ഐക്യമുന്നണിയെ തകര്‍ത്തത് ബ്രദര്‍ഹുഡ്

രാജാജി മാത്യു തോമസ്, സിപിഐ അടിസ്ഥാനപരമായി ജനാധിപത്യത്ത അംഗീകരിക്കുന്ന ആരും തന്നെ ഈജിപ്തിലെ പട്ടാള അട്ടമറിയെ പിന്തുണക്കില്ല. എന്നാല്‍ ആരാണ് അട്ടിമറി സര്‍ക്കാരിനെ നിലനിര്‍ത്തുന്നതെന്നു നോക്കുക. അമേരിക്കപോലുമല്ല. സമ്പദ് വ്യവസ്ഥ തകര്‍ന്ന ഈജിപ്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയക്ക് നല്‍കാമെന്നേറ്റിരുന്ന ഒന്നരലക്ഷം കോടി ഡോളര്‍ അട്ടിമറിയെ തുടര്‍ന്ന് നല്‍കാനാവില്ലെന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. നാലരലക്ഷം കോടി ഡോളര്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് ഐഎംഎഫും പിന്മാറി. എന്നാല്‍ ഇപ്പോള്‍ അസീസി ഭരണകൂടത്തിനു സഹായകരമായി രംഗത്തുവന്നിരിക്കുന്നത് ഇസ്ലാമിക – മുസ്ലിം രാഷ്ട്രങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം. […]

mideast-egypt.jpeg90-1280x960
രാജാജി മാത്യു തോമസ്, സിപിഐ

അടിസ്ഥാനപരമായി ജനാധിപത്യത്ത അംഗീകരിക്കുന്ന ആരും തന്നെ ഈജിപ്തിലെ പട്ടാള അട്ടമറിയെ പിന്തുണക്കില്ല. എന്നാല്‍ ആരാണ് അട്ടിമറി സര്‍ക്കാരിനെ നിലനിര്‍ത്തുന്നതെന്നു നോക്കുക. അമേരിക്കപോലുമല്ല. സമ്പദ് വ്യവസ്ഥ തകര്‍ന്ന ഈജിപ്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയക്ക് നല്‍കാമെന്നേറ്റിരുന്ന ഒന്നരലക്ഷം കോടി ഡോളര്‍ അട്ടിമറിയെ തുടര്‍ന്ന് നല്‍കാനാവില്ലെന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. നാലരലക്ഷം കോടി ഡോളര്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് ഐഎംഎഫും പിന്മാറി. എന്നാല്‍ ഇപ്പോള്‍ അസീസി ഭരണകൂടത്തിനു സഹായകരമായി രംഗത്തുവന്നിരിക്കുന്നത് ഇസ്ലാമിക – മുസ്ലിം രാഷ്ട്രങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം. സൗദി 5 ലക്ഷവും യുഎി 3 ലക്ഷവും കുവൈറ്റ് 4 ലക്ഷവും കോടി ഡോളര്‍ വീതം ഈജിപ്തിനു നല്‍കാനാണ് പോകുന്നത്. ഈ പശ്ചാത്തലം മറന്നുകൊണ്ടൊരു ചര്‍ച്ചയും ഗുണം ചെയ്യില്ല.
ഒരു കാര്യം വാസ്തവം. മുബാരക്കിന്റെ ഭരണകാലത്ത് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തകര്‍ക്കപ്പെട്ടപ്പോഴും പിടിച്ചുനിന്നത് മുസ്ലിം ബ്രദര്‍ ഹുഡായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. പള്ളികളെ കേന്ദ്രീകരിച്ചായിരുന്നല്ലോ അവരുടെ പ്രവര്‍ത്തനം. എന്നാല്‍ അറബ് വസന്തത്തിന്റെ കുത്തക ആര്‍ക്കുമവകാശപ്പെടാനാകില്ല. ബ്രദര്‍ ഹുഡിന്റെ തീരുമാനപ്രകാരമൊന്നുമല്ല വിപ്ലവം മുന്നോട്ടുനീങ്ങിയത്. വിശാലമായ ആ മുന്നേറ്റത്തെ ബ്രദര്‍ ഹുഡ് ഹൈജാക് ചെയ്യുകയായിരുന്നു. അതിനര്‍ത്ഥം അട്ടിമറി ശരിയാണെന്നല്ല.
തീര്‍ച്ചയായും ഈ നൂറ്റാണ്ടിലെ മഹത്തായ വിപ്ലവം തന്നെയാണ് അറബ് വസന്തം. ഒരുപാട് രാഷ്ട്രങ്ങളില്‍ അതിന്റെ അലയൊലികള്‍ ഉണ്ടായല്ലോ. എന്നാല്‍ എത്രവേഗം അത് ദുരന്തമായി മാറി. സിറിയയിലും നാമെന്താണ് കാണുന്നത്? അവിടെ അല്‍ക്വയ്ദയെപോലുള്ള സംഘടനകളുടെ നിലപാട് നോക്കുക. വളരെ വിചിത്രമായ രാഷ്ട്രീയമാണ് ഈജിപ്ത് – സിറിയ വിഷയങ്ങൡ നാം കാണുന്നത്.
വാസ്തവത്തില്‍ ഈജിപ്തിലെ അട്ടിമറിക്കു കാരണമായത് ബ്രദര്‍ ഹുഡിന്റെ തന്നെ തെറ്റായ നിലപാടുകളായിരുന്നു. ജനാധിപത്യത്തിന്റെ അടിത്തറയാണ് ന്യൂനപക്ഷവിഭാഗങ്ങളുടെ സംരക്ഷണം എന്നവര്‍ മറന്നു. മതേതരതവം ഉയര്‍തതിപിടിക്കുന്നവരോടും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോടും ജനാധിപത്യപരമായ സമീപനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ സമീപനമാണ് പട്ടാള അട്ടിമറി എളുപ്പമാക്കിയത്. അതില്‍ അമേരിക്കയെ കുറ്റപ്പെടുത്തി എന്തു കാര്യം. തീര്‍ച്ചയായും എണ്ണയുടെ സ്രോതസ്സ് എന്ന രീതിയില്‍ ഈ മേഖലയിലുള്ള അമേരിക്കയുടെ താല്‍പ്പര്യം ആര്‍ക്കുമറിയാവുന്നതാണ്. അതിനായി ഏതു ഭരണകൂടത്തേയും തങ്ങളുടെ കയ്യിലൊതുക്കാന്‍ അവര്‍ ശ്രമിക്കും. അതിനെതിരായി ഐക്യമുന്നണി വേണം. എന്നാല്‍ അത് പദ്ധതികളുടെ അടിസ്ഥാനമാക്കിയേ ഉണ്ടാകൂ. അല്ലാതെ താല്‍ക്കാലിക അഡ്ജസ്റ്റുമെന്റുകളല്ല. മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടത്തെ നിലനിര്‍ത്താനായി ഒരു ഐക്യമുന്നണി ഉണ്ടാക്കാനുള്ള ശ്രമം ബ്രദര്‍ഹുഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്കുള്ള മൂലകാരണം.

ജമാഅത്തെ ഇസ്ലാമി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ചെയ്ത പ്രസംഗത്തില്‍നിന്ന്്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply