എന്‍ഡോസഫാന്‍ ഇരകള്‍ വീണ്ടും പട്ടിണി സമരത്തിലേക്ക്

സന്തോഷ് കുമാര്‍ എന്‍ഡോസഫാന്‍ ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2019 ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ വീണ്ടും അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുകയാണ്. പുതിയ ആവശ്യങ്ങള്‍ ഒന്നും തന്നെയില്ല. 2012 ലും 2013 ലും 2014ലും 2016 ലും നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. പുതിയതായി സമതി ആവശ്യപ്പെട്ടുള്ള ഒരേയൊരു കാര്യം 2017 ല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയപ്പോള്‍ 3888 രോഗബാധിതര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ 287 പേരെ മാത്രമാണ് […]

demands

സന്തോഷ് കുമാര്‍

എന്‍ഡോസഫാന്‍ ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2019 ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കലില്‍ വീണ്ടും അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുകയാണ്. പുതിയ ആവശ്യങ്ങള്‍ ഒന്നും തന്നെയില്ല. 2012 ലും 2013 ലും 2014ലും 2016 ലും നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. പുതിയതായി സമതി ആവശ്യപ്പെട്ടുള്ള ഒരേയൊരു കാര്യം 2017 ല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയപ്പോള്‍ 3888 രോഗബാധിതര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ 287 പേരെ മാത്രമാണ് ലിസ്റ്റില്‍ ജില്ലാ ഭരണകൂടം ഉള്‍പ്പെടുത്തിയത്. ദുരന്തബാധിതരായ അമ്മമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 77 പേരെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായെങ്കിലും അര്‍ഹരായ 1532 പേര്‍ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. ഇവരെയും കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നു മാത്രമാണ്.

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 ജനുവരി 26നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുമ്പില്‍ ‘അനിശ്ചിതകാല പട്ടിണിസമരം’ നടത്തിയിരുന്നു. ഇന്ന് അധികാരത്തില്‍ ഇരിക്കുന്ന സി പി ഐ എമ്മും സി പി ഐയും അവരുടെ ബഹുജന സംഘടനകള്‍ ഒന്നടങ്കം സമരത്തിന് പിന്തുണയുമായി എത്തി; എന്നുമാത്രമല്ല സമരത്തിന് എല്ലാവിധ സഹായങ്ങളുമായി അവര്‍ ഒപ്പമുണ്ടായിരുന്നു. 9 ദിവസം നീണ്ട സമരത്തിനൊടുവില്‍ കരാര്‍ വ്യസ്ഥകള്‍ നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഈ ഉറപ്പുകളും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.
തങ്ങള്‍ക്കൊപ്പം സമരം ചെയ്ത ഇടതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയപ്പോള്‍ സമരസമിതി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ മുന്‍ സര്‍ക്കാരിനെ പോലെ 2017-18 ബഡ്ജെക്റ്റില്‍ 10 കോടി രൂപ മാത്രമാണ് ഇടത് സര്‍ക്കാര്‍ വകയിരുത്തിയത്. 2018- 19 ബഡ്ജെക്റ്റില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ അമ്പതിനായിരത്തില്‍ താഴെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിനും സഹായങ്ങള്‍ക്കും 50 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ഈ തുകയില്‍ 1.5 കോടി രൂപ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ചെലവാക്കിയിട്ടുള്ളത്. ബാക്കിയെല്ലാം പഴയ അവസ്ഥ തന്നെ. നിരന്തരം വഞ്ചിക്കപ്പെടുകയും സഹായങ്ങള്‍ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തില്‍, അതിജീവനത്തിനു സമരങ്ങളല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് അവര്‍ വീണ്ടും സമരം തുടങ്ങുകയാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply