എഴുത്തുകാര്‍ക്ക് ധൈര്യമില്ല, അല്ലെങ്കിലവര്‍ പട്ടാളക്കാരായേനേ…

എം മുകുന്ദന്‍ സമൂഹത്തില്‍ പ്രതിഷേധാത്മകമായ സംഭവങ്ങളുണ്ടാകുമ്പോള്‍ എഴുത്തുകാര്‍ പ്രതികരിക്കണമെന്നു പറയുന്നവര്‍ സിനിമാതാരങ്ങളോടോ പാട്ടുകാരോടോ ഇതാവശ്യപ്പെടാത്തതെന്തുകൊണ്ടാണ്? കല്‍ബുര്‍ഗിയുടെയും ടി.പിചന്ദ്രശേഖരന്റെയും പോലുള്ള വധങ്ങള്‍ നടന്നപ്പോള്‍ സാഹിത്യകാരന്‍ പ്രതികരിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. പാട്ടുകാരനായ യേശുദാസിനോടുപോലും പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എഴുത്തുകാര്‍ പൊതുവെ ദുര്‍ബ്ബലരാണ്. ലോലഹൃദയരായതിനാലാണ് അവര്‍ എഴുത്തുകാരായത. അല്ലെങ്കില്‍ പട്ടാളക്കാരായേനേ. ഇല്ലാത്ത ധൈര്യമുണ്ടെന്നു നടിക്കുന്ന എഴുത്തുകാരുമുണ്ട്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ പ്രതിരോധിക്കേണ്ടത് എഴുത്തുകാരന്റെ മാത്രം ബാധ്യതയാണോ?. എഴുത്തുകാര്‍ക്ക് അതൊരു ഭാരവുംകൂടിയാണ്. അസഹിഷ്ണുതയ്‌ക്കെതിരേ നാം കേരളീയര്‍ അഭിപ്രായഭിന്നതകള്‍ മറന്നാണ് പ്രതികരിച്ചത്. നാം ഒന്നായത് നല്ലവരായതുകൊണ്ടാണ്. […]

m

എം മുകുന്ദന്‍

സമൂഹത്തില്‍ പ്രതിഷേധാത്മകമായ സംഭവങ്ങളുണ്ടാകുമ്പോള്‍ എഴുത്തുകാര്‍ പ്രതികരിക്കണമെന്നു പറയുന്നവര്‍ സിനിമാതാരങ്ങളോടോ പാട്ടുകാരോടോ ഇതാവശ്യപ്പെടാത്തതെന്തുകൊണ്ടാണ്? കല്‍ബുര്‍ഗിയുടെയും ടി.പിചന്ദ്രശേഖരന്റെയും പോലുള്ള വധങ്ങള്‍ നടന്നപ്പോള്‍ സാഹിത്യകാരന്‍ പ്രതികരിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. പാട്ടുകാരനായ യേശുദാസിനോടുപോലും പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.
എഴുത്തുകാര്‍ പൊതുവെ ദുര്‍ബ്ബലരാണ്. ലോലഹൃദയരായതിനാലാണ് അവര്‍ എഴുത്തുകാരായത. അല്ലെങ്കില്‍ പട്ടാളക്കാരായേനേ. ഇല്ലാത്ത ധൈര്യമുണ്ടെന്നു നടിക്കുന്ന എഴുത്തുകാരുമുണ്ട്.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ പ്രതിരോധിക്കേണ്ടത് എഴുത്തുകാരന്റെ മാത്രം ബാധ്യതയാണോ?. എഴുത്തുകാര്‍ക്ക് അതൊരു ഭാരവുംകൂടിയാണ്. അസഹിഷ്ണുതയ്‌ക്കെതിരേ നാം കേരളീയര്‍ അഭിപ്രായഭിന്നതകള്‍ മറന്നാണ് പ്രതികരിച്ചത്. നാം ഒന്നായത് നല്ലവരായതുകൊണ്ടാണ്. എന്നാല്‍ ഡല്‍ഹിയില്‍ അത്തരത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടായില്ല. മാത്രമല്ല, ഡല്‍ഹിയിലെ ചില ബുദ്ധിജീവികള്‍ ഇപ്പോള്‍ വലതുപക്ഷത്തേക്കാണ് പോകുന്നത്. നമ്മുടെ മാധ്യമങ്ങളുടെ വലതുപക്ഷത്തെയാണ് ആഘോഷിക്കുന്നത്.
നമ്മുടെ മാതൃകയായ ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയുടെ നേതാവ് ആ നഗരവും രാജ്യവും നിര്‍മിച്ചെടുത്ത കുടിയേറ്റക്കാര്‍ മാലിന്യമെന്നും അവര്‍ വിട്ടുപോകണമെന്നുമാണ് പറഞ്ഞത്. കുടിയേറ്റക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നേരെയുള്ള ആക്രമണങ്ങളാണ് എങ്ങും. ഇതിനെതിരായ മാനവിതകയുടെ ശബ്ദം ഉയര്‍ത്തുന്നതിന് എഴുത്തുകാരെപ്പോലെ വായനക്കാര്‍ക്കും ബാധ്യതയുണ്ട്. സെക്കുലറിസം തകരാതെ നോക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. രാഷ്ട്രീയാവബോധത്തിന്റെ സത്ത മതേതരത്വമാണ്. അതിനാല്‍ ചര്‍ച്ചകളില്ലാത്ത കാലത്തെ നാം ഭയപ്പെടണം. ഇന്ത്യ എന്ന സംസ്‌കൃതി വളര്‍ന്നുവന്നത് സംവാദത്തിലൂടെയാണ്. സംവാദമില്ലാത്ത ഒരു ലോകത്ത് സെക്കുലറിസം നിലനില്‍ക്കില്ല.

സാഹിത്യ അക്കാദമിയുടെ ദേശീയപുസ്തകോത്സവത്തിന്റെ ഭാഗമായി സംഘനടത്തിയ പ്രഭാഷണംത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എഴുത്തുകാര്‍ക്ക് ധൈര്യമില്ല, അല്ലെങ്കിലവര്‍ പട്ടാളക്കാരായേനേ…

  1. നിങ്ങളിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കിന്നുള്ളൂ.. എഴുത്തുകാർ മാത്രം പ്രതികരിക്കണമെന്നല്ല പറയുന്നത് , എല്ലാവരും പ്രതികരിക്കണം.. പക്ഷെ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്.. നിങ്ങളുടെ ഈ എഴുതി കാണുമ്പോൾ നിങ്ങളുടെ കഥകളിലെ കഥാപാത്രങ്ങൾക്ക് പോലും പുച്ഛം തോന്നും..

Leave a Reply