എല്ലാം ശാസ്ത്രീയമാക്കണോ?

പുരാണങ്ങളേയും വിശ്വാസങ്ങളേയും ശാസ്ത്രീയമാണെന്നു സ്ഥാപിക്കാനുള്ള ശ്രമം വാസ്തവത്തില്‍ സൃഷ്ടിക്കുന്നത് അപഹാസ്യതയാണ്. അത് വിശ്വാസത്തിന്റെയും ഭാവനയുടേയും തിളക്കം കുറക്കുന്നു. മാത്രമല്ല ശാസ്ത്രമെന്നാല്‍ അപ്രമാദിത്വമാണെന്ന ധാരണയും അതു സൃഷ്ടിക്കുന്നു. ഏഴായിരം വര്‍ഷം മുമ്പു ഭാരതത്തില്‍ വിമാനം പറത്തിയിരുന്നെന്നും ഗ്രഹാന്തരയാത്രകള്‍ നടത്തിയിരുന്നെന്നുമൊക്കെ സ്ഥാപിക്കുന്നതെന്തിനാണ്?  ഭരദ്വാജ മഹര്‍ഷി രചിച്ചു എന്നു പറയപ്പെടുന്ന വൈമാനികസംഹിതയെ ചൂണ്ടിക്കാട്ടിയാണു വ്യോമയാനത്തിന്റെ പിതൃത്വം ഭാരതത്തിനാണെന്നു പറയുന്നത്. മുംബൈയില്‍ നടക്കുന്ന 102 ാം ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസിലാണ് അത്തരം മിത്തുകളെയും ഐതിഹ്യങ്ങളെയും ശാസ്ത്രസത്യമെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൗരാണികശാസ്ത്രം സംസ്‌കൃതഭാഷയിലൂടെ എന്ന വിഷയത്തെ […]

vedasപുരാണങ്ങളേയും വിശ്വാസങ്ങളേയും ശാസ്ത്രീയമാണെന്നു സ്ഥാപിക്കാനുള്ള ശ്രമം വാസ്തവത്തില്‍ സൃഷ്ടിക്കുന്നത് അപഹാസ്യതയാണ്. അത് വിശ്വാസത്തിന്റെയും ഭാവനയുടേയും തിളക്കം കുറക്കുന്നു. മാത്രമല്ല ശാസ്ത്രമെന്നാല്‍ അപ്രമാദിത്വമാണെന്ന ധാരണയും അതു സൃഷ്ടിക്കുന്നു.
ഏഴായിരം വര്‍ഷം മുമ്പു ഭാരതത്തില്‍ വിമാനം പറത്തിയിരുന്നെന്നും ഗ്രഹാന്തരയാത്രകള്‍ നടത്തിയിരുന്നെന്നുമൊക്കെ സ്ഥാപിക്കുന്നതെന്തിനാണ്?  ഭരദ്വാജ മഹര്‍ഷി രചിച്ചു എന്നു പറയപ്പെടുന്ന വൈമാനികസംഹിതയെ ചൂണ്ടിക്കാട്ടിയാണു വ്യോമയാനത്തിന്റെ പിതൃത്വം ഭാരതത്തിനാണെന്നു പറയുന്നത്. മുംബൈയില്‍ നടക്കുന്ന 102 ാം ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസിലാണ് അത്തരം മിത്തുകളെയും ഐതിഹ്യങ്ങളെയും ശാസ്ത്രസത്യമെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൗരാണികശാസ്ത്രം സംസ്‌കൃതഭാഷയിലൂടെ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാറിലാണ് ഇത്തരം വാദമുഖങ്ങള്‍ അവതരിക്കപ്പെട്ടത്.
തീര്‍ച്ചയായും സമ്പന്നമായ ഭൂതകാലം നമുക്കുണ്ട്.  വേദങ്ങളും ഉപനിഷത്തുകളും ആയുര്‍വേദവും യോഗയും സംസ്‌കൃതവും ചിന്തകരായ ബുദ്ധനും ശങ്കരനും ശുശ്രുതനും ചരകനും ചാര്‍വാകന്മാരുമെല്ലാം അതിന്റെ സൂചകങ്ങളാണ്.  അതിനര്‍ത്ഥം എല്ലാം നമുക്ക് പണ്ടേ അറിയാമായിരുന്നു എന്നല്ല. കൃതികള്‍ പലതും മഹത്തായ ഭാവനകളായിരുന്നു. ലോകം ഇന്നു നേടിയിരിക്കുന്ന ശാസ്ത്രീയമായ അറിവുകളെല്ലാം നമുക്ക് പണ്ടേ അറിയാമായിരുന്നു എന്നു വാദിക്കുന്നത് എന്തിനാണ്?  സംസ്‌കൃത ഭാഷയുടെ കുത്തകാവകാശം ഒരു വിഭാഗത്തിനാണെന്നു വരുത്തിത്തീര്‍ക്കുകയും അതുവഴി ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയുന്ന  അജന്‍ഡയുടെ ഭാഗമായിട്ടുവേണം ഇതിനെകാണാന്‍. അതായത് ഒരു ഭാഷയെ ഒരു മതത്തിന്റേതാക്കി സംരക്ഷിക്കുക, ഇന്നത്തെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി പണ്ടേ കണ്ടെത്തിയിട്ടുണ്ട് എന്നു സ്ഥാപിക്കുക തുടങ്ങിയവയാണ് ഈ അവകാശവാദങ്ങളുടെ ലക്ഷ്യം. അതേസമയം ഭയാനകമായ ജാതിവ്യവസ്ഥയേയും സ്ത്രീസ്വാതന്ത്ര്യത്തെ തടയുന്ന മനുസ്മൃതിയേയും മറ്റും മറച്ചുവെക്കുന്നു.
പൗരാണികകാലത്തെ നേട്ടങ്ങളെ ചരിത്രപരമായും വസ്തുനിഷ്ഠമായും വിലയിരുത്തുകയാണ് വേണ്ടത്. അല്ലാതെ ലോകത്തെ സകല  ശാസ്ത്ര പുരോഗതിയുടെയും ഉദ്ഭവകേന്ദ്രം ഇന്ത്യയാണെന്ന് വരുത്തുകയല്ല. മാത്രമല്ല രണ്ടും രണ്ടാണ്. ഭാവന മോശപ്പെട്ട ഒന്നല്ല. ശാസ്ത്രം അപമാദിത്തവുമല്ല. അതിനും തെറ്റുപറ്റാം. തിരുത്താം. എന്താനാണ് എല്ലാം ശാസ്ത്രീയമെന്ന് സ്ഥാപിക്കുന്നതാവോ?  ഗണപതിയുടെ മുഖത്ത് തുമ്പിക്കൈ തുന്നിച്ചേര്‍ത്തതിനെ പഌസ്റ്റിക് സര്‍ജറിയായി വ്യാഖ്യാനിക്കുന്നത് എന്തിനാണ്? പ്രത്യകിച്ച് യാതൊരുവിധ ഗുണം ശാസ്ത്രത്തിനോ സംസ്‌കൃതത്തിനോ മതത്തിനോ ഇതുമൂലം ലഭിക്കുന്നില്ല.  മറിച്ച്  വര്‍ഷാവര്‍ഷം ചേരുന്ന  ശാസ്ത്രകോണ്‍ഗ്രസിനെ അധഃപതിപ്പിക്കാനേ ഇതു സഹായിക്കൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply