ഏമാന്മാരെ ഏമാന്മാരെ എന്ന പാട്ടിന് ഒരു ഫീമെയില്‍ വെര്‍ഷന്‍, ചിത്രീകരണം പൂര്‍ത്തിയായി

തൃശൂരിലെ ഊരാളി ഗായകസംഘം ആദ്യം പാടുകയും പിന്നീട് ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലൂടെ ഹിറ്റാകുകയും ചെയ്ത ഏമാന്മാരെ ഏമാന്മാര എന്ന പാട്ടിന് സ്ത്രീപക്ഷത്തുനിന്ന് ഒരു ബദല്‍ തയ്യാറാകുന്നു. കേരള സാഹിത്യ അക്കാദമി മുറ്റത്തെ കൂട്ടായ്മയില്‍ നിന്ന് രൂപം കൊണ്ട യൂത്ത് ഫോര്‍ ജെന്റര്‍ ജസ്റ്റീസ് എന്ന കൂട്ടായ്മയാണ് ജനനയന ഗായകസംഘത്തിന്റെ സഹകരണത്തോടെ ഗാനമൊരുക്കുന്നത്. ഗാനത്തിന്റെ വീഡിയോ ചിത്രീകരണം ഇന്ന് കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ നടന്നു. പെണ്‍കുട്ടികള്‍ക്കു പുറമെ നിരവധി ട്രാന്‍സ്‌ജെന്റേഴ്‌സും ചിത്രീകരണത്തില്‍ പങ്കെടുത്തു. ഭരണകൂട ഭീകരതക്കും മോറല്‍ […]

IMG_9605

തൃശൂരിലെ ഊരാളി ഗായകസംഘം ആദ്യം പാടുകയും പിന്നീട് ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലൂടെ ഹിറ്റാകുകയും ചെയ്ത ഏമാന്മാരെ ഏമാന്മാര എന്ന പാട്ടിന് സ്ത്രീപക്ഷത്തുനിന്ന് ഒരു ബദല്‍ തയ്യാറാകുന്നു. കേരള സാഹിത്യ അക്കാദമി മുറ്റത്തെ കൂട്ടായ്മയില്‍ നിന്ന് രൂപം കൊണ്ട യൂത്ത് ഫോര്‍ ജെന്റര്‍ ജസ്റ്റീസ് എന്ന കൂട്ടായ്മയാണ് ജനനയന ഗായകസംഘത്തിന്റെ സഹകരണത്തോടെ ഗാനമൊരുക്കുന്നത്. ഗാനത്തിന്റെ വീഡിയോ ചിത്രീകരണം ഇന്ന് കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ നടന്നു. പെണ്‍കുട്ടികള്‍ക്കു പുറമെ നിരവധി ട്രാന്‍സ്‌ജെന്റേഴ്‌സും ചിത്രീകരണത്തില്‍ പങ്കെടുത്തു.
ഭരണകൂട ഭീകരതക്കും മോറല്‍ പോലീസിങ്ങിനുമെതിരായ ശ്രദ്ധേയമായ പ്രഖ്യാപമാണ് ഈ ഗാനമെങ്കിലും അത് ഫലത്തില്‍ പുരുഷന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന നിലപാടില്‍ നിന്നാണ് സ്ത്രീ വെര്‍ഷന്‍ ഒരുങ്ങുന്നത്. പ്രസ്തുതഗാനത്തിന്റെ വരികളും വിഷ്വലൈസേഷനും ശരീരഭാഷയുമെല്ലാം അതിന്റ പ്രകടനമാണ്. ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടേയും ട്രാന്‍സ്‌ജെന്ററുകള്‍ അടക്കമുള്ള മറ്റു ലിംഗവിഭാഗങ്ങളുടേയും പങ്കാളിത്തമില്ലാത്ത ഏതൊരു സ്വാതന്ത്ര്യപ്രഖ്യാപനവും അപൂര്‍ണ്ണമാണ് എന്ന തിരിച്ചറിവാണ് ഈ സംരംഭത്തിന്റെ പ്രചോദനം. സിനിമയിലെ ഗാനത്തിന്റെ സംഗീതത്തില്‍ തന്നെയാണ് പുതിയ ഗാനവും ഒരുക്കിയിട്ടുള്ളത്.

ആശയം – ഐ ഗോപിനാഥ്
വരികള്‍ – അരവിന്ദ് വി എസ്
പാടിയത് – പുഷ്പാവതിയും സംഘവും
സംഗീതം – രണ്‍ജിത് ചിറ്റാട
കോറിയോഗ്രാഫി – കിരണ്‍
ക്യാമറ, എഡിറ്റിംഗ് – സുധീപ് ഇയെസ്

അഹാന, സീന, രവി വാസുദേവ്, ലിജേഷ്, ജിജീഷ്, ഹരി തുടങ്ങിയവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഗാനചിത്രീകരണം നടക്കുക. ആതിര, ബ്രീസ്, കമല നസ്‌റിന്‍, ആയിഷ, ബിന്ദു, എമില്‍, ദീപ്തി കല്ല്യാണി, ഭദ്ര, നീരദ, സല്‍മത്ത്, സൗഭാഗ്യ, ഷീല, മനീഷ, ലെസ്ലി, റിഞ്ചു തുടങ്ങിയവരാണ് മുഖ്യമായും ചിത്രീകരണത്തില്‍ പങ്കെടുത്തത്. കൂടാതെ കാണികളും പങ്കാളികളായി.

ഗാനം

ഏമാന്മാരേ ഏമാന്മാരേ ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ
ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ, ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ
ഏമാന്മാരേ ഏമാന്മാരേ ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ
ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ, ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ

ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രി
ഒറ്റക്കിറങ്ങി കറങ്ങും
ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രി
ഒറ്റക്കിറങ്ങി കറങ്ങും
ഞങ്ങള്‍ മുടിയും വെട്ടി നടക്കും… ഞങ്ങള്‍
ലഗ്ഗിന്‍സ് ധരിച്ച് നടക്കും .. ഞങ്ങള്‍
താലിയിടില്ല.. തട്ടമിടില്ല.
ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല
താലിയിടില്ല.. തട്ടമിടില്ല.
ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും

തുണിയൊന്നു മാറുമ്പോള്‍ തുറിച്ചുവരുന്നൊരു പൗരുഷകണ്ണുകളെ… നിങ്ങടെ
കാലങ്ങളായുള്ള മെക്കിട്ട് കേറ്റവും ഇനിയങ്ങ് നിര്‍ത്തിക്കോട്ടാ… ഞങ്ങള്‍
പണ്ടത്തെ കാലത്തെ കെട്ടിയൊരുക്കിയ പെണ്ണുങ്ങളല്ല മോനേ…
കോണ്‍ഡ്രസീനാണേലും കട്ടക്കു നിക്കണ കട്ടക്കലിപ്പാ മോനേ..
നിങ്ങടെയൊക്കെയീ കണ്ടാലറക്കണ രക്ഷകഭാവമില്ലേ.. അത്
ഞങ്ങടെ മേലുള്ള ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ല..
ഇത് ഞങ്ങടെ ദേഹം ഞങ്ങടെ സ്വത്വം ഞങ്ങടെ സ്വാതന്ത്ര്യമാ..
അത് എങ്ങനെയെങ്ങനെയെങ്ങനെ വേണം എന്ന് ഞങ്ങള്‍ക്കറിയാം..
അത് എങ്ങനെയെങ്ങനെയെങ്ങനെ വേണം എന്ന് ഞങ്ങള്‍ക്കറിയാം..

ഞങ്ങള്‍ കെട്ടിപ്പിടിക്കും ഉമ്മകള്‍ വെക്കും
ആര്‍ത്തവദിനങ്ങളാഘോഷിക്കും
കെട്ടിപ്പിടിക്കും ഉമ്മകള്‍ വെക്കും
ചോദിക്കാന്‍ വന്നാല്‍ കരണത്തടിക്കും
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും
അത് ഞങ്ങടെയിഷ്ടം, ഞങ്ങടെയിഷ്ടം, ഞങ്ങളതുചെയ്യും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply