ഏതു മക്കളെയാണ് നിങ്ങള്‍ രക്ഷിക്കുക…..?

മരുമകളെ കൊണ്ടുവരൂ, മകളെ രക്ഷിക്കൂ എന്നാണല്ലോ ബജ്‌റംഗ്ദളും കൂട്ടരും മുന്നോട്ടുവെച്ചിരിക്കുന്ന പുതിയ മുദ്രാവാക്യം. ലൗ ജിഹാദെന്നാരോപിക്കപ്പെടുന്ന വിവാഹങ്ങള്‍ക്കുള്ള മറുപടിയാണിതത്രെ. മറ്റു മതങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ഹിന്ദുയുവാക്കളെ പ്രേരിപ്പിക്കുക, തിരിച്ചുള്ള വിവാഹങ്ങള്‍ തടയുക. ഹിന്ദുമതത്തിലേക്ക് മാറ്റം നിയമവിധേയമാക്കുക, മറ്റു മതങ്ങളിലേക്കുള്ളവ നിയമവിരുദ്ധമാക്കുക എന്നതുപോലെ തന്നെ ഇതും. മുദ്രാവാക്യം മുന്നോട്ടുവെക്കുക മാത്രമല്ല, നടപ്പാക്കലും ആരംഭിച്ചു എന്നതാണ് ഭീതിജനകം. ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ‘ലവ് ജിഹാദെ’ന്ന ബജ്‌റംഗ്ദളിന്റെ മുറവിളിയത്തെുടര്‍ന്ന് അധികൃതര്‍ റദ്ദാക്കിയ സംഭവമുണ്ടായി.  ഗ്വാളിയാറിലാണ് സംഭവം. […]

imagesമരുമകളെ കൊണ്ടുവരൂ, മകളെ രക്ഷിക്കൂ എന്നാണല്ലോ ബജ്‌റംഗ്ദളും കൂട്ടരും മുന്നോട്ടുവെച്ചിരിക്കുന്ന പുതിയ മുദ്രാവാക്യം. ലൗ ജിഹാദെന്നാരോപിക്കപ്പെടുന്ന വിവാഹങ്ങള്‍ക്കുള്ള മറുപടിയാണിതത്രെ. മറ്റു മതങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ഹിന്ദുയുവാക്കളെ പ്രേരിപ്പിക്കുക, തിരിച്ചുള്ള വിവാഹങ്ങള്‍ തടയുക. ഹിന്ദുമതത്തിലേക്ക് മാറ്റം നിയമവിധേയമാക്കുക, മറ്റു മതങ്ങളിലേക്കുള്ളവ നിയമവിരുദ്ധമാക്കുക എന്നതുപോലെ തന്നെ ഇതും. മുദ്രാവാക്യം മുന്നോട്ടുവെക്കുക മാത്രമല്ല, നടപ്പാക്കലും ആരംഭിച്ചു എന്നതാണ് ഭീതിജനകം. ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ‘ലവ് ജിഹാദെ’ന്ന ബജ്‌റംഗ്ദളിന്റെ മുറവിളിയത്തെുടര്‍ന്ന് അധികൃതര്‍ റദ്ദാക്കിയ സംഭവമുണ്ടായി.  ഗ്വാളിയാറിലാണ് സംഭവം. കോട്ട്വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയെ 11 ദിവസം മുമ്പ് കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയത്തെുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ യുവതി ഹാജരായി. തൗഹീദ് ഖാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചെന്നും ഇസ്ലാം മതത്തിലേക്ക് മാറിയെന്നും രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും സ്‌റ്റേഷനിലത്തെി. എന്നാല്‍, മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ യുവതി വിസമ്മതിക്കുകയായിരുന്നു. ഇവര്‍ സമര്‍പ്പിച്ച മതപരിവര്‍ത്തന സത്യവാങ്മൂലം നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കാത്തതായതിനാല്‍ നിയമപ്രകാരമുള്ളതല്ലെന്ന് കോട്ട്വാലി പൊലീസ് സ്‌റ്റേഷനിലെ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിവാഹം റദ്ദാക്കുകയായിരുന്നു. അതൊരിക്കലും വിവാഹം റദ്ദാക്കാനുള്ള കാരണമല്ല. പോലീസും നിയമവിരുദ്ധമായ നടപടിക്കു കൂട്ടുനിന്നു എന്നതാണ് വസ്തുത..
വളരെയധികം ആശങ്കാജനകമായ വാര്ത്തകളാണ് എല്ലാ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ‘ഘര്‍ വാപസി’ എന്ന പേരിലുള്ള കോലാഹലങ്ങളും ശക്തമാകുകയാണ്. ഘര്‍ വാപസി’ മതപരിവര്‍ത്തനമല്ലെന്നും മതപരിവര്‍ത്തനം നിരോധിച്ച് നിയമം നിര്‍മിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) ആവശ്യപ്പെട്ടു. വി.എച്ച്.പി.യുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര ബോര്‍ഡ് ട്രസ്റ്റികളുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും സംയുക്തയോഗമാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. തങ്ങള്‍ മതപരിവര്‍ത്തനത്തിന് എതിരാണെന്നും സ്വന്തം മതത്തിലേക്ക് തിരിച്ചുവരുന്നതിനെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂവെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് അന്തര്‍ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വന്തം മതത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസവും വിവാഹവുമൊക്കെ തികച്ചും വ്യക്തിപരമായ വിഷയങ്ങളാണെന്ന വസ്തുതയാണ് വിസ്മരിക്കപ്പെടുന്നത്. എന്തിനേറെ, സ്‌നേഹത്തെ കുറിച്ചൊരു ചര്‍ച്ച പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തില്‍ പോലും. കോഴിക്കോട് ഭീഷണിയെ തുടര്‍ന്ന് അത്തരമൊരു ചര്‍ച്ച റദ്ദാക്കിയ സംഭവമുണ്ടായി.
മറുവശത്ത് ആമിര്‍ഖാന്‍ നായകനായ ‘പി.കെ’ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്കുനേരെ വിവിധയിടങ്ങളില്‍ ഹിന്ദുസംഘടനകളുടെ ആക്രമണം. ഹൈന്ദവവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. മുംബൈ, ആഗ്ര, ജമ്മു, അഹമ്മദാബാദ്, ഭോപ്പാല്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പല തിയേറ്ററുകളും പ്രദര്‍ശനം താത്കാലികമായി നിര്‍ത്തി.
ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ശിവസേന തുടങ്ങിയ സംഘടനകളാണ് സിനിമയ്‌ക്കെതിരെ സമരത്തിനിറങ്ങിയത്. ഡിസംബര്‍ 19ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോേക്‌സാഫീസ് ഹിറ്റാണ്. ചിത്രത്തില്‍ ദേവീദേവന്മാരെ പരിഹസിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. വിവാദരംഗങ്ങള്‍ നീക്കണമെന്ന സംഘടനകളുടെ ആവശ്യം സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്.
കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ െ്രെകസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന മാധ്യമവാര്‍ത്തകളുടെ വെളിച്ചത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇടപെടുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. ഛത്തിസ്ഗഢില്‍ സ്‌കൂളുകളില്‍ തീട്ടൂരമിറക്കിയതും കരോളിനും ഞായറാഴ്ച കുര്‍ബാനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതും റേഷന്‍ സാധനങ്ങള്‍ നിഷേധിച്ചതും വാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പെട്ടതായി കമീഷന്‍ അറിയിച്ചു. കേരളത്തില്‍ തൃശൂരിലും മലപ്പുറത്തും നിന്നാണ് അക്രമവാര്‍ത്തകള്‍.
പട്ടിക തീരുന്നില്ല. ഗോഡ്‌സെക്ക് ക്ഷേത്രം, ഹിന്ദുജനസംഖ്യ 100 ശതമാനമാക്കും, രാമക്ഷേത്ര നിര്‍മ്മാണം, ഭഗവത് ഗീത ദേശീയഗ്രന്ഥമാക്കല്‍ തുടങ്ങി് എത്രയോ വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇതെല്ലാം സംഭവിക്കുമ്പോ പ്രധാനമന്ത്രി മൗനമായിരിക്കുന്നു എന്നതാണ് കൗതുകകരം.
മറുവശവും ഭീതിദമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ബെംഗളൂരു: ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രിയുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത സംഘടനകളായ അല്‍ ഉമ്മ, സിമി എന്നിവയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഏറ്റെടുത്തേക്കും. അഡീഷണല്‍ കമ്മീഷണര്‍ അലോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് ഇപ്പോള്‍ അന്വേഷണച്ചുമതല.
ഈ പോക്കുപോയാല്‍ ഏതു മക്കളെയാണ് നാം രക്ഷിക്കുക? മക്കളുടെ ചിതയൊരുക്കുന്ന അവസ്ഥയിലേക്കാണ് നാട് നീങ്ങുന്നത് എന്നതാണ് വസ്തുത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply