ജോണ്‍ ദയാല്‍, സഫ്ദര്‍ ഖാന്‍ എന്നിവരും മുംബൈയില്‍ ഡോ. സീനത്ത് ഷൗകത്ത് അലി, ഇര്‍ഫാന്‍ എന്‍ജിനീയര്‍, നൂര്‍ജഹാന്‍ സഫിയ നിയാസ്, ജാവേദ് ആനന്ദ്, ഫാ. ഫ്രേസര്‍ മസ്‌കരനാസ്, ഡോള്‍ഫി ഡിസൂസ എന്നിവരും സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply