എസ് ബി ഐ കോര്‍പ്പറേറ്റുകളുടെ സംരക്ഷകരോ?

സന്തോഷ് കുമാര്‍ എസ്. ബി. ഐയ്ക്ക് 265 കോര്‍പറേറ്റുകളില്‍ നിന്ന് മാത്രം കിട്ടുവാനുള്ളത് 77,538 കോടി രൂപയാണ്. ഇതേ എസ്. ബി. ഐ. മിനിമം ബാലന്‍സ് ഇല്ലാത്തതിന് സാധാരണക്കാരുടെ അക്കൗണ്ടില്‍ നിന്ന് 1771 കോടി രൂപയാണ് പിഴയിനത്തില്‍ വകയിരുത്തിയത്. കാര്‍ഷിക ആവശ്യത്തിന് ഇരുപത്തയ്യായിരവും അമ്പതിനായിരവും ലോണ്‍ എടുത്ത് കൃഷി ചെയ്തു പ്രതികൂലമായ കാലാവസ്ഥ കാരണം കൃഷി നശിച്ചു ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബാങ്കുകളുടെ ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കര്‍ഷകരാണ് ഉള്ളത്. ആ പൊതുമേഖലാ […]

sbiസന്തോഷ് കുമാര്‍

എസ്. ബി. ഐയ്ക്ക് 265 കോര്‍പറേറ്റുകളില്‍ നിന്ന് മാത്രം കിട്ടുവാനുള്ളത് 77,538 കോടി രൂപയാണ്. ഇതേ എസ്. ബി. ഐ. മിനിമം ബാലന്‍സ് ഇല്ലാത്തതിന് സാധാരണക്കാരുടെ അക്കൗണ്ടില്‍ നിന്ന് 1771 കോടി രൂപയാണ് പിഴയിനത്തില്‍ വകയിരുത്തിയത്. കാര്‍ഷിക ആവശ്യത്തിന് ഇരുപത്തയ്യായിരവും അമ്പതിനായിരവും ലോണ്‍ എടുത്ത് കൃഷി ചെയ്തു പ്രതികൂലമായ കാലാവസ്ഥ കാരണം കൃഷി നശിച്ചു ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബാങ്കുകളുടെ ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കര്‍ഷകരാണ് ഉള്ളത്. ആ പൊതുമേഖലാ ബാങ്കുകള്‍ക്ക് കോര്‍പറേറ്റുകളില്‍ നിന്ന് കിട്ടുവാനുള്ള മൊത്തം കിട്ടാക്കടം 7.34 ലക്ഷം കോടി രൂപ! 5000 കോടി രൂപയില്‍ കൂടുതല്‍ തിരിച്ചടയ്ക്കുവനുള്ള 12 കോര്‍പറേറ്റുകളുടെ ലോണ്‍ ആണ് പീഡിത വ്യവസായ നിയമമനുസരിച്ച് പാപ്പരായി പ്രഖ്യാപിച്ച് എഴുതിത്തള്ളാന്‍ പോകുന്നത്. 60000 കോടി രൂപയ്ക്കു മുകളില്‍ വരും ഈ തുക. മുന്‍ RBl ഗവര്‍ണര്‍ രഘുറാം രാജന്‍ കോര്‍പറേറ്റുകള്‍ അടയ്ക്കുവാനുള്ള 1.73 ലക്ഷം കോടി രൂപ തിരിച്ചു പിടിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് മുതലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നതും ഒടുവില്‍ അദ്ദേഹത്തിന് മാറേണ്ടി വരുന്നതും. വിജയ് മല്യ, അംബാനി, അദാനി തുടങ്ങിയവര്‍ അടയ്ക്കുവാനുള്ള ഭീമമായ കോടിക്കണക്കിന് രൂപയുടെ കണക്കുകള്‍ പുറത്ത് വരുന്നത് ഈ സമയത്ത് ആയിരുന്നു. 2015-16 ബഡ്ജക്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതിയിളവ് 6.11 ലക്ഷം കോടി രൂപയാണ്. ഓരോ ബഡ്ജക്ടിലും ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതിയിളവ് ലക്ഷക്കണക്കിന് കോടി രൂപയാണ്. 16-17 ലക്ഷം കോടി രൂപ വാര്‍ഷിക ബഡ്ജക്ട് അവതരിപ്പിക്കുന്ന ഒരു മൂന്നാം ലോക രാജ്യമാണ് അതിന്റെ വാര്‍ഷിക ബഡ്ജറ്റിന്റെ 35% ശതമാനത്തിനു മുകളില്‍ തുക കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കുന്നതെന്ന് നാം ഓര്‍ക്കണം. അരിക്കും പെട്രോളിനും മരുന്നിന്നും അവശ്യസാധനങ്ങള്‍ക്കും വില കൂട്ടി സാധാരണ ജനങ്ങളെ പിഴിഞ്ഞെടുത്തുന്ന നികുതി പണമാണ് കേന്ദ്ര സര്‍ക്കാരും RBlയും കോര്‍പറേറ്റുകള്‍ വരുത്തിയ കടം മൂലം അസ്ഥിരപ്പെടുത്തിയ ബാങ്കുകളുടെ Financial Stability യ്ക്കായി നല്‍കുന്നത്. 2.11 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോര്‍പറേറ്റുകള്‍ എടുത്ത ലോണുകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കാതെ എഴുതിത്തള്ളുകയും വീണ്ടും അതേ കോര്‍പറേറ്റുകള്‍ക്ക് നല്‍കാന്‍ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ നല്‍കുന്ന നികുതി പണം ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്യുന്നത് എന്തൊരു അനീതിയും ജനാധിപത്യവിരുദ്ധതയുമാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply