എയ്ഡഡ് കോളേജിലെ സംവരണം – ഹൈക്കോടതിവിധി ഭരണഘടനാവിരുദ്ധം

ഒ പി രവീന്ദ്രന്‍ ‘എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം ബാധകമാക്കാനാകില്ല’ എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി യു.ജി.സി നിയമങ്ങള്‍ക്കും ഭരണഘടക്കും വിരുദ്ധവുമാണ്. എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന 2015 ലെ സിങ്കിള്‍ ബഞ്ച് വിധിക്കെതിരെ NSS ന്റെയും SNDP / SN Trust ന്റെയും അപ്പീല്‍ വാദങ്ങള്‍ കണ്ണടച്ച് അംഗീകരിക്കുകയായിരുന്നു ഡിവിഷന്‍ ബഞ്ച്. കേസുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളെയോ വസ്തുതകളെയോ അടിസ്ഥാനമാക്കിയിട്ടല്ല എന്ന കാര്യവും ഈ വിധിയുടെ […]

hhhഒ പി രവീന്ദ്രന്‍

‘എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം ബാധകമാക്കാനാകില്ല’ എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി യു.ജി.സി നിയമങ്ങള്‍ക്കും ഭരണഘടക്കും വിരുദ്ധവുമാണ്.
എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന 2015 ലെ സിങ്കിള്‍ ബഞ്ച് വിധിക്കെതിരെ NSS ന്റെയും SNDP / SN Trust ന്റെയും അപ്പീല്‍ വാദങ്ങള്‍ കണ്ണടച്ച് അംഗീകരിക്കുകയായിരുന്നു ഡിവിഷന്‍ ബഞ്ച്. കേസുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളെയോ വസ്തുതകളെയോ അടിസ്ഥാനമാക്കിയിട്ടല്ല എന്ന കാര്യവും ഈ വിധിയുടെ ആധികാരികതയെ സംശയപ്പെടുത്തുന്നുണ്ട്. കോടതിയുടെ കണ്ടെത്തലുകള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ നമുക്കീ കാര്യം വ്യക്തമാവും.
1.’യു.ജി.സി ചട്ടപ്രകാരം കേന്ദ്ര സംവരണ നയം ന്യൂനപക്ഷേതര സ്വകാര്യ എയ്ഡഡ് കോളജുകള്‍ക്ക് ബാധകമാക്കിയിട്ടില്ല, കേന്ദ്ര സര്‍വകലാശാലകളേയും കല്‍പിത സര്‍വകലാശാലകളെയും കുറിച്ച് മാത്രമാണ് നയത്തില്‍ പറയുന്നതെന്നാണ് കോടതി വാദം.
# എന്നാല്‍ 2006-ലെ (No F l-5/2006 ( SCT ] 25.8.2006, ലെ യു.ജി.സി.ഓര്‍ഡറില്‍ പറയുന്നു. 1956ലെ യു.ജി.സി. ആക്ട് പ്രകാരം സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റീസ്, ഡീംഡ് യൂനിവേഴ്‌സിറ്റീസ്, കോളജസ് ആന്റ് ഗ്രാന്റ് -ഇന്‍-എയ്ഡ് (പൊതുഖജനാവില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ ] എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും SC/ST സംവരണം നടപ്പാക്കേണ്ടതാണ്. യു.ജി.സി.യുടെ ഈ വാദം അംഗീകരിച്ചു കൊണ്ടാണ്, സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങളെന്ന നിലക്ക് സ്വകാര്യ മാനേജമെന്റ് കോളജുകളില്‍ സംവരണം നടപ്പാണമെന്ന് 2015ലെ സിംഗിള്‍ ബഞ്ച് വിധി പറഞ്ഞിരുന്നത്. യു.ജി.സി.അഡ്വക്കേറ്റ് ശ്രീ.എസ്. കൃഷ്ണമൂര്‍ത്തി ഇതേ വാദം ഡിവിഷന്‍ ബഞ്ചിലും ആവര്‍ത്തിക്കുകയും, തമിഴ്‌നാട്ടിലെ എയ്ഡഡ് കോളജുകളില്‍ സംവരണം നടപ്പാക്കുന്നുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ആ രേഖകള്‍ ഒന്നു പോലും പരിഗണിക്കാതെ NSS ന്റെയും SN Trust ന്റെയും പൊള്ള വാദങ്ങള്‍ അപ്പടി സ്വീകരിക്കുകയായിരുന്നു.
2. സംസ്ഥാന സര്‍ക്കാറിന്റെ നിയമപ്രകാരം ഉണ്ടാക്കിയ സര്‍വകലാശാലകള്‍ക്ക് സംവരണ നയം ബാധകമല്ലെന്നാണ് മറ്റൊരു വാദം.
# എന്നാല്‍ സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളും അതിന്റെ കീഴിലെ കോളജുകളിലും സംവരണം നടപ്പാക്കുന്നുണ്ട്. എയ്ഡഡ് കോളജില്‍ മാത്രമാണിതുവരെ സംവരണ നയം നടപ്പാക്കാത്തത്. അത് നടപ്പിലാക്കാന്‍ സു.ജി.സി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. യു.ജി.സി. നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കാന്‍ സര്‍വ്വകലാശാലകള്‍ ബാധ്യസ്ഥമാണ്.
3 . എയ്ഡഡ് കോളജുകളിലെ നിയമനാധികാരം മാനേജ്‌മെന്റിനാണ്.അതില്‍ സര്‍ക്കാറിന് കൈ കടത്താനാവില്ല എന്നതാണ് മറ്റൊരു വാദം.
# എന്നാല്‍ ഡയരക്ട് പേയ്‌മെന്റ് സ്‌കീമുമായി ബന്ധപ്പെട്ട് 1981-ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍, യൂനിവേഴ്‌സിറ്റി ആക്ട്, സ്റ്റാറ്റിയൂട്ട് ,ഓര്‍ഡിനന്‍സ്, റഗുലേഷന്‍ എന്നിവ പാലിക്കാതെ നിയമനം നടത്തിയാല്‍ ഡയരക്ട് പേയ്‌മെന്റ് അഗ്രിമെന്റ് പ്രകാരമുള്ള സാലറി അത്തരം നിയമങ്ങള്‍ക്ക് ബാധകമാകില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
4: കേന്ദ്ര സര്‍ക്കാര്‍ എയ്ഡഡ് കോളജ് സംവരണത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല എന്ന വാദം
# വസ്തുത: നിര്‍ബന്ധമായും റിസര്‍വേഷന്‍ നടപ്പാക്കാന്‍ യുജിസി യൂനിവേഴ്‌സിറ്റികള്‍ക്ക് അയച്ചുകൊടുത്തിട്ടുള്ള മാര്‍ഗനിര്‍ദ്ദേശത്തില്‍ ഒന്നാമതായി പറയുന്നത് ഇങ്ങനെയാണ്.
(UGC guide lines for strict implication of reservation policy of the govt.in universities, deemed to be universities, colleges and other grant-in-aid institutions and centers. )
1.Central govt.has been issuing various instructions from time to time for implementing the reservation policy of the govt;and UGC being an autonomous statutory body, under the control of the ministry of HRD,it is under directions from the govt. to strictly implemented the said instructions by all grant-in-aid institutions.
കേന്ദ്ര ഗവ.നിയമ പ്രകാരമാണ് യു.ജി.സി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലല്ലോ?!
ഇത്രയും തെളിവുകളും വസ്തുതകളും കണ്ണടച്ചിരുട്ടാക്കി,നീതിക്കും കോടതിയുടെ അന്തസിനും കളങ്കം വരുത്തി NSS ന്റെയും SN ട്രസ്റ്റിന്റെയും വാദങ്ങള്‍ക്ക് ‘യസ്’ മൂളുകയെന്ന വില കുറഞ്ഞ നടപടിയാണ് (ഇനി കോടികളുടേയോ !) ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായിട്ടുള്ളത്.
അടുത്ത കാലത്ത് കേരള കോടതിയില്‍ നിന്നുണ്ടായിട്ടുള്ള പ്രതിലോമപരമായ ഒട്ടനവധി വിധികള്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സംവരണത്തിനെതിരെയുള്ള ഈ വിധിയുടെ ആഘോഷ തിമിര്‍പ്പില്‍ മാധ്യമങ്ങള്‍ നിശബ്ദരാകുമെന്നറിയാം.എങ്കിലും നിയമപോരാട്ടവുമായി മുന്നേറാന്‍ തന്നെയാണ് എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതിയുടെയും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും തീരുമാനം.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply