എന്‍ ജി ഒകള്‍ക്ക് കടിഞ്ഞാണ്‍ : അവരുന്നയിക്കുന്ന വിഷയങ്ങള്‍ക്കോ

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ വിദേശ ഫണ്ടുകള്‍ വാങ്ങുന്ന എന്‍.ജി.ഒകള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുകയാണല്ലോ. ഇതിന്റെ ഭാഗമായി പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര എന്‍.ജി.ഒയായ ഗ്രീന്‍ പീസിന്റെ ഇന്ത്യന്‍ ഘടകമായ ഗ്രീന്‍പീസ് ഇന്ത്യക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദേശ സംഭാവനാ നിയന്ത്രണ നിയമം അനുസരിച്ച് സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കാതിരിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്നാണ് നോട്ടീസ്. രാജ്യത്തെ വികസന മേഖലയില്‍ ഗ്രീന്‍പീസ് തടസം സൃഷ്ടിക്കുന്നു എന്ന ഇന്റലീജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് […]

ngo

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ വിദേശ ഫണ്ടുകള്‍ വാങ്ങുന്ന എന്‍.ജി.ഒകള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുകയാണല്ലോ. ഇതിന്റെ ഭാഗമായി പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര എന്‍.ജി.ഒയായ ഗ്രീന്‍ പീസിന്റെ ഇന്ത്യന്‍ ഘടകമായ ഗ്രീന്‍പീസ് ഇന്ത്യക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദേശ സംഭാവനാ നിയന്ത്രണ നിയമം അനുസരിച്ച് സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കാതിരിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്നാണ് നോട്ടീസ്. രാജ്യത്തെ വികസന മേഖലയില്‍ ഗ്രീന്‍പീസ് തടസം സൃഷ്ടിക്കുന്നു എന്ന ഇന്റലീജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വിദേശ സംഭാവന സ്വീകരിക്കുന്ന പത്തോളം എന്‍.ജി.ഒകള്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
വിദേശഫണ്ട് വാങ്ങുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വിമര്‍ശനവിധേയമാകാറുണ്ട്. തീര്‍ച്ചയായും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. എന്നാല്‍ അവരുന്നയിക്കുന്ന പല വിഷയങ്ങളും ഗൗരവമുള്ളതാണ്. അവയോടുള്ള സര്‍ക്കാര്‍ നിലപാടെന്താണെന്നു കൂടി പരിശോധിക്കേണ്ടിവരും. ഇവിടെതന്നെ നോക്കുക. ആണവ നിലയങ്ങള്‍, വന്‍ കുടിയൊഴിപ്പിക്കലുകള്‍ വേണ്ടിവരുന്ന മൈനിംഗ് പദ്ധതികള്‍, ജലസേചന പദ്ധതികള്‍, പൊതുജന സമരങ്ങള്‍, ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ പോരാട്ടം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്‍ജിഓകള്‍ ഇടപെട്ടില്ലെങ്കിലും വളരെ പ്രസക്തമായ വിഷയങ്ങളല്ലേ ഇവ? ഈ മേഖലകളില്‍ എന്‍.ജി.ഒകളാണ് സമരം ആളിക്കത്തിക്കുന്നതെന്നും രാജ്യത്തിന്റെ വികസനത്തിന് ഇതുവഴി തുരങ്കം വയ്ക്കുകയാണ് ഇവ ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തലതിരിഞ്ഞ വികസനത്തിനെതിരെ ഇരകള്‍ നടത്തുന്ന സമരങ്ങളാണിവ. സര്‍ക്കാര്‍ അവരെ ശത്രുക്കളായി കാണുകയാണോ വേണ്ടത്? അങ്ങനെ കാണുന്നതുകൊണ്ടാണ് എന്‍ജിഒകള്‍ വളരുന്നതെന്ന് മറക്കരുത്. ജനവിരുദ്ധമായ പദ്ധതികള്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന സംഘടനകളെ നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വിമര്‍ശനം തള്ളിക്കളയാനാകില്ല. തങ്ങള്‍ സംഭാവന വാങ്ങിക്കുന്നതടക്കം ഏതെങ്കിലും മേഖലയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാമെന്ന് പല എന്‍ജിഒകളും സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുമുണ്ട്. എന്തായാലും എന്‍ജിഒകളുടെ പേരുപറഞ്ഞ് നിലനില്‍പ്പിനായുള്ള ജനകീയ പോരാട്ടങ്ങളെ തകര്‍ക്കാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്.
അതേസമയം സന്നദ്ധ സംഘടനകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഭീഷണിയാവുന്നുവെന്ന ഐ.ബി റിപ്പോര്‍ട്ടിനെതിരെ പൗരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. റിപ്പോര്‍ട്ട് അടിസ്ഥാന രഹിതവും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതുമാണെന്നും ഇന്റലിജന്‍സ് ബ്യൂറോ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ രാജ്യം നേരിടുന്ന യഥാര്‍ഥ ഭീഷണികള്‍ അറിയാതെ പോകുമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. ആണവനിലയങ്ങള്‍ രാജ്യത്തിനു മാത്രമല്ല, മനുഷ്യരാശിക്കുതന്നെ നാശകരമാണ്. ഐ.ബി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്ന ആണവ നിരായുധീകരണത്തിനും സമാധാനത്തിനുമുള്ള സഖ്യം (സി.എന്‍.ഡി.പി), ആണവോര്‍ജ വിരുദ്ധ ജനസംഘം (പി.എം.എ.എന്‍.ഇ) പ്രതിനിധികളായ കോളമിസ്റ്റ് പ്രഫുല്‍ ബിദ്വായ്, പ്രഫ.അചിന്‍ വനായ്ക്, എം.ജി. ദേവസഹായം ഐ.എ.എസ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
തങ്ങളാരും വിദേശരാജ്യങ്ങളില്‍നിന്നോ വ്യവസായികളില്‍നിന്നോ സര്‍ക്കാറുകളില്‍നിന്നോ പ്രവര്‍ത്തന ഫണ്ടു വാങ്ങുന്നില്ല എന്നവര്‍ വിശദീകരിച്ചു. നര്‍മദാ താഴ്വരയിലടക്കം പ്രകൃതിക്കും മനുഷ്യനും വേണ്ടി ഉയര്‍ന്നുവരാനിരിക്കുന്ന സമരങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇത്തരമൊരു റിപ്പോര്‍ട്ടിനു പിന്നെലെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. കൂടങ്കുളത്തെ വിവരങ്ങള്‍ വിദേശരാജ്യത്തു നിന്ന് പണം പറ്റി കൈമാറുന്നുവെന്ന ഐ.ബി. റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ നിയമനടപടികളാരംഭിക്കുമെന്ന് സമരംനയിക്കുന്ന ഡോ. എസ്.പി. ഉദയകുമാര്‍ വ്യക്തമാക്കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply