എന്‍ഡോസള്‍ഫാന്‍ – ഇരകള്‍ക്ക് നീതി നല്‍കണം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദുരന്തങ്ങള്‍ ദശകങ്ങളായി തുടരുകയാണല്ലോ. എല്ലാ മേഖലകളിലും പിന്നോക്കമായ കാസര്‍കോടിനെ കുറിച്ച് മാധ്യമങ്ങലില്‍ വരുന്ന വാര്‍ത്ത് എന്‍ഡോസള്‍ഫാനെ കുറിച്ചു മാത്രമാണ്. കേരളത്തിലെ ഭോപ്പാല്‍ എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥ. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ നമ്മുടെ ജനാധിപത്യ ഭരണകൂടം തയ്യാറാകുന്നില്ല എന്നാതണ് ഏറ്റവും വൈരുദ്ധ്യം. ഈ സാഹചര്യത്തിലാണ് ഇരകള്‍ വടക്കുനിന്ന് തെക്കോട്ടെത്തി മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ കഞ്ഞിവയ്പു സമരം ആരംഭിച്ചിരിക്കുന്നത്. സമരമാതി മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. വംല്ലുവിളികളും മുദ്രാവാക്യങ്ങളും കൊണ്ട് മുഖരിതമാണ് […]

endosulfan2

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദുരന്തങ്ങള്‍ ദശകങ്ങളായി തുടരുകയാണല്ലോ. എല്ലാ മേഖലകളിലും പിന്നോക്കമായ കാസര്‍കോടിനെ കുറിച്ച് മാധ്യമങ്ങലില്‍ വരുന്ന വാര്‍ത്ത് എന്‍ഡോസള്‍ഫാനെ കുറിച്ചു മാത്രമാണ്. കേരളത്തിലെ ഭോപ്പാല്‍ എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥ. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ നമ്മുടെ ജനാധിപത്യ ഭരണകൂടം തയ്യാറാകുന്നില്ല എന്നാതണ് ഏറ്റവും വൈരുദ്ധ്യം.
ഈ സാഹചര്യത്തിലാണ് ഇരകള്‍ വടക്കുനിന്ന് തെക്കോട്ടെത്തി മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ കഞ്ഞിവയ്പു സമരം ആരംഭിച്ചിരിക്കുന്നത്. സമരമാതി മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. വംല്ലുവിളികളും മുദ്രാവാക്യങ്ങളും കൊണ്ട് മുഖരിതമാണ് തലസ്ഥാനത്തെ സാധാരണ സമരങ്ങളെങ്കില്‍ ഈ സമരം നല്‍കുന്ന കാഴ്ച ദയനീയതയുടേതാണ്. പൂര്‍ണമായി കിടപ്പിലായ അഞ്ചു പേരുള്‍പ്പെടെ അമ്പതുപേരുള്ള സംഘമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടത്തുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ശിപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്താതെ നടപ്പാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, ദുരിതബാധിതരുടെ കടമെഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണു സമരക്കാര്‍ ഉന്നയിക്കുന്നത്. കാലങ്ങളായി തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാലാണ് തങ്ങള്‍ കഌഫ്ഹൗസിനു മുന്നിലെത്തിയതെന്ന് ഇവര്‍ പറയുന്നു.
കാസര്‍കോട്ട് ദശാബ്ദങ്ങള്‍ നീണ്ട വിഷപ്രയോഗം തകര്‍ത്തത്് ആയിരക്കണക്കിനു ജീവിതങ്ങളെയാണ്. നാഡീ സംബന്ധമായ ഗുരുതരമായ വൈകല്യങ്ങള്‍, ഗര്‍ഭച്ഛിദ്രം, ചുഴലി എന്നിവ പരക്കേ വ്യാപിച്ചു. ജനിതകവൈകല്യം മൂലം പിറന്നുവീണ കുഞ്ഞുങ്ങളില്‍ കണ്ട വൈകല്യങ്ങളാണ് ഏറെ ദയനീയം. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും എന്‍ഡോസള്‍ഫാന് ഇരയായി. ലോകം മുഴുവന്‍ ഇതു ശ്രദ്ധിച്ചു.എ ന്നിട്ടും ഈ പാവങ്ങളോട് നീതിപുലര്‍ത്താന്‍ കേരളത്തിനായില്ല.
വികസിത രാഷ്ട്രങ്ങള്‍ എന്നേ നിരോധിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. പക്ഷെ ഇന്ത്യയില്‍ അതിന്റെ പ്രയോഗംഅബംഗുരം തുടര്‍ന്നിരുന്നു. കശുവണ്ടിത്തോട്ടങ്ങളില്‍ ഹെലികോപ്ടറുകള്‍ വഴിയായിരുന്നു ഈ മാരകകീടനാശിനി സ്‌പ്രേ ചെയ്തിരുന്നത്. ഇതാണ് ദുരന്തം അതിഭീകരമാകാന്‍ കാരണമായത്. 2001 ല്‍ ഇതിന്റെ ഉപയോഗം നിരോധിച്ചു. പക്ഷേ, അതവശേഷിപ്പിച്ച തീരാമുറിവുകള്‍ ബാക്കിയായി. ഹിരോഷിമ, നാഗസാക്കികളെ ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളാണെങ്ങും. എന്നിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇരകള്‍ക്കു നേരേ പലപ്പോഴും കണ്ണടച്ചു. മതിയായ നഷ്ടപരിഹാരം നല്‍കിയില്ല. ചികിത്സാസൗകര്യങ്ങള്‍ കൊടുത്തില്ല. ജലസ്രോതസുകള്‍ ശുീദ്ധീകരിച്ചില്ല. ഇരകളുടെ പുനരധിവാസവും നടന്നില്ല. ഇത്രയും രൂക്ഷമായ അവഗണന മറ്റാരും നേരിട്ടിട്ടുണ്ടാവില്ല. എന്നിട്ടും കാസര്‍കോടിനോടുള്ള അവഗണന പോലെ അവിടത്തെ ജനങ്ങളും അവഗണിക്കപ്പെട്ടു. പരിസ്ഥിതിപ്രവര്‍ത്തകരുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും ഇടപെടലിലൂടെയാണ് വിഷയം ഇത്രയെങ്കിലുമെത്തിയത്.
ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന മുഖ്യമന്ത്രിയുടെ വീടിനു മുന്നിലേക്കാണ് ഈ പാവങ്ങള്‍ എത്തിയിരിക്കുന്നത്. അതാകട്ടെ പൊതുവീഥികള്‍ കൊട്ടിയടച്ചിട്ടുമല്ല. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഈ കൊടുംവിഷത്തിന്റെ ഇരകള്‍ക്ക് ആശ്വാസം നല്‍കാനും വൈകുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ല – മുഖ്യമന്ത്രിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply