എഴുതപ്പെട്ട ചരിത്രം വര്‍ഗ്ഗസമരങ്ങളുടെതല്ല, അധികാരിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളുടെ ചരിത്രമാണ്.

കെ വേണു മനുഷ്യസമൂഹത്തില്‍ നടന്നുപോന്നിട്ടുള്ള പ്രധാനപ്പെട്ട മാറ്റങ്ങള്‍ വിപ്ലവങ്ങളിലൂടെയാണ് സംഭവിച്ചിട്ടുള്ളതെന്ന ധാരണ ഒരു കെട്ടുകഥമാത്രമാണ്. സാമൂഹിക പ്രക്രിയയുടെ പൊതുസ്വഭാവം പരിഷ്‌കരണപരമായ പരിണാമമാണ്. ഫ്രഞ്ചുവിപ്ലവം പോലുള്ള ഒറ്റപ്പെട്ട ഒരു സംഭവം ഒരു മാതൃകയായിരുന്നില്ല. ആ വിപ്ലവം ജനാധിപത്യവിപ്ലവം എന്ന് അറിയപ്പെടുന്നു. എങ്കിലും അതിനുശേഷം നിലവില്‍വന്നത് സ്വേച്ഛാധിപത്യമാണ്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യം നിലവില്‍വന്നത് പരിണാമപരമായിട്ടാണ്. കൃത്രിമമായും ഗൂഢാലോചനാപരമായും ആസൂത്രണം ചെയ്ത് സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ ചരിത്രപ്രക്രിയയ്ക്ക് വിരുദ്ധമായിരുന്നതുകൊണ്ടാണ് അവയ്ക്ക് അതിജീവിക്കാനാവാതെ വന്നത്. മുതലാളിത്ത വിപണി ഉത്പാദന പ്രക്രിയയെ […]

warകെ വേണു

മനുഷ്യസമൂഹത്തില്‍ നടന്നുപോന്നിട്ടുള്ള പ്രധാനപ്പെട്ട മാറ്റങ്ങള്‍ വിപ്ലവങ്ങളിലൂടെയാണ് സംഭവിച്ചിട്ടുള്ളതെന്ന ധാരണ ഒരു കെട്ടുകഥമാത്രമാണ്. സാമൂഹിക പ്രക്രിയയുടെ പൊതുസ്വഭാവം പരിഷ്‌കരണപരമായ പരിണാമമാണ്. ഫ്രഞ്ചുവിപ്ലവം പോലുള്ള ഒറ്റപ്പെട്ട ഒരു സംഭവം ഒരു മാതൃകയായിരുന്നില്ല. ആ വിപ്ലവം ജനാധിപത്യവിപ്ലവം എന്ന് അറിയപ്പെടുന്നു. എങ്കിലും അതിനുശേഷം നിലവില്‍വന്നത് സ്വേച്ഛാധിപത്യമാണ്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യം നിലവില്‍വന്നത് പരിണാമപരമായിട്ടാണ്.
കൃത്രിമമായും ഗൂഢാലോചനാപരമായും ആസൂത്രണം ചെയ്ത് സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ ചരിത്രപ്രക്രിയയ്ക്ക് വിരുദ്ധമായിരുന്നതുകൊണ്ടാണ് അവയ്ക്ക് അതിജീവിക്കാനാവാതെ വന്നത്.
മുതലാളിത്ത വിപണി ഉത്പാദന പ്രക്രിയയെ സമൂഹികവത്കരിച്ചതിന്റെ ഫലമായിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യം സാധ്യമായത്. മുതലാളിത്തവും പാര്‍ലമെന്ററി ജനാധിപത്യവും നിരന്തര പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ജനാധിപത്യപ്രക്രിയയിലൂടെ മുതലാളിത്തത്തിന്റെ ചൂഷകസ്വഭാവത്തിന് കടിഞ്ഞാണിടാനും സാമൂഹികനീതിയില്‍ ഊന്നുന്ന സാമൂഹികക്രമം നിലവില്‍ കൊണ്ടുവരാനും സാധ്യമാവും.
മനുഷ്യസമൂഹത്തിന്റെ മാത്രം സവിശേഷതയായ സാമൂഹികതയ്ക്ക് അടിസ്ഥാനമായത് മനുഷ്യന്റെ മാത്രം സമ്പത്തായ, സാമൂഹികമായി മാത്രം നിലനില്‍ക്കാനാവുന്ന ഭാഷയാണ്. ഭാഷയിലൂടെ മാത്രം സാധ്യമാവുന്ന സാമൂഹികമായ ആശയരൂപവല്‍ക്കരണം സാമൂഹികസത്തയ്ക്കും വ്യക്തിസത്തക്കും ജന്മമേകുന്നു. വ്യക്തികളുടെ കൂട്ടായ്മയില്‍ രൂപംകൊള്ളുന്ന പൊതുസമ്മതിയാണ് അധികാരമായി മാറുന്നത്. ഉത്പാദനപ്രക്രിയയും സ്വകാര്യസ്വത്തും ആരംഭിക്കുന്നതിന് എത്രയോ മുമ്പുതന്നെ അധികാരകേന്ദ്രിതമായ ഗോത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ആരംഭിച്ചിരുന്നു.
എഴുതപ്പെട്ട ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണെന്നത് മറ്റൊരു കെട്ടുകഥയാണ്. എഴുതപ്പെട്ട ചരിത്രം അധികാരിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളുടെ ചരിത്രമാണ്. ഉപസമൂഹങ്ങളായി വര്‍ഗ്ഗങ്ങള്‍ ചേരിതിരിഞ്ഞിരുന്നുവെങ്കിലും മര്‍ദ്ദക-മര്‍ദ്ദിത വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അത്യപൂര്‍വ്വമായിരുന്നു. ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഗോത്രങ്ങള്‍, വംശീയതകള്‍, മതങ്ങള്‍, ദേശീയതകള്‍ പോലുള്ള ഉപസമൂഹങ്ങള്‍ തിരിഞ്ഞുള്ള സംഘട്ടനങ്ങളാണ്.
മനുഷ്യസമൂഹത്തിന്റെ ആരംഭംമുതല്‍ക്കേ ദൃശ്യമായ വ്യക്തി/സമൂഹം സന്തുലന ശ്രമങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന സാമൂഹികസംഘടനാരൂപങ്ങളുടെ പരിണാമം മനുഷ്യചരിത്രത്തിനു പിന്നിലെ ചാലകശക്തിയാണ്. ഇതിലൂടെ രൂപംകൊണ്ട പ്രക്രിയയായ ജനാധിപത്യത്തിന്റെ പരിണാമമാണ് മനുഷ്യസമൂഹത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. മനുഷ്യസമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ജനാധിപത്യപ്രക്രിയയുടെ പരിണാമവും മുന്നേറിക്കൊണ്ടിരിക്കും.

(മാതൃഭൂമി ലേഖനത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply