എന്‍എസ്എസും എസ്എന്‍ഡിപിയും നയം വ്യക്തമാക്കുമ്പോള്‍

എന്‍എസ്എസും എസ്എന്‍ഡിപിയും നയം വ്യക്തമാക്കുകയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനെ സ്വാഗതം ചെയ്ത് ഏതാനും ദിവസം മുമ്പ് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവനയിറക്കിയിരുന്നു. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥപിള്ളയെ എന്‍.എസ്.എസ് ഭാരവാഹിത്വത്തില്‍ നിന്നു പുറത്താക്കി എന്‍എസ്എസും നയം വ്യക്തമാക്കി. ദളിത് – പിന്നോക്ക – ന്യൂനപക്ഷ ഐക്യമെന്ന തന്റെ മുന്‍നിലപാടില്‍ നിന്ന് വ്യതിചലിച്ചാണ് വെള്ളാപ്പള്ളി അടുത്തയിടെ മോഡിക്കായി രംഗത്തിറങ്ങിയത്. മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഗോപിനാഥപിള്ളയെ എന്‍.എസ്.എസ് പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം പി.ഡി.പി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ […]

vvv

എന്‍എസ്എസും എസ്എന്‍ഡിപിയും നയം വ്യക്തമാക്കുകയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനെ സ്വാഗതം ചെയ്ത് ഏതാനും ദിവസം മുമ്പ് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവനയിറക്കിയിരുന്നു. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥപിള്ളയെ എന്‍.എസ്.എസ് ഭാരവാഹിത്വത്തില്‍ നിന്നു പുറത്താക്കി എന്‍എസ്എസും നയം വ്യക്തമാക്കി.
ദളിത് – പിന്നോക്ക – ന്യൂനപക്ഷ ഐക്യമെന്ന തന്റെ മുന്‍നിലപാടില്‍ നിന്ന് വ്യതിചലിച്ചാണ് വെള്ളാപ്പള്ളി അടുത്തയിടെ മോഡിക്കായി രംഗത്തിറങ്ങിയത്. മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഗോപിനാഥപിള്ളയെ എന്‍.എസ്.എസ് പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം പി.ഡി.പി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്ത ഗോപിനാഥപിള്ള മോഡിക്കെതിരായി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് സംഘ്പരിവാര്‍ ശക്തികളെ പ്രകോപിപ്പിച്ചത്രെ. ഹിന്ദു സംഘടനകളെ ആക്ഷേപിച്ചെന്ന് കാട്ടി പ്രദേശത്തെ ചില സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ ഗോപിനാഥപിള്ളക്കെതിരെ കരയോഗത്തില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ ഗോപിനാഥ പിള്ളയോട് വിശദീകരണം തേടി. എന്നാല്‍ വിശദീകരണം നല്‍കാനുള്ള സമയം പോലും നല്‍കാതെ തിരക്കിട്ട് പൊതുയോഗം വിളിച്ചു ചേര്‍ത്ത്, ഭൂരിപക്ഷം ആളുകളും യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ ശേഷം തന്നെ ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗോപിനാഥപിള്ള പറഞ്ഞു.
എന്‍.എസ്.എസിനെ പറ്റിയോ ഏതെങ്കിലും ഹിന്ദു സംഘടനകളെക്കുറിച്ചോ താന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ ആക്ഷേപകരമായി സംസാരിച്ചിട്ടില്ലെന്ന് ഗോപിനാഥപിള്ള കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ വികസനങ്ങളെക്കുറിച്ച് അറിയാന്‍ കേരളത്തില്‍ നിന്നൊരു സംഘം പോകുന്നത് നല്ലതാണെന്നും എന്നാല്‍ അവിടുത്തെ പൊലീസിന്റെ വികസനം പഠിച്ചു തിരിച്ചുവന്നാല്‍ ഇവിടെ വികസിക്കാനൊന്നും ബാക്കിയുണ്ടാവില്ലെന്നുമാണ് യോഗത്തില്‍ താന്‍ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശത്തിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.
അതെ, ഇരുസംഘടനകളും തങ്ങളുടെ നയം വ്യക്തമാക്കുക തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply